അത് കേട്ട് അതുവരെ പുഞ്ചിരിച്ചു ഇരുന്ന അവൾ ആകാംഷയോടെ അമ്മയെ നോക്കി…
എല്ലാം അമ്മ പറഞ്ഞു തരാം മോളെ.. എന്ന് അവളുടെ ആ നോട്ടം കണ്ട് പറഞ്ഞു…
അവൾ എന്നെയും ഒന്ന് നോക്കി ഞാൻ പിന്നെ അവിടെ നിന്നില്ല അവിടെ നിന്നും പുറത്തു ഇറങ്ങി…
അല്പം നേരം കഴിഞ്ഞ് അവൾ എന്നെ ഫോണിൽ വിളിച്ചു.
ഞാൻ എടുത്തു..
അപ്പോൾ എല്ലാരും കൂടി എന്റെ കല്യാണം അങ്ങ് ഉറപ്പിച്ചു അല്ലെ ഏട്ടാ..
ഉം എന്തായാലും വേണ്ടേ പെണ്ണെ വേറെ ആരും അല്ലല്ലോ നിന്റെ മുറ ചെറുക്കൻ അല്ലെ..
ഉം എന്നിട്ട് നിരഞ്ജൻ ചേട്ടനെ ഇവിടെ എങ്ങും കണ്ടില്ലലോ ഏട്ടാ..
എന്തിനാ ഇപ്പൊ കാണുന്നെ ഇത്ര തിടുക്കം ആയോ..
ചീ പോടാ ആ മനുഷ്യൻ ഇത് വരെ എന്നെ ഒന്ന് നേരാവണ്ണം നോക്കിയിട്ട് പോലും ഇല്ല അങ്ങേരെ തന്നെ കെട്ടണം അല്ലെ…
ഹ ഹ നിന്റെ വിധി… എന്തായാലും നിരഞ്ജൻ ചേട്ടൻ ഇപ്പൊ ഇവിടെ ഇല്ല ടൗണിൽ പോയേക്കുവാ..
ഉം.. ഏട്ടാ അമ്മ നമ്മളോട് നാളെ രാവിലെ തന്നെ വീട്ടിൽ പൊയ്ക്കോ എന്ന് പറഞ്ഞു..
അത് കേട്ട് ഞാൻ കോരി തരിച്ചു….
സത്യം ആണോ മോളെ….
ഉം. എങ്കിൽ ഇനി നമ്മുടെ നാളുകൾ ആണ് മോളെ…
ശ്ശോ ഓർക്കാൻ കൂടി വയ്യ ഏട്ടാ… അവൾ ഫോൺ കട്ട് ചെയ്തു.
പിറ്റേന്ന് നേരം വെളുക്കാൻ ഞാൻബെഡിൽ ഉറക്കം ഇല്ലാതെ കാത്തു കിടന്നു…
രാവിലെ തന്നെ എല്ലാവരോടും യാത്ര പറഞ്ഞു ഞങ്ങൾ ഇറങ്ങി ഒരു ഫുൾ ലെങ്ത് മിഡ്‌ഡി യും ബ്ലു കളർ ടോപ്പും ഇട്ട് അവൾ ഇറങ്ങി വന്നു.. ഞങ്ങൾ കാറിൽ കയറി വണ്ടി സ്റ്റാർട്ട് ചെയ്തു ഞാൻ..
പടിപ്പുര വാതിൽ അടുത്ത് മുത്തശ്ശി മാരും അമ്മയും കുട്ടനും ഒഴികെ ബാക്കി ഉള്ളവർ എല്ലാം വന്നു നിന്നു നിരഞ്ജൻ ചേട്ടന്റെ ചുണ്ടിൽ പുഞ്ചിരി ഉണ്ട് എന്നാൽ ശരത് നിരാശ പൂണ്ടു നിൽക്കുന്നു… ഞങ്ങൾ ബൈ പറഞ്ഞു കാർ നീങ്ങി..
ഏട്ടാ കുട്ടൻ ചേട്ടനെ ആ കൂട്ടത്തിൽ കാണാൻ ഇല്ലല്ലോ എവിടെ പോയി.. ഇന്നലെ വൈകുന്നേരം ഭക്ഷണം കഴിക്കാനും കണ്ടില്ല..
അവൻ മാത്രം അല്ലല്ലോ നമ്മുടെ അമ്മയും മുത്തശ്ശിമാരും വന്നില്ലലോ
അത് അടിയന്തിരം കഴിയും വരെ അവർ പുറത്ത് ഇറങ്ങില്ല അതുകൊണ്ട് അല്ലെ…
