Kambikuttan Malayalam

Sex stories Kambikuttan kambikathakal

❤️അനന്തഭദ്രം 6❤️

 

“ഈ വിഷയത്തിൽ ഇനി കൂടുതൽ സംസാരിച്ച് മുഷിയാൻ എനിക്ക് താൽപ്പര്യമില്ല….താൻ പോയി കിടന്നോളു…എനിക്ക് ഓഫീസിലെ കുറച്ചു ജോലി ചെയ്തു തീർക്കാനുണ്ട്…..””

എന്നെ ഒന്ന് നോക്കിയതിനു ശേഷം ഒന്നും മിണ്ടാതെ അവൾ പോയി…..ഭയന്നത് പോലെ അനിവാര്യമായ ആ നിമിഷത്തിനു വേണ്ടി ഞാൻ മനസ്സ് കൊണ്ട് തയ്യാറാകാൻ തീരുമാനിച്ചു….അല്ലേലും നമ്മളെ ഇഷ്ട്ടമില്ലാത്ത ഒരാളെ നിർബന്ധിച്ചു നമ്മുടെ ജീവിതത്തിൽ നിലനിർത്താൻ നമുക്ക് ഒരിക്കലും സാധിക്കുകയില്ല…..അമ്മ പറയാറുള്ളത് പോലെ “ചിലപ്പോൾ നമുക്ക് വേദനയോടെയെങ്കിലും യാഥാർഥ്യത്തെ അംഗീകരിച്ചു കൊണ്ട് അതിനോട് പൊരുത്തപ്പെടേണ്ടി വരും…” അത്ര തന്നെ….സമയമെടുത്തായാലും നമുക്ക് അതിന് സാധിക്കണം…..’ഞാൻ എന്റെ മനസ്സിനെ പറഞ്ഞു പഠിപ്പിച്ചു…..

———————————————————

അരമണിക്കൂർ കഴിഞ്ഞു ഉറങ്ങാനായി മുറിയിലേക്ക് ചെന്ന ഞാൻ കാണുന്നത് ഇരു കയ്യും വയറിൽ അമർത്തി വേദന കൊണ്ട് ബെഡിൽ കിടന്നു പുളയുന്ന ഭദ്രയെയാണ്…..പെട്ടന്ന് ഒന്ന് ഭയന്നെങ്കിലും ഞാൻ വേഗം അവളുടെ അടുത്തേക്ക് ചെന്നു…..

“എന്ത് പറ്റി…വേദന കൂടിയോ…m

 

”ഹ്മ്മ്….കുറച്ചു ആശ്വാസം തോന്നി തുടങ്ങിയതായിരുന്നു ….ഇപ്പൊ എന്തോ പെട്ടന്ന് വേദന കൂടിയ പോലെ… “”

 

“താൻ വേണ്ടാന്നു പറഞ്ഞത് കൊണ്ടാല്ലേ…അല്ലേൽ ഞാൻ പോയി അപ്പോഴേ വല്ല പെയിൻ കില്ലേഴ്‌സും വാങ്ങി കൊണ്ട് വരുമായിരുന്നു…..””

 

“”സാരമില്ല ,, ഞാനതൊന്നും കഴിക്കാറില്ല….ഇതിപ്പോൾ ആദ്യദിവസമായ്തു കൊണ്ടാണ് ഇത്രയും വേദന…. അത് മാറിക്കൊള്ളും….അനന്തേട്ടൻ കിടന്നോളു….

വേദന സഹിക്കാനാവാതെ കിടന്നു ചുരുളുന്ന ഇവളെ കണ്ടു കൊണ്ട് എനിക്ക് എങ്ങനെ സ്വസ്ഥമായി ഉറങ്ങാനാകും…..
അവളുടെ ബുദ്ധിമുട്ട് മനസ്സിലായി ഇനി എന്ത് ചെയ്യും എന്ന ടെൻഷനിൽ നിൽക്കുമ്പോൾ ആണ് എനിക്കാ പെട്ടന്ന് ഒരു കാര്യം ഓർമ്മ വന്നത്….ഇത് പോലെ പീരിയഡ് സമയത്ത് നല്ല വേദനയുണ്ടാകുമ്പോൾ അമ്മ ഏട്ടത്തിക്ക് വാട്ടർ ബാഗിൽ ചൂട് വെള്ളം നിറച്ചു വയറിൽ ആവി പിടിച്ച് കൊടുക്കുന്നത് കണ്ടിട്ടുണ്ട്…

 

“തന്റെ കയ്യിൽ വാട്ടർ ബാഗ് ഉണ്ടോ… ””

എന്റെ ചോദ്യം കേട്ട് അവൾ ആദ്യമൊന്ന് എന്നെ പതിഞ്ഞു നോക്കിയെങ്കിലും പിന്നെ ഷെൽഫിലേക്ക് വിരൽ ചൂണ്ടി…

ഭദ്രയോട് ഇപ്പോൾ വരാമെന്ന് പറഞ്ഞ് ഞാൻ ഷെൽഫിൽ നിന്നും വാട്ടർ ബാഗുമെടുത്ത് വേഗം കിച്ചണിലേക്ക് പോയി…. സമയം അപ്പോൾ പതിനൊന്നര മണി കഴിഞ്ഞിട്ടുണ്ട്…..അങ്കിളും ആന്റിയും ഉറങ്ങിയിട്ടുണ്ടാകുമെന്ന് തോന്നി……ഞാൻ ഇൻഡക്ഷൻ സ്റ്റവ്വിൽ വച്ച് വെള്ളം ചൂടാക്കി ബാഗിലേക്ക് പകർന്നെടുത്ത് റൂമിലേക്ക് ചെന്നു….ഭദ്ര അപ്പോഴും വയറിൽ പൊത്തിപിടിച്ചു തലയും കുമ്പിട്ടു എഴുന്നേറ്റു ബെഡിൽ തന്നെ ഇരിക്കുകയായിരുന്നു….. ഞാൻ വന്നതറിഞ്ഞു അവൾ മുഖമുയർത്തി എന്നെ ദയനീയമായി ഒന്ന് നോക്കി….വേദന സഹിക്കാനാവാതെ ഞെളിപിരി കൊള്ളുകയാണ്‌ അവൾ…..പാവം, അവളുടെ ആ അവസ്ഥ കണ്ട് എനിക്ക് ശരിക്കും സങ്കടം വന്നു……..

“”ഭദ്രേ,, ഇതു വയറ്റിൽ വച്ച് ആവി പിടിച്ചോളൂ….പതിയെ തടവിയാൽ മതി…””

അവൾ എന്റെ കയ്യിൽ നിന്നും ബാഗ് വാങ്ങി വയറിൽ വച്ച് പതിയെ തടവി….പക്ഷെ വേദന കാരണമൊ എന്തോ അവൾ പിന്നെയും ഞെരങ്ങുന്നുണ്ടായിരുന്നു…..

The Author

രാജാ

"Love doesn't have boundaries,, it is all about 'how you perceive it'.."✨️
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025