“അല്ല….ബീനാമ്മ കല്യാണത്തിന് പോകുന്നോ……
“ഒന്ന് പോടാ…..ഇന്ന് ബാരി പോകുന്നതറിഞ്ഞു ആരെങ്കിലുമൊക്കെ വന്നാൽ ഞാൻ കൂതറ വേഷത്തിൽ അവിടെ നിൽക്കുന്നത് കണ്ടാലേ ആൾക്കാർ ഞാൻ അവിടുത്തെ ജോലിക്കാരി ആണെന്ന് കരുതും….
“അത് ശരിയാ…എന്റെ ബീനാമ്മ രാഞ്ജിയല്ലേ…..എന്റെ അമ്മാനെ ഒരു കുറവും വരുത്താതെ ഞാൻ നോക്കും…..
“മതി നിന്ന് സെന്റിയടിച്ചത്…ബാ …ഇറങ്ങാം….
“ഊം….ആദ്യം ശരത്തിന്റെ വീട്ടിൽ ഈ കാറിടണം…..പിന്നെ ഒരു ഓട്ടോ വിളിച്ചു നമക്ക് പോകാം…..
“ഊം..നമ്മുക്കും വാങ്ങിക്കണമെടാ കുട്ടാ ഒരു കാർ…..എന്റെ മോൻ നല്ല നിലയിൽ എത്തിയിട്ട്…..ബീന പറഞ്ഞു….
“അതൊക്കെ ശരിയാവും…..എന്റെ ബീനാമ്മേ……
അവർ ഇറങ്ങി…സുഹൈൽ കാറും കൊടുത്തു ഒരു ഓട്ടോയിൽ കുറച്ചു സാധനങ്ങൾ ഒക്കെ വാങ്ങി നേരെ കൈതക്കോട് തറവാടിന്റെ മുന്നിലെത്തി……
അവിടെ സുനീറിന്റെ സംബന്ധവീട്ടുകാരും ഒക്കെയായി ഒരു ബഹളം…..ഹായ് ബീന മാമി…..നസീറ വന്നു കയ്യിൽ പിടിച്ചു…..
“മോളെപ്പോൾ വന്നു…..
“ഞങ്ങൾ വന്നിട്ടാരമണിക്കൂറേ ആയുള്ളൂ….സാധനങ്ങൾ ഇവിടെ വന്നു കെട്ടാം എന്ന് ബാരി ഇക്ക പറഞ്ഞു…..തുക്കം നോക്കണമത്രേ……ഒന്നാമത് പതിനഞ്ചു കിലോ വീതമുള്ള നാല് കെട്ടുമാത്രമേ കൊണ്ടുപോകാൻ പറ്റൂ….
“എന്തായാലും മോള് ഇത് കൊണ്ടുപോകത്തക്ക രീതിയിൽ വച്ചോ….ഇത്തിരി കപ്പയും ചേനയും ചെമ്പുമൊക്കെയാ…..പിന്നെ ഇത്തിരി ചിപ്സും ഹൽവയും…ആ നൈമ പെണ്ണിനാണെങ്കിൽ ഈ കപ്പയും ചേനയും ചെമ്പുമൊക്കെ ഇഷ്ടവുമ…..
“ഇപ്പോൾ വിളിച്ചതേ ഉള്ളൂ നൈമ ഇത്തി…..എനിക്കെന്തോ സർപ്രൈസ് ഗിഫ്റ് റെഡിയാക്കി വച്ചട്ടുണ്ട് എന്നാണു പറഞ്ഞത്…..
“അവളും ബാരിയും ഒക്കെ സ്നേഹമുള്ളൊളാ…
“അത് സത്യമാ മാമി…..ഹലോ….ചുള്ളൻ…..അവിടെ നിൽക്കാതെ അകത്തോട്ടു ചെന്നാട്ടെ…..സുഹൈലിനെ നോക്കി കണ്ണിറുക്കി കൊണ്ട് നസീറ പറഞ്ഞു….
“ഇതെന്ത് ഐറ്റമെടാ…….എന്നാലോചിച്ചു കൊണ്ട് അവനകത്തേക്കു കയറിയപ്പോൾ ഞാൻ മൂന്നു കാർട്ടൻ കെട്ടി കഴിഞ്ഞു…….കൺപോളക്കു താഴെ നല്ല വീക്കമുണ്ട്……കയ്യിൽ ബാൻഡ് എയ്ഡ് ഒട്ടിച്ചിട്ടുണ്ട്…..വല്ലാത്ത വിഷാദ എന്റെ മുഖത്ത് നിഴലിച്ചിട്ടുണ്ട് എന്ന് എനിക്ക് ബോധ്യമായി….ജി കെ യുടെ അവസ്ഥ …കണ്മുന്നിൽ നിന്ന് മായുന്നില്ല…… ….നസീറ…നസീറ ഞാൻ വിളിച്ചു…കൊണ്ട് തിരിഞ്ഞു നോക്കുമ്പോൾ….തോളിൽ ഒരു ബാഗുണ്ട്…..
“ഹാ സുഹൈലോ…..മാമിയോ…..
“ദേ പുറത്തുണ്ട്…..
“എല്ലാം ശരിയാകുമെടാ…ഞാൻ മനസ്സുകൊണ്ട് അവനു നന്മകൾ നേരുകയായിരുന്നു…അഷീമ എന്നോട് സൂചിപ്പിച്ച കാര്യം ഓർത്തുകൊണ്ട്……ഞാൻ പുറത്തേക്കിറങ്ങി ചെന്നപ്പോൾ ബീന മാമിയും നസീറയുടെ വീട്ടുകാരും നസീറയും ഒക്കെ അങ്ങോട്ടും ഇങ്ങോട്ടും പരിചയപ്പെടൽ…..ഞാൻ ബീന മാമിയെ ഒന്ന് ശ്രദ്ധിച്ച്….സാരിയിൽ പൊതിഞ്ഞ മാമി എത്ര സുന്ദരിയാണ്…..ഞാൻ നോട്ടം പിൻവലിച്ചുകൊണ്ട് നസീറയെ നോക്കി വിളിച്ചു…..നസീറ …..
