Kambikuttan Malayalam

Sex stories Kambikuttan kambikathakal

❤️അനന്തഭദ്രം 6❤️

 

 

“”അന്ന് ഫ്രഷേഴ്‌സ് ഡേയ്ക്ക് പാടിയ ആ പാട്ടില്ലേ….. ”ഒരു വേനൽപ്പുഴയിൽ തെളിനീരിൽ പുലരി തിളങ്ങി മൂകം, ഇലകളിൽ പൂക്കളിൽ എഴുതി ഞാൻ ഇളവെയിലായ് നിന്നെ……”
അതൊന്ന് പാടിത്തരുമോ എനിക്ക് വേണ്ടി ഇപ്പോൾ……”‘

 

“”സെലിൻ…….നീ………””

അവളുടെ ആ വാക്കുകൾ കേട്ടപ്പോൾ ഉണ്ടായ ഞെട്ടലിൽ പെട്ടന്ന് സോഫയിലെ ഹാൻഡ്റെസ്റ്റിൽ ചാരി ഇരുന്നിടത്തു നിന്നും എഴുന്നേറ്റ് അവളുടെ നേരെ ഇരുന്നു ഞാൻ അന്നേരം…പതിയെ കണ്ണിറുക്കി മുന്നിൽ പുഞ്ചിരിച്ചിരിക്കുന്ന സെലിന്റെ മുഖം എന്റെ ഓർമ്മകളെ ഏട്ടു വർഷം പുറകിലേക്ക് പോയി….എന്റെ കോളേജ് കാലത്തെ ഓർമ്മകളിലേക്ക്….അവിടത്തെ ആ സുദിനങ്ങളിൽ എന്നോ കണ്ടു മറന്ന ആ മുഖത്തിന്റെ പാതി മങ്ങിയ ചിത്രം മാത്രമായിരുന്നു എനിക്ക് അപ്പോഴും ഓർത്തെടുക്കാൻ സാധിക്കുന്നുണ്ടായിരുന്നുള്ളൂ…….

 

“”അത്…..അത് ഞാൻ ആയിരുന്നോ…എനിക്ക്…””

അവൾ പറഞ്ഞത് കേട്ടപ്പോൾ ഉണ്ടായ ഞെട്ടലിൽ നിന്നും പതിയെ മുക്തനായി വന്നപ്പോൾ ഞാൻ വാക്കുകൾക്കായി പരതി……

 

“”അനന്തകൃഷ്ണൻ, ഫൈനൽ ഇയർ ബി.കോം..

സെലിൻ ജോർജ്ജ്, ഫസ്റ്റ് ഇയർ ബി.കോം..
ഗുരുവായൂർ ശ്രീ കൃഷ്ണാ കോളേജ്…..””

അത്രമേൽ പ്രണയം ആ മനസ്സിൽ എന്നോട് ഉണ്ടായിരുന്നതിനാലായിരിക്കാം അത് പറയുമ്പോൾ ആ കണ്ണുകളിൽ നിന്നും പൊഴിഞ്ഞ നീർത്തുള്ളികൾ എന്റെ നെഞ്ചിലേക്ക് കാരമുള്ളുകൾ തറച്ചിറങ്ങുന്ന വേദന സമ്മാനിച്ചാണ് താഴെക്ക് വീണത്…….

ചിന്തകൾ ഒരായിരം തലച്ചോറിലേക്ക് ഇരച്ചു കയറവേ മനസ്സാകെ ക്ഷുഭിതമാകുന്നതറിഞ്ഞ ഞാൻ അവളെ വിട്ട് സോഫയിൽ നിന്നും എഴുന്നേറ്റു….

“എന്നാലും നീ ഇത്… എന്ത് കൊണ്ടാണ് സെലിൻ ആദ്യമേ എന്നോട് പറയാതിരുന്നത്….എന്നെ നീ നല്ലൊരു സുഹൃത്തായിട്ടാണ് കാണുന്നതെന്നല്ലേ പറയാറ്…. പിന്നെയെന്തിനാ ഉള്ളിൽ ഇങ്ങനെയൊരു ഇഷ്ട്ടം നിനക്കെന്നോട് ഉണ്ടായിട്ടും അത് നീ മറച്ചു വച്ചത്….””

ഇടറിയ ശബ്ദത്തിലും ഞാൻ അത് ചോദിക്കുമ്പോൾ മുഖം കൈവെള്ളയിലമർത്തി പൊട്ടി കരയുകയായിരുന്നു സെലിൻ…..അത് വരെയും മനസ്സിലെ നിശബ്ദതയുടെ അറകളിൽ വിദഗ്ധമായി അവൾ ഒളിപ്പിച്ചു വച്ച ഏങ്ങലടികൾ അണ പൊട്ടിയൊഴുകാൻ തുടങ്ങി….

“പറയ്‌ സെലിൻ… എന്തിനാ നീ ഇത്‌ എന്നിൽ നിന്നും മറച്ചു വച്ചത്….””

അവളുടെ മുന്നിൽ മുട്ട് കുത്തിയിരുന്ന് ആ മുഖമുയർത്തി ഇരു തോളിലും കൈ അമർത്തി ഉലച്ചു കൊണ്ട് ഞാൻ ചോദിച്ചു…..തൊട്ടടുത്ത നിമിഷം എന്റെ നെഞ്ചിലേക്ക് മുഖമമർത്തി സെലിൻ എന്നെ വാരിപ്പുണർന്നു…..വെളിയിൽ കാർമേഘങ്ങൾ പേമാരിയായി പെയ്തിറങ്ങി കൊണ്ടിരുന്നു അപ്പോഴും.. എന്റെ നെഞ്ചിൽ മുഖമിട്ടുരുട്ടി പൊട്ടികരയുന്ന സെലിന്റ പുറം കഴുത്തിലും മുടിയിഴകളിലും തഴുകി ഞാൻ അവളെ ചേർത്ത് പിടിച്ചു……
മനസ്സിലെ വിങ്ങൽ പെയ്തൊഴിയാൻ അൽപ്പം നേരെ അവളെ അനുവദിച്ച ഞാൻ അവളുടെ മുഖം എന്റെ മാറിൽ നിന്നും അടർത്തി കൈകുമ്പിളിലാക്കി….

The Author

രാജാ

"Love doesn't have boundaries,, it is all about 'how you perceive it'.."✨️
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025