Kambikuttan Malayalam

Sex stories Kambikuttan kambikathakal

❤️അനന്തഭദ്രം 5❤️

“അരമണിക്കൂർ കൂടി കഴിഞ്ഞാൽ ഇറങ്ങാം…ഞാനൊന്ന് കുളിച്ചു റെഡിയായിക്കോട്ടേ….”

 

 

“”ഹ്മ്മ് ശരി…..””
അതും പറഞ്ഞു ഗൗരവം വിടാതെ ചുണ്ട് കൂട്ടിപ്പിടിച്ച്‌ കൊണ്ട് ചവിട്ടി തുള്ളി പോകുന്ന പെണ്ണിനെ കണ്ടപ്പോൾ സത്യം പറഞ്ഞാൽ എനിക്ക് ചിരിയാണ് വന്നത്……എന്താ അവളുടെ ഒരു ജാഡ…..എന്നോട് ഇത്രയ്ക്കും വെയിറ്റ് ഇടാൻ മാത്രം ഞാൻ എന്താ ചെയ്‌തെന്ന് ഒരേത്തും പിടിയും കിട്ടുന്നില്ലല്ലോ ദൈവമേ……ഈ പെണ്ണ് എന്ന് പറയുന്നത് ഒരു വല്ലാത്ത സംഭവം തന്നെയാ… നമ്മൾ എത്ര തല കുത്തി മറിഞ്ഞാലും അവരെ മനസ്സിലാക്കാൻ ഇത്തിരി പാട് തന്നെയാണ്……

കുളി കഴിഞ്ഞു വന്നപ്പോൾ എനിക്ക് ഇടാനുള്ള ഡ്രസ്സ്‌ ഒന്നും ഇസ്തിരി ഇട്ട് എടുത്തു വച്ചിട്ടില്ല….
ഭദ്ര ചെയ്തിട്ടുണ്ടാകുമെന്ന് കരുതി ഏട്ടത്തിയും അത് ശ്രദ്ധിച്ചിണ്ടാവില്ലന്ന് എനിക്ക് തോന്നി…… കബോർഡിൽ നിന്നും ചുളിവില്ലാത്ത ഒരു ചെക്ക് ഷർട്ട്‌ നോക്കിയെടുത്തിട്ട് ഒരു ബ്ലു കളർ ജീൻസും വലിച്ചു കേറ്റി ഷൂവും കെട്ടി താഴേക്ക് ചെന്നു…..കട്ടിലിന്റെ ക്രാസിയിൽ ഭദ്ര നേരത്തെ ഇട്ടിരുന്ന മാക്സി അഴിച്ചിട്ടിരിക്കുന്നത് ഞാൻ കണ്ടിരുന്നു….ഒരു പക്ഷെ ഞാൻ കുളിക്കാൻ കേറിയ സമയത്ത് അവൾ വന്ന് ഡ്രസ്സ്‌ മാറിപോയിട്ടുണ്ടാകും….

 

താഴേക്ക് ചെല്ലുമ്പോൾ ഭദ്ര റെഡിയായി എന്നെയും കാത്തു ഇരിക്കുന്നുണ്ടായിരുന്നു……നല്ല ഇറക്കമുള്ള ഒരു ഡാർക്ക് ഗ്രീൻ കളർ ഫുൾ സ്ലീവ് ചുരിദാർ ടോപ്പും ബ്ലാക്ക് ലെഗ്ഗിൻസുമാണ് വേഷം… ബ്ലാക്ക് കളർ ഷാൾ ഇടത് തോളിലൂടെ മാത്രമായി മുന്നിലേക്കും പിന്നിലേക്കും പകുത്തിട്ടിരിക്കുന്നു…..
ഒരുമിച്ചിരുന്നു ബ്രേക്ക്‌ ഫാസ്റ്റ് കഴിച്ച് ഞങ്ങൾ അമ്മയോടും ഏട്ടത്തിയോടും പറഞ്ഞ് ഇറങ്ങി…പാടത്ത് പണിക്കാർ ഉള്ളതിനാൽ അച്ഛൻ അങ്ങോട്ട്‌ പോയിരിക്കുകയായിരുന്നു….

 

കാറിലിരിക്കുമ്പോഴും ഞങ്ങൾ തമ്മിൽ ഒന്നും മിണ്ടിയില്ല….എനിക്ക് അവളോട്‌ സംസാരിക്കണമെന്നുണ്ടായിരുന്നേങ്കിലും എന്നെ ഒന്ന് മൈൻഡ് പോലും ചെയ്യാതെ, ഗൗരവത്തോടെ പുറത്തെ കാഴ്ചകളിലേക്ക് കണ്ണുംനട്ടിരിക്കുന്ന ഭദ്രയെ കണ്ടപ്പോൾ ഞാനൊന്ന് മടിച്ചു….ഒന്നാമതെ എന്ത് ചോദിച്ചാലും മറുപടി ഇല്ലാ…പോരാത്തതിന് ഇന്നലെ തൊട്ട് അത് വരെയും ഇല്ലാതിരുന്ന ഒരു ഗൗരവവും കലിപ്പിച്ച നോട്ടവും….’ഒരുപാട് മോഹിച്ച പെണ്ണിനെ തന്നെ ഒടുക്കം ഭാര്യയായി കിട്ടിയിട്ടും എന്റെ അവസ്ഥ നോക്ക് ദൈവമേ…………ഒന്ന് നേരെ ചൊവ്വേ മിണ്ടാൻ പോലും ലവള് സമ്മതിക്കുന്നില്ല…..’ യാത്രക്കിടയിൽ ഭദ്രയുടെ ഫോണിലേക്ക് ആരുടെയോ കാൾ വരുന്നതും അവൾ അത് അറ്റൻഡ് ചെയ്യാതെ കട്ട്‌ ചെയ്യുന്നതും ഞാൻ കണ്ടു….പിന്നെ ആർക്കോ കാര്യമായി മെസ്സേജ് ടൈപ്പ് ചെയ്ത് വിടുന്നുമുണ്ടായിരുന്നു….

 

പോലീസ് സ്റ്റേഷനിൽ എത്തിയപ്പോൾ തൊട്ട് പെണ്ണിന്റെ ജാഡയ്ക്കും ബലംപിടുത്തത്തിനും ഒരു അയവു വന്നതായി എനിക്ക് തോന്നി…കാർ പാർക്ക്‌ ചെയ്ത് വരുന്ന വരെ എന്നെ തന്നെ നോക്കി നിൽപ്പായിരുന്നു കക്ഷി…എന്റെ പിന്നിൽ പതുങ്ങി കൊണ്ടാണ് ആള് പിന്നെ നടന്നിരുന്നത്….പാവം പേടിച്ചിട്ടാണെന്ന് എനിക്ക് മനസ്സിലായി… ജീവിതത്തിൽ ആദ്യമായിട്ടായിരിക്കും പോലീസ് സ്റ്റേഷനിൽ കയറുന്നത്….എനിക്ക് പിന്നെ മുൻപും കേറി പരിചയമുള്ളതോണ്ട് കുഴപ്പല്യാ…😌😜

The Author

രാജാ

"Love doesn't have boundaries,, it is all about 'how you perceive it'.."✨️
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025