Kambikuttan Malayalam

Sex stories Kambikuttan kambikathakal

❤️അനന്തഭദ്രം 6❤️

കാലു രണ്ടും മടക്കി സോഫയിൽ ചമ്രം പടിഞ്ഞിരുന്ന് കപടദേഷ്യത്തോടെ മുഷ്ടി ചുരുട്ടി എന്റെ നെഞ്ചിൽ പതിയെ ഇടിച്ചു കൊണ്ട് സെലിൻ പറഞ്ഞു….

“ഇന്ന് തന്നെ ആ കൊച്ചിന്റെ പിണക്കം മാറ്റിക്കോളണം….. കേട്ടല്ലോ..?? “”

 

 

“”ഓഹ്,, ഉത്തരവ് മാഡം…””

തല കുനിച്ചു രണ്ടു കൈയും കൂപ്പി തൊഴുത് കൊണ്ടെന്നെ പോലെ ഞാൻ അവളെ കളിയാക്കി…..

അത് കണ്ട് കലി കയറിയ അവൾ എന്റെ മുടി പിടിച്ചു വലിച്ചു എന്നെ ശരിക്കും വേദനിപ്പിച്ചു….

 

“”ആഹ്.. വിടെടി പെണ്ണെ..എനിക്ക് വേദനിക്ക്ണ്….””

നന്നായി വേദനിച്ചപ്പോൾ അവളുടെ കൈയ്യിൽ മുറുകെ പിടിച്ച് കൊണ്ട് തല മുടിയിലെ പിടുത്തം വിടുവിച്ചിട്ട്‌ ഞാനൊന്ന് കലിപ്പിച്ചു നോക്കി….ശരീരം നൊന്തു കഴിഞ്ഞാൽ എനിക്ക് പെട്ടെന്ന് ദേഷ്യം വരുമെന്ന് പെണ്ണിന് അറിയാമെങ്കിലും, എപ്പോഴും എന്നെ പിച്ചും മാന്തുകയും കടിക്കുകയുമൊക്കെ ചെയ്യുന്നത്, ഞാൻ അവളെ ഒരിക്കലും അതിന് വഴക്ക് പറയുകയൊ തിരിച്ചു ഉപദ്രവിക്കുകയൊ ചെയ്യില്ലന്ന് ഉറപ്പ് ഉള്ളത് കൊണ്ടാണ്…. ചുരുങ്ങിയ നാളത്തെ സൗഹൃദത്തിനിടയിൽ തന്നെ അത്രയും അധികം സ്വാതന്ത്ര്യം ഞങ്ങൾ പരസ്പരം അനുവദിച്ചു നൽകിയിരുന്നു…..
അങ്ങനെയുള്ളപ്പോൾ, പെട്ടെന്ന് എന്റെ ദേഷ്യത്തോടെയുള്ള നോട്ടം സെലിനെ ചെറുതായി വേദനിപ്പിച്ചുവെന്ന് എനിക്ക് തോന്നി…സോഫയിൽ നിന്നും കാലുകൾ ഇറക്കി താഴെ വച്ച്, മുഖം എന്നിൽ നിന്നും വെട്ടിത്തിരിച്ചു കൊണ്ട് കെറുവിച്ചിരിപ്പാണ് കക്ഷി…….

പെട്ടന്നങ്ങനെ ഇരുന്നപ്പോൾ പിന്നഴിച്ച്‌ അലസമായി ഇട്ടിരുന്ന അവളുടെ സാരി വയറിൽ നിന്നും മാറി, ആ അഴകുള്ള പൊക്കിൾ ചുഴി എന്റെ മുന്നിൽ അനാവൃതമായി….അവളത് അറിഞ്ഞിട്ടില്ലാന്ന് എനിക്ക് തോന്നി…

 

“”ദേണ്ടെടി നിന്റെ പൊക്കിളൊക്കെ കാണുന്നു…തുണി നേരെ ഇടെടി പെണ്ണേ….””

അവളെ ഒന്ന് കൂടി ശുണ്ഠി പിടിപ്പിക്കാൻ തന്നെയായിരുന്നു എന്റെ ഉദ്ദേശം…

 

“‘ഓഹ്., നീ കാണാത്തതൊന്നുമല്ലല്ലോ… അല്ലേലും ഇവിടെ ഇപ്പൊ നീ മാത്രമല്ലേ ഉള്ളു….””

എന്നെ നോക്കാതെ ചുണ്ട് വക്രിച്ച്‌ ഗോഷ്ട്ടി കാണിച്ചു കൊണ്ടാണ് അവളത് പറഞ്ഞത്…
അത് കണ്ടതോടെ എനിക്ക് ചിരി വന്നു… സാരിയെടുത്ത് നേരെയാക്കി ആ അഴകാർന്ന ഉടൽ മറച്ചു കൊണ്ട് അവളുടെ മടിയിൽ തല വച്ച് സോഫയിൽ ഞാൻ നീണ്ടു നിവർന്ന് കിടന്നു….എന്റെ ആ നീക്കത്തിൽ അവൾ തെല്ലോന്ന് അമ്പരന്നെങ്കിലും ഒരു ചെറുചിരിയോടെ സാരിത്തലപ്പ് കൊണ്ട് എന്റെ നെറ്റിയിലെ വിയർപ്പ് തുള്ളികൾ തുടച്ചു തന്ന് എന്റെ മുഖം അവളുടെ കൈകുമ്പിളിലാക്കി….

“പിണങ്ങിയോ അപ്പോഴേക്കും…അതിന് ഞാനൊന്നും പറഞ്ഞത് പോലുമില്ലല്ലോ….”

അവളുടെ കീഴ്ത്താടിയിൽ പിടിച്ചാട്ടി കൊണ്ട് ഞാൻ ചോദിച്ചു…..

“എന്തിനാ പറയുന്നേ…. ഈ മുഖമോന്ന് കറുപ്പിച്ചു നോക്കിയാ പോരെ ബാക്കിയുള്ളവരുടെ നെഞ്ചോന്ന് വിങ്ങാൻ….””

എന്റെ കവളിലൊന്ന് നുള്ളിക്കൊണ്ട് പരിഭവം വിടാതെ അവള് പറഞ്ഞു….

“സോറി ടാ…. ഇനി ഉണ്ടാവില്ലാട്ടോ….””

ഞാനവളുടെ മടിയിൽ നിന്നും എഴുന്നേറ്റു അവളുടെ ഇടത്തേ തോളിൽ ചാരിയിരുന്നു…..

“”ഹ്മ്മ്….എന്തിനാ ഭദ്രയോട് പിണങ്ങിയേ നീ….””

The Author

രാജാ

"Love doesn't have boundaries,, it is all about 'how you perceive it'.."✨️
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025