Kambikuttan Malayalam

Sex stories Kambikuttan kambikathakal

❤️അനന്തഭദ്രം❤️

‘അരുണശോഭയാർന്ന ആ മുഖം എന്റെ മുന്നിൽ അനാവൃതമായി.. കരിമഷി എഴുതിയ ആ നീർമിഴികൾ..,കുഞ്ഞു മൂക്കുത്തി അണിഞ്ഞ നാസിക.,, ചുവന്ന വട്ടപ്പൊട്ട് ചാലിച്ച ആ നെറ്റിത്തടം..വിരിയാൻ വെമ്പി നിൽക്കുന്ന പൂമൊട്ടുകൾ പോലുള്ള അധരങ്ങൾ…അങ്ങനെ എല്ലാം…
അവളുടെ ആ നോട്ടം എന്റെ നെഞ്ചിലോട്ട് ആണ് തുളച്ചു കയറിയത്… പെട്ടെന്ന് നെഞ്ചിൽ ഒരു വേദന പോലെ എന്തോ..
വേദനയിൽ കൂമ്പി അടഞ്ഞ കണ്ണുകൾ ഞാൻ പെട്ടന്ന് തുറന്നു…

“ദേ ഇരിക്കുന്നു കിന്നരിപ്പല്ലുകൾ പുഞ്ചിരിച്ചു ഞങ്ങളുടെ ദേവൂട്ടി.. “” ഞാൻ വിളിച്ചിട്ടും എണീക്കാതതു കൊണ്ട് അവളുടെ കുഞ്ഞി കൈകൾ കൊണ്ട് എന്റെ നെഞ്ചിനിട്ടു തല്ലുകയാണ് ചുന്ദരിക്കുട്ടി…

‘ഈശ്വരാ അപ്പൊ സ്വപ്നം ആയിരുന്നോ എല്ലാം.. ആ പെൺകുട്ടി.. അവൾ ആരായിരുന്നു..??
സൂര്യശോഭയാർന്ന അവളുടെ ആ ആമ്പൽ പൂമുഖം മനസ്സിൽ ഇപ്പോഴും ഉണ്ട്… ” ചെ…
എല്ലാം പോയി.. അത് പോലെ ഒരുത്തി ആണ് ഞാൻ പെണ്ണ് കണ്ടിരുന്നേൽ ഞാൻ അപ്പൊ കെട്ടിയെനെ..

“അതിന് അത് പോലെ സുന്ദരിയായ ഒരു പെണ്ണിന് നിന്നെ ഇഷ്ട്ടപെടുമോ..??? “”

മറ്റവൻ ആണ് അത് പറഞ്ഞത് “എന്റെ
മനസ്സ്😂😂”
കാലമാടൻ രാവിലെ തന്നെ എത്തിയിട്ടുണ്ട് മനുഷ്യനെ തളർത്താന്…

ഞാൻ ദേവൂട്ടിയെ നെഞ്ചിൽ നിന്നും എഴുന്നേൽപ്പിച്ചു അവളുടെ കവിളിൽ ചുംബിച്ചു… ‘ദേവൂട്ടി ഇന്ന് നേരത്തെ എണീറ്റല്ലോ…’

“ഹ്മ്മ് അച്ഛമ്മ വിളിച്ചിന്ടു. ബായോ””

ദേവൂട്ടി പൊക്കോ ചെറിയഛനെ ഇപ്പൊ വരാട്ടോ…

ദേവൂട്ടി എനിക്ക് ടാറ്റായും തന്നു താഴോട്ട് ഓടിപ്പോയി…

ഞാനാണേൽ പാതി വെന്ത ആ സ്വപ്നംത്തിന്റെ ഹാങ്ങ്‌ഓവറിലും അങ്ങനെ കുറച്ചു നേരം കൂടി ബെഡിൽ തന്നെ ഇരുന്നു..
എന്നാലും ആരായിരിക്കും അവൾ..

“ഈശ്വരാ എനിക്കാ പെണ്ണിനെ ഒന്ന് നേരിട്ട് കാണിച്ചു തരണേ.. നീ ആയിട്ട് കാണിച്ചു തന്ന സ്വപ്നം അല്ലെ.. നീ കാണിച്ചു തന്നെ പറ്റു ‘”

ക്ലോക്ക്ഇൽ നോക്കിയപ്പോൾ സമയം 7.30 ആയിരിക്കുന്നു..
ഓഫീസിൽ പോകേണ്ടത് കൊണ്ട് ഞാൻ വേഗം എഴുന്നേറ്റു..
എന്റെ ജീവിതത്തിലെ തന്നെ ഏറ്റവും നിർണ്ണായകമായ രാത്രി സമ്മാനിക്കാൻ പോകുന്ന ദിവസത്തിലേക്കാണ് ഞാൻ കാലെടുത്തു വക്കുന്നതെന്ന് അറിയാതെ….😇😇

**********
(നിങ്ങളുടെ സപ്പോർട്ട് ഉണ്ടേൽ മാത്രമേ തുടരൂ..ഇഷ്ട്ടപെട്ടു എങ്കിൽ ഹൃദയം❤️തരണം.. നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങളും..
..തുടക്കകാരന്റെ തെറ്റ്കുറ്റങ്ങൾ കണ്ടാൽ ക്ഷമിക്കണം.. നിർദ്ദേശങ്ങൾ അറിയിക്കണം… 🙏🙏)

സ്നേഹപൂർവ്വം:-
രാജാ..

The Author

രാജാ

"Love doesn't have boundaries,, it is all about 'how you perceive it'.."✨️
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025