ഞാന്‍ ഫോണിലൂടെ കാര്യങ്ങളൊക്കെ പറഞ്ഞിട്ടുണ്ട്. ന്നാലും നേരിട്ട് കണ്ട് പറയുന്നതാണ് അതിന്റെ ശരിയെന്ന് എനിക്കും തോന്നി. അങ്ങനെ ഞാന്‍ അനിയന്റെ ബൈക്കുമെടുത്ത് അങ്ങോട്ട് പോയി.
എന്റെ വീട്ടില്‍ നിന്നും ഒരു കിലോമീറ്റര്‍ കാണും അമ്മാവന്റെ വീട്ടിലേക്ക്. അവിടെ അമ്മാവനും അമ്മായിയും പിന്നെ ഒരു പെണ്‍കുട്ടിയുമാണ്.
അമ്മാവന്‍ ദിനോശന്‍ എന്നാണ് പേര്. അമ്മായിടെ പേര് ആതിര എന്നും മോള്‍ടെ പേര് ആശ എന്നുമാണ്. അവള് എറണ്ണാംകുളത്ത് ഒരു എഞ്ചിനീയര്‍ കോളേജില്‍ പഠിക്കുന്നു. അവിടെ ഹോസ്റ്റലിലാണ് താമസം. അമ്മാവന്‍ ഗവര്‍ണ്മെന്റെ സ്‌കൂളിലെ ക്ലാര്‍ക്ക് ആണ്.
അവിടെചെന്നപ്പോള്‍ അമ്മാവന്‍ പോകാനുള്ള പൊറപ്പാടിലാണ്. എന്നെകണ്ടതും
ആ… നീ വന്നോ….
എപ്പളാ റജിസ്റ്ററേഷന്‍…..
ഇന്ന് ചെയ്യാ…. ന്നാ പറഞ്ഞിട്ടുള്ളത്.
അവിടെ മൊയ്തീന്‍ എന്നൊരാളുണ്ട്. അറിയുന്ന ആളാണ്. ഞാന്‍ പറഞ്ഞിട്ടുണ്ട്. മൂപ്പരെ പോയി കണ്ടാമതി…. ഒക്കെ പിന്നെ അയാള് നോക്കിക്കോളും. എന്തെങ്കിലും പൈസ കൊടുക്കാന്‍ മറക്കണ്ട. വേറെ ആവശ്യത്തിനും മൂപ്പരെ കാര്യപ്പെടും…..
ശരി… എന്നും പറഞ്ഞ് ഞാന്‍ അടുക്കളയിലേക്ക് പോയി….. അമ്മായി അപ്പൊ അമ്മാവന് ലഞ്ച് പേക്ക് ചെയ്യുന്ന തിരക്കായിരുന്നു..
എന്നെ കണ്ടതും…. എന്തൊക്കെയുണ്ടെടാ വിശേഷം…..
ഹേയ്….. എന്ത് വിശേഷം അമ്മായി ഇങ്ങനെ പോകുന്നു….
നീ നന്നായി മെലിഞ്ഞല്ലോ….
ആ…. ഇപ്പൊ മരുന്ന് കഴിക്കുന്നുണ്ട്. അതോണ്ട് ഭക്ഷണം ക്രമീകരണമുണ്ട്. പിന്നെ ഇന്ദുനെപറ്റി അറിയാലോ അമ്മായിക്ക്.
അമ്മായി – എന്തായാലും തടി ഇല്ലാത്തതാ നല്ലത്.
ഞാന്‍ – എന്തിന് നല്ലത്.?
അമ്മായി – ഏ…. എല്ലാത്തിനും.
നിന്റെ അമ്മാവനെ കണ്ടില്ലേ…. തടിയും കൂടി. പിന്നെ വയറും ചാടി…. ഞാന്‍ പറയാറുണ്ട് തടി കുറക്കാന്‍ കേള്‍ക്കണ്ടേ… മനുഷ്യന്‍…..
അമ്മായിയുടെ മുഖം വാടുന്നത് ഞാന്‍ കണ്ടു.
അതും പറഞ്ഞ് അമ്മാവനു കൊണ്ടുപോകാനുള്ള ഭക്ഷണവുമെടുത്ത് അവര്‍ ഉമ്മറത്തേക്ക് പോയി.
ഞാന്‍ ടേബിളിനു മുകളില്‍ കണ്ട ഒരു നേന്ദ്രപ്പഴവും കഴിച്ചോണ്ട് ഉമ്മറത്തേക്ക് വന്നു. അപ്പൊ അമ്മാവന്‍ അമ്മായിയോട് പറയുന്നത് കേട്ടു…
എടീ ഞാനിന്ന് കുറച്ച് ലേറ്റാകും….
ആണോ…. എന്തുപറ്റി…
എല്ലാ സ്‌കൂളിന്റെ ആവശ്യത്തിനായി ഇന്ന് ചെലപ്പൊ തിരുവനന്തപുരം വരെ പോകേണ്ടിവരും. ഒറപ്പൊന്നുമില്ല.
