Kambikuttan Malayalam

Sex stories Kambikuttan kambikathakal

അളിയൻ ആള് പുലിയാ 14

“അതൊന്നും വിഷമിക്കണ്ടെടോ…..അതൊക്കെ ഹൈ കമാന്റ് ഒന്ന് അംഗീകരിച്ചുകൊള്ളട്ടെ അത് കഴിഞ്ഞു നോക്കാം….താൻ എന്തായാലും നെന്മാറ കേന്ദ്രീകരിച്ചു ചെറിയ രീതിയിൽ പ്രവർത്തനം തുടങ്ങി വച്ചോ…..

“ഓ കെ സാർ…..ജി കെ ഫോൺ വച്ച്…..എന്നിട്ടു സാധാരണ മനുഷ്യനെ പോലെ വീണ്ടും തന്റെ പ്രവർത്തികളിൽ മുഴുകി….ഒരു പ്രഹസനത്തിനും തയാറാകാതെ……സഹധർമിണി കൊണ്ട് വന്ന കരിങ്ങാലി വെള്ളം കുടിച്ചു കൊണ്ട് പറഞ്ഞു…..”എടോ…ഞാൻ ചിലപ്പോൾ ഇന്ന് ബ്ലോക്ക് പഞ്ചായത്തിൽ നിന്നും നെന്മാറ വരെ പോകും…ഉച്ചക്ക് ഉണ്ണാൻ കാണില്ല…..ഒരാഴ്ച കഴിഞ്ഞു ദൈവം അനുഗ്രഹിച്ചാൽ ഞാൻ ഉച്ചക്കുള്ള ഊണ് അങ്ങ് നെമ്മാറയിലോട്ടു മാറ്റും…..

“അതെന്താ ഏട്ടാ…

“ആരോടും പറയാൻ നിൽക്കണ്ടാ…..നെന്മാറയിലേക്കു എന്റെ പേര് പരിഗണിച്ചിട്ടുണ്ട്…..

“സത്യം…..സഹധര്മിണിയുടെ കണ്ണുകളിലെ തിളക്കം ജി കെ കണ്ടു….ആ കൈകളിൽ പിടിച്ചു കൊണ്ട് ആ നാലുകെട്ടിന്റെ മുന്നിലെ തിണ്ണയിൽ ഇരുന്നു…..

“ഊം…തന്നോട് ഞാൻ കള്ളം പറയുവോടോ…..സുധീന്ദ്രൻ സാർ ആണ് വിളിച്ചത്…..എല്ലാം ഭാഗ്യം പോലെ….

“അതിനു കൃഷ്ണേട്ടാ ഒത്തിരി പണ ചിലവില്ലേ….നമ്മൾ കൂട്ടിയാൽ കൂടുവോ…

“എടോ എന്റെ പൊതു പ്രവർത്തനത്തിൽ ഒരു മനുഷ്യനോട് നെറികേടും കാണിക്കാത്ത എനിക്ക് എന്നെ സഹായിക്കാൻ ആരെങ്കിലും കാണുമെടോ…..പിന്നെ ഒരു ഇരുപത്തിയഞ്ചു രൂപ അക്കൗണ്ടിൽ വന്നിട്ടുണ്ട്…..നാല് ദിവസം മുമ്പ്…ആ നമ്മുടെ ഫാരി മോളുടെ കൊച്ചച്ചന്റെ കൂടെ ഒരു ആവശ്യവുമായി പാലക്കാട് പോയപ്പോൾ കിട്ടിയതാണ്…..ഹാ…എല്ലാം നടക്കും ..അല്ലെങ്കിൽ ദൈവം വിചാരിച്ചതു പോലെ നടത്തട്ടെ…..

“എന്നാൽ ഇന്നിനി തൊടിയിൽ ഇറങ്ങി സമയം കളയണ്ടാ….കുളിച്ചിട്ടു വന്നാൽ ഞാൻ പുട്ടും കടലയും എടുത്തു വക്കാം….ആ പെണ്ണ് കൊച്ചു അറിഞ്ഞാലുണ്ടല്ലോ സന്തോഷം കൊണ്ട് ഈ തറവാട് ഇളക്കി വക്കും…..

“ഊം….ജി കെ മൂളി കൊണ്ട് അകത്തേക്ക് കയറാൻ നേരം……പിന്നിൽ നിന്നും വിളി…..കൃഷ്ണേട്ടാ……

“നോക്കുമ്പോൾ വെള്ളയും വെള്ളയുമണിഞ്ഞു പുഞ്ചിരിച്ചു കൊണ്ട് കയറി വരുന്നു നാലഞ്ചെണ്ണം……

“നിങ്ങള് വാർത്തകണ്ടില്ലേ……ഇന്ന് തൊട്ടു പ്രവർത്തനം തുടങ്ങണം…..രാവിലെ കഴിക്കാൻ വല്ലതുമായോ?…..മൂത്ത പ്രസിഡന്റ് ചോദിച്ചു കൊണ്ട് പാർട്ടി ആപ്പീസിൽ കയറുന്നതുപോലെ കയറി ഇങ്ങു വന്നു….. ഈശ്വര സ്ഥാനാർത്ഥിത്വം എങ്ങാണ്ടു കിടക്കുന്നതെ ഉള്ളൂ…..ഇനിഇവന്മാരെയും സഹിക്കണമെല്ലോ എന്നോർത്തുകൊണ്ട് ജി കെ അകത്തേക്ക് കയറി….

*************************************************************************************

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025