Kambikuttan Malayalam

Sex stories Kambikuttan kambikathakal

❤️അനന്തഭദ്രം 6❤️

നിൽക്കുകയായിരുന്നു…ഇത്ര വേഗം കട പൂട്ടുന്നതെന്താന്നു ഞാൻ ചോദിച്ചപ്പോൾ ചുറ്റും ആൾതാമസം കുറവുള്ള സ്ഥലമാണിതെന്നും,,ഈ സമയം അധികമാരും ഇത് വഴി വരാത്തതിനാൽ കച്ചവടം കുറവായത് കൊണ്ട് പൂട്ടി പോകുന്നതാണെന്ന് കടക്കാരൻ പറഞ്ഞു ഒരു കുപ്പി മിനറൽ വാട്ടർ വാങ്ങിച്ചു പൈസ കൊടുത്തു പോരവേ ആണ് മായ വിളിച്ചത്, ഡൽഹിയിലെ താമസസ്ഥലത്ത് എത്തിയെന്നും പറഞ്ഞു കൊണ്ട്….സെലിനോട് ഇപ്പോൾ സംസാരിച്ചു ഫോൺ വച്ചതെയുള്ളൂ എന്നവൾ പറഞ്ഞു…നല്ല യാത്രക്ഷീണം ഉണ്ടെന്നും നാളെ വിളിക്കാമെന്നും പറഞ്ഞ് മായ ഫോൺ വച്ചു…..സെലിനും കുറച്ചു മുൻപ് മെസ്സേജ് അയച്ചിരുന്നു വീട്ടിൽ എത്തിയെന്ന് പറഞ്ഞ്….സെലിൻ വിളിക്കുമ്പോൾ ഞാൻ രാജശേഖർ സാറിന്റെ ഓഫീസിൽ ആയിരുന്നതിനാൽ എനിക്ക് ഫോൺ അറ്റൻഡ് ചെയ്യാൻ സാധിച്ചില്ലായിരുന്നു…..ഞാൻ ഫോൺ എടുക്കാത്തതു കൊണ്ടായിരിക്കാം അവൾ മെസ്സേജ് അയച്ചത്…..ഇപ്പോൾ ബിസി ആണെന്നും രാത്രി ഉറങ്ങുന്നിതിന് മുൻപ് വിളിക്കാമെന്നും ഞാൻ സെലിന് റിപ്ലൈ കൊടുത്തിരുന്നു സാറിന്റെ ഓഫീസിൽ നിന്നും പോരുമ്പോൾ…… മായയുടെ കാൾ കട്ട്‌ ചെയ്ത് നോക്കിയപ്പോൾ ആണ് ഭദ്ര കാറിൽ നിന്നും ഇറങ്ങി അല്പം മുന്നോട്ട് നീങ്ങി നിൽക്കുന്നത് കണ്ടത്……ഞാൻ ഭദ്രയുടെ അടുത്തേക്ക് നടന്നു…..ഇതിനിടയിൽ ആ കടക്കാരൻ കട പൂട്ടി അവിടെ നിന്നും പോയി….. ഞാൻ കാർ നിർത്തിയ ഭാഗത്തു ഒരു സ്ട്രീറ്റ് ലൈറ്റ് ഉണ്ട്…അത്യാവശ്യം കുറച്ചു ഭാഗം വരെ അതിന്റെ വെളിച്ചം ഉണ്ട്…..ബാക്കിയെല്ലായിടവും നല്ല ഇരുട്ടാണ്….ഇടയ്ക്ക് റോഡിലൂടെ ഒന്നോ രണ്ടോ വണ്ടികൾ പോകുന്നതൊഴിച്ചാൽ ചുറ്റും വേറെ ആളനക്കമൊന്നുമില്ല…..
എന്റെ കയ്യിൽ നിന്നും വാട്ടർ ബോട്ടിൽ വാങ്ങി രണ്ടു കവിൾ കുടിച്ചതിന് ശേഷം ബോട്ടിൽ മൂടി വച്ച് എന്നെ നോക്കിയൊന്ന് നിർജീവമായി പുഞ്ചിരിച്ചു കൊണ്ട് ഭദ്ര അവിടെ അടുത്തുള്ള ഒരു ആൽമരത്തിന് ചുവട്ടിലേക്ക് നീങ്ങി അവിടെയുള്ള സിമന്റ് ബെഞ്ചിൽ ഇരുന്നു…….””എന്താടോ ആലോചിക്കുന്നേ…. ജോലിക്ക് പോകുന്ന കാര്യത്തിനെപ്പറ്റിയാണോ….?? ഞാൻ പറഞ്ഞല്ലോ അതോർത്ത് ഒരു ടെൻഷനും വേണ്ടാ….താൻ പോകാൻ റെഡിയായിത്തന്നെ ഇരുന്നോളു……””

അല്പസമയം ഒന്നും മിണ്ടാതെ എന്തോ ആലോചനയിൽ മുഴുകി കൊണ്ടെന്നെ പോലെ ഇരുന്ന ഭദ്രയോട് ഞാൻ ചോദിച്ചു…….

 

“” അനന്തേട്ടന് ഈ സ്ഥലം അറിയുമോ……ഇവിടെ,,, ഇവിടെ വച്ചാണ് പതിനഞ്ച് വർഷം മുൻപ് ഇത് പോലെ ഒരു രാത്രിയിൽ എനിക്ക് എല്ലാം നഷ്ട്ടപ്പെട്ടത്……..സ്വന്തമെന്ന് പറയാൻ ആരുമില്ലാത്ത ഒരുവളായി ആ എട്ടു വയസ്സുകാരി മാറിയത് ഇവിടെ വച്ചാ……””

മുഖത്ത് ഒരു നേർത്ത പുഞ്ചിരി സൂക്ഷിച്ചിരുന്നുവെങ്കിലും അത് പറയുമ്പോൾ ഭദ്രയുടെ ശബ്ദം ഇടറിയിരുന്നു………

“”അന്ന് അമ്മയുടെ ബന്ധുക്കളിലാരുടെയോ വിവാഹത്തിൽ പങ്കെടുത്തു മടങ്ങുകയായിരുന്നു ഞങ്ങൾ എല്ലാവരും…..ഞാനും അച്ഛനും അമ്മയും പിന്നെ എന്റെ അനിയൻ കുട്ടനും…അവൻ അന്ന് രണ്ടു വയസ്സേ ആയിട്ടുള്ളൂ……വിവാഹത്തിൽ പങ്കെടുത്ത് വരുന്ന വഴി കടല് കാണാനൊക്കെ ഇറങ്ങി സൂര്യസ്തമയവും എല്ലാം കണ്ടു കളിയും ചിരിയുമായി ഞങ്ങളെല്ലാവരും വളരെ സന്തോഷത്തോടെ ആർത്തുല്ലസിച്ച ഒരു ദിവസമായിരുന്നു അത്……അന്ന് ഇന്നത്തെ പോലൊരു ട്രാഫിക് ബ്ലോക്കിൽപ്പെട്ട് വീട്ടിൽ എത്താൻ ലേറ്റ് ആകുമെന്ന് മനസ്സിലായപ്പോൾ അച്ഛൻ ഇത് വഴിയാ കാർ തിരിച്ചത്……അമ്മ ഫ്രന്റ്‌ സീറ്റിലായിരുന്നു ഇരുന്നിരുന്നത്….പുറകിലെ സീറ്റിൽ ഞാനും എന്റെ അനിയനും….അവൻ അപ്പോൾ നല്ല ഉറക്കമായിരുന്നു എന്റെ മടിയിൽ കിടന്ന്…..പാവം ഒരുപാട് ക്ഷീണിച്ചിരുന്നു,, കടൽക്കരയിൽ ഞങ്ങളുമായി ഒരുപാട് നേരം ഓടി കളിച്ചും ചിരിച്ചും നടന്നിട്ട്….എന്റെ മടിയിൽ കിടന്നു തളർന്നുറങ്ങുന്ന അവന്റെ മുടിയിഴകളിൽ തഴുകി പുറത്ത് പെയ്യുന്ന മഴയിലേക്ക് നോക്കിയിരുന്ന ഞാനും എപ്പോഴോ ഒന്ന് മയങ്ങിപ്പോയിരുന്നു…..പെട്ടന്ന് എന്തോ വണ്ടി ബ്രേക്ക്‌ ഇടുന്ന പോലെയൊരു ശബ്ദം കേട്ട് ഞെട്ടിയുണർന്നതാ ഞാൻ…..കണ്ണടച്ച് തുറക്കുന്ന സമയത്തിനുള്ളിൽ എല്ലാം കഴിഞ്ഞിരുന്നു………””””

നെഞ്ച് പൊട്ടുന്ന വേദനയിലും ഉള്ളിലെ ഏങ്ങലടികൾ പുറത്ത് കാണിക്കാതെ ഭദ്ര നിറയാൻ വെമ്പിയ മിഴികൾ ശക്തിയായി തുടച്ചു……

“‘ഒരു ലോറി വന്ന് ഞങ്ങളുടെ അംബാസഡർ കാറിൽ ഇടിക്കുകയായിരുന്നു…..ആ ഇടിയിൽ ഞാൻ ഡോർ വഴി കാറിൽ നിന്നും തെറിച്ചു ഉരുണ്ട് വീണത് ഈ ആൽമരത്തിന്റെ ചുവട്ടിലേക്കാ…..ബോധം നഷ്ട്ടപ്പെടുമ്പോഴും എന്റെ ചെവിയിൽ തങ്ങി നിന്നിരുന്നത് വീഴാൻ നേരം കേട്ട എന്റെ അച്ഛന്റെയും

The Author

രാജാ

"Love doesn't have boundaries,, it is all about 'how you perceive it'.."✨️
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025