Kambikuttan Malayalam

Sex stories Kambikuttan kambikathakal

അടിമയുടെ ഉടമ 6

അത് എന്താണെന്നു മനസ്സിലാക്കാനുള്ള അറിവ് തേതിക്കു ഉണ്ടായിരുന്നില്ല. പക്ഷെ മണ്ണിനോടും പുഴയോടും ഇഴുകി ജീവിക്കുന്ന അവൾക്കു അതങ്ങനെയാണ് എന്നറിയാമായിരുന്നു. ഈ തണുത്ത രാത്രിയിൽ ആ പാറപ്പുറത്തു ശ്രീഹരിക്കു തണുക്കുമോ..? പനി കൂടുമോ..? അവൾ അതോർത്തപ്പോൾ ഉള്ളിൽ ഒരു വേദന പോലെ…

കഴിഞ്ഞ പകലിലെയും രാത്രിയിലെയും വേദനയുടെ മണിക്കൂറുകൾ തേതി ഓർത്തു, അവനെ കൊന്നു തിന്നാനുള്ള ദേഷ്യത്തിന്റെ വെറുപ്പിന്റെ പകയുടെ തീ പിടിച്ചിരുന്ന തലച്ചോറിന് ഇതെന്താ ഇപ്പോൾ പറ്റിയത്. ജീവന്റെ ഒരു പാതി അക്കരക്കാട്ടിൽ വിട്ടിട്ടു പോന്ന പോലെ ഒരു വേദന. അവന്റെ വാക്കുകളോ..?

“എന്നോട് പൊറുക്കൂ ദേവീ… ഞാൻ കുറച്ചു മുൻപേ മാടമ്പി തറവാട്ടിലെ ശ്രീഹരിയായാണ് സംസാരിച്ചത്. നിന്നോട് ചെയ്ത തെറ്റിന് എന്റെ ഭാര്യാ പദവി എന്ന വിശിഷ്ട്യ പദം തരാം എന്ന് കരുതിയ ഞാൻ ആണ് മണ്ടൻ. ഇവിടെ ഇപ്പോൾ എന്റെ ഭാര്യാ പദവിയും ഒരു ബാധ്യത തന്നെയാവും അല്ലേ..?”

വെറുതെ സ്വപ്നം കാണാൻ അല്ലേലും ഈ അടിയാത്തി പെണ്ണിന്റെ കരൾ ഇത്രയും ഭാരം കുറഞ്ഞതാണോ..? അവൻ ആ പറഞ്ഞതിൽ ഒരു തരിമ്പും സത്യം ഇല്ലന്ന് തലച്ചോർ പറയുന്നത് കേട്ട ഭാവം ഇല്ല ഈ പൊട്ടി പെണ്ണിന്റെ ഹൃദയത്തിനു, അല്ലേലും കരയുമ്പോൾ വേദനിക്കുന്നതും പൊട്ടിക്കാളിയായ ഹൃദയമല്ലേ..?

കുടിലിലോട്ടുള്ള കുത്തു കല്ല് കയറുമ്പോൾ തന്നെ അവൾ കണ്ടു വഴിക്കണ്ണുമായി നോക്കി നിൽക്കുന്ന ചിരുതയെ, അവൾ കയറി ചെന്നപ്പോൾ ചിരുത അവളെ കണ്ടു ഓടി വന്നു. കെട്ടി പിടിക്കാനും സ്നേഹം അങ്ങനെ പ്രകടിപ്പിക്കാനും ഒന്നും അറിയാത്ത ആ അമ്മ പറഞ്ഞു…

“കുറച്ചു കൂടി കഴിഞ്ഞിട്ട് എഴുന്നള്ളിയാ മതിയാരുന്നല്ലോ..? സന്ധ്യ ആകുമ്പോൾ ഇഴജന്തുക്കൾ ഇറങ്ങും എന്ന് എത്ര പറഞ്ഞാലും കേൾക്കില്ല. നിനക്ക് വിശക്കുന്നോ..? നീ ഉച്ചമുതൽ പട്ടിണിയല്ലേ, ഞാൻ ദേ ചേന പുഴുങ്ങി നല്ല കാന്താരി പൊട്ടിച്ചതുണ്ട്. തുണി മാറി ഇരുന്നോ ഞാൻ വിളമ്പാം…”

തുണി മാറി നല്ല വെണ്ണ പോലെ വായിലേക്ക് വെച്ചാൽ അലിയുന്ന ചേന പുഴുക്ക് കാന്താരി പൊട്ടിച്ചതിൽ ചേർത്ത് കഴിക്കുമ്പോൾ അവൾ ചിരുതയെ നോക്കി. എപ്പോളത്തെയും പോലെ ഓടി നടന്നു പണിയുന്ന ചിരുതക്കു മുഖത്ത് ഒരു തെളിച്ചം വന്ന പോലെ, ആ ചുണ്ടുകളിൽ ഗൂഢമായ ഒരു ചിരിയുണ്ടോ..?

The Author

കിച്ചു..✍️

“Have you ever been in love? Horrible isn't it? It makes you so vulnerable. It opens your chest and it opens up your heart and it means that someone can get inside you and mess you up..! How stupid isn’t it..? So never fall in in love, let your brain deal with it, please keep your vulnerable heart away from this risky business…
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025