ഞാൻ : ഒരു മൂന്ന് കൊല്ലം ആകുന്നു…ഒറ്റക്കാണോ വന്നേ…
റുബീന : അല്ല ഹസ്ബൻഡും മോനും ഉണ്ട് ഇതാണ് എന്റെ മോൻ റിസ്വാൻ…ഇക്ക അപ്പുറത്തെ സെക്ഷൻ നിൽക്കുന്നു.,.. നിനക്ക് സുഖം ആണോ…
ഞാൻ : ആ ഇങ്ങനെ പോകുന്നു…..
റുബീന : വൈഫും കുട്ടികൾക്കും സുഖം ആണോ?
( ഞാൻ ഒന്ന് ഞെട്ടി )
ഞാൻ : ഞാൻ മാരീഡ് അല്ല…
റുബീന : വാട്ട് യു മീൻ !
ഞാൻ : ഐ മീൻ വാട്ട് ഐ സെഡ്.,..ഞാൻ വിവാഹം കഴിച്ചിട്ടില്ല…
( റുബീനയുടെ മുഖം ഒരു ഞെട്ടലിൽ ആയിരുന്നു )
റുബീന : ഞാൻ അറിഞ്ഞത് അങ്ങനെ അല്ലാലോ.,..
ഞാൻ : എന്താ അറിഞ്ഞത്…
റുബീന : നിന്റെ വിവാഹം കഴിഞ്ഞു ഒരു കുട്ടി ഉണ്ടെന്നും ആണ് അറിഞ്ഞത്….
( ഞാനും ഞെട്ടി )
ഞാൻ : ആരു പറഞ്ഞൂ ഈ നുണകൾ….
റുബീന : നിന്റെ ബെസ്റ്റ് ഫ്രണ്ട് മിഥുൻ…
( അൽപനേരം ഞാൻ ഷോക്കിൽ ആയി )…
ഞാൻ : ഞാൻ കല്യാണം കഴിച്ചിട്ടില്ല….
റുബീന : നീ എന്താ ഇങ്ങനെ പറയുന്നേ നീ കല്യാണം കഴിച്ചു എന്ന് എന്നെ അവൻ വിളിച്ചു പറഞ്ഞു,, നീ എന്നെ പറ്റിക്കുക ആയിരുന്നു എന്ന് അറിഞ്ഞു ആണ് ഞാൻ മറ്റൊരു വിവാഹത്തിന് സമ്മതിച്ചത്….
ഞങ്ങൾ രണ്ടു പേരും പകച്ചു നിൽക്കുക ആയിരുന്നു ഈ വിവരം ഞങ്ങൾക്കു ഒരു പുതിയ അറിവ് ആയിരുന്നു അപ്പോഴേക്കും ഞങളുടെ അടുത്തേക് ഒരാൾ നടന്നു വന്നു ഉയരവും വണ്ണവും ഉള്ള ഒരാൾ…അവൾ പെട്ടന്..
റുബീന : അൽത്താഫ് ഇതാണ് എന്റെ ഹസ്ബൻഡ് ഹബീബ് റഹ്മാൻ..ഇക്ക ഇത് എന്റെ സ്കൂൾ ടൈം ഫ്രണ്ട് ആണ് അൽത്താഫ്..
ഹബീബ് : ഹെലോ അൽത്താഫ്
