Kambikuttan Malayalam

Sex stories Kambikuttan kambikathakal

❤️അനന്തഭദ്രം 6❤️

ഒന്ന് കൂടെ എന്റെ അരികിലേക്ക് നീങ്ങി നെഞ്ചിൽ ചാരി അവൾ നിന്നു….

“”അത്രയ്ക്ക് ഇഷ്ട്ടമായിരുന്നോ പെണ്ണെ നിനക്കെന്നെ……??? “”

അവളുടെ മുഖം കൈകുമ്പിളിലെടുത്ത് കൊണ്ട് ആ കണ്ണിൽ നോക്കി ഇടറിയ ശബ്ദത്തോടെ ഞാൻ ചോദിച്ചു….

“”ഹ്മ്മ്….ഒരുപാട്….ഇപ്പോഴും…ഇനിയെന്നും””

ഒരു നിമിഷത്തെ മൗനത്തിനു ശേഷം നിറകണ്ണുകളുമായി അവൾ പതിയെ മറുപടി നൽകി….

“സെലിൻ ഞാൻ…..””

 

“വേണ്ടാ അനന്തു…ഒന്നും പറയണ്ടാ…എനിക്കറിയാം നിന്നെ….നിനക്ക് കുറ്റബോധം തോന്നേണ്ട കാര്യമൊന്നുമില്ല…അല്ലേലും നിന്റെ ഭാഗത്ത്‌ തെറ്റൊന്നുമില്ലല്ലോ…ഇപ്പോഴെങ്കിലും നിന്നോട് എല്ലാം തുറന്നു പറഞ്ഞപ്പോൾ മനസ്സിനൊരു ആശ്വാസം തോന്നുന്നു….””

എന്റെ ചുണ്ടുകളിൽ വിരലമർത്തി തടഞ്ഞു കൊണ്ട് അവൾ പറഞ്ഞു …..

“”ഭദ്ര ഒരു പാവമാണ്….അവൾക്ക് നീ മാത്രമേയുള്ളു…. അവളുടെ കണ്ണു നിറയാൻ ഇട വരാതെ നോക്കണം….ഞാൻ ഉണ്ടാവും നിങ്ങളുടെ ഒപ്പം എന്നും….നിങ്ങൾ രണ്ടു പേരുടെയും നല്ല ഒരു സുഹൃത്തായിട്ട്…..അത് മാത്രം മതി എനിക്ക്…ഞാൻ ഹാപ്പി ആണ്…
ഇനിയും താമസിക്കണ്ടാ,, നീ പൊയ്ക്കോ..ഭദ്ര കാത്തിരിക്കുന്നുണ്ടാകും””

പെയ്തൊഴിഞ്ഞ മഴ പോലെ വാക്കുകൾ അവളിൽ നിന്നും തോർന്ന നിമിഷം ആ മുഖം കൈകുമ്പിളിൽ വാങ്ങി നെറ്റിയിൽ ഞാൻ ചുണ്ടുകളമർത്തി….എന്നെ ഒന്ന് കൂടെ വരിഞ്ഞു മുറുക്കി എന്റെ നെഞ്ചിൽ അൽപ്പനേരം കൂടി ചാരി നിന്നതിനു ശേഷം പെരുവിരലിൽ കുത്തിയുയർന്ന് കഴുത്തിന്റെ വശങ്ങളിൽ ഗാഡമായി ആ പവിഴാധരങ്ങളാൽ മുത്തമിട്ട് കൊണ്ട് അവൾ പതിയെ ഒരു പരിഭവത്തോടെ മൊഴിഞ്ഞു…..

“”എന്റെ ആഗ്രഹം നീ സാധിച്ചു തന്നില്ലാട്ടൊ ഇപ്പോഴും…..
ആ പാട്ട്… അത് പാടിത്തന്നില്ല….”

എന്തെന്ന ഭാവത്തിൽ പുരികമുയർത്തിയ എന്റെ മുഖത്തു നോക്കി അവൾ കണ്ണിറുക്കി…

 

“”അത്…അത് ഞാൻ മറന്നു പോയെടി….വരികളൊന്നും എനിക്ക് ഇപ്പോൾ ഓർമ്മ കിട്ടുന്നില്ല….അന്ന് തന്നെ കൂട്ടുകാരെല്ലാം കൂടി നിർബന്ധിച്ച് ഉന്തി തള്ളി കയറ്റിയതാ സ്റ്റേജിൽ…..””

 

‘”സാരമില്ല,, പാട്ട് മറന്ന പോലെ എന്നെ മറക്കാതിരുന്നാൽ മതി….””

ചുണ്ട് കൂർപ്പിച്ചു പരിഭവം നടിക്കുന്നതിനിടയിലും അവൾ പറഞ്ഞൊപ്പിച്ചു…..
അത് കേട്ട് ചിരിച്ച എന്റെ ലൈറ്റ് ഗ്രീൻ കളർ ഷർട്ടിൽ പതിയെ വിരലോടിക്കവേയാണ് അവൾ മറ്റൊരു കാര്യം പറഞ്ഞത്…..

“അന്ന് പാട്ട് പാടിയ ദിവസം ഇതേ കളർ കൂർത്തയായിരുന്നു നീ ഇട്ടിരുന്നത്…. “”

“”ശൊ,, ഈ പെണ്ണിന്റെ ഒരു ഓർമ്മ ശക്തി നോക്കിയേ…..””

ഞാൻ കവിളിൽ നുള്ളി കൊണ്ട് അവളെ ചൊടിപ്പിച്ചു…

“”ഹയ്യട… അന്ന് നീ പാട്ട് പാടുമ്പോൾ എടുത്ത ഫോട്ടോ നിന്റെ ഫേസ്ബുക് അക്കൗണ്ടൽ കിടപ്പുണ്ട്…ഇന്നാള് കൂടി ഞാനത് നോക്കിയപ്പോൾ കണ്ട ഓർമ്മയിൽ പറഞ്ഞതാ….ഏഹ്…..””

അതും പറഞ്ഞ് എന്നെ ചുണ്ട് കോട്ടി കളിയാക്കി കൊണ്ടവൾ ഇളിച്ചു കാണിച്ചപ്പോൾ സാരിക്കിടയിലൂടെ അഴകോടെ കാണുന്ന അവളുടെ നഗ്നമായ ഇടുപ്പിൽ ഞാനൊന്ന് പതിയെ പിച്ചി…..വല്ല്യ വേദനയെടുത്തിട്ടൊന്നുമില്ലെങ്കിലും എന്നെ കാണിക്കാൻ വേണ്ടി എന്നോണം വേദന അഭിനയിച്ചു കൊണ്ട് അവൾ അവിടെയൊന്നു തടവി എന്നെ നോക്കി കപട ദേഷ്യത്തോടെ കണ്ണുരുട്ടി….എന്നെയും കെട്ടിപ്പിടിച്ചു നിന്നിരുന്നപ്പോൾ അവളുടെ മാറിൽ നിന്നും വയറിൽ നിന്നും സ്ഥാനം മാറി കിടന്നിരുന്ന സാരി ഞാൻ നേരെയിട്ട് മറച്ചു ഒതുക്കി ശരിയാക്കി കൊടുത്തു…അന്നേരം എന്നെ തന്നെ ഇമ വെട്ടാതെ ഞാൻ ചെയ്യുന്നത് സാകൂതം ശ്രദ്ധിച്ചു നിന്നിരുന്ന സെലിനെ നോക്കി ഞാനൊന്ന് പുഞ്ചിരിച്ചു….

The Author

രാജാ

"Love doesn't have boundaries,, it is all about 'how you perceive it'.."✨️
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025