Kambikuttan Malayalam

Sex stories Kambikuttan kambikathakal

❤️അനന്തഭദ്രം 6❤️

“”അതിനിപ്പോ എന്താ??? ഞാൻ എന്റെ പെണ്ണിനെയല്ലേ ഉമ്മ വയ്‌ക്കുന്നെ….””

അവളുടുത്തിരുന്ന കരിനീല സാരിക്കിടയിലൂടെ അഴകോടെ ചെറുതായി കാണുന്ന വയറിലെ നഗ്നമായ ഭാഗത്തു കൈയ്യമർത്തി
മറുകൈ കൊണ്ട് ഇടുപ്പിലൂടെ ചുറ്റിപ്പിടിച്ച് എന്റെ പെണ്ണിനെ ഞാൻ എന്നിലേക്ക് ചേർത്ത് നിർത്തി…..വലതു കൈ എന്റെ നെഞ്ചിലും ഇടതു കൈ എന്റെ കഴുത്തിലും ചുറ്റി കൊണ്ട് അവളെന്റെ നേരെ പ്രണയാർദ്രമായി മിഴിമുനയെറിഞ്ഞുവെങ്കിലും ഞൊടിയിടയിൽ കള്ളപരിഭവം നടിച്ചു കൊണ്ട് അവൾ ചുണ്ട് കൂർപ്പിച്ചു മറുപടി പറഞ്ഞു….

“”ഹയ്യടാ….എന്ന് വച്ച് റോഡിൽ നിന്നാണോ ഇങ്ങനെയൊക്കെ ചെയ്യുന്നേ….”’

 

“”അതിന് ഇവിടെയിപ്പോൾ വേറെ ആരും ഇല്ലല്ലോ….പ്ലീസ് മുത്തേ ഒരെണ്ണം….കണ്ട നാള് മുതലുള്ള കൊതിയാ….””

 

“”പോടാ കൊതിയാ….””

ഞാൻ പരിഭവം നടിച്ചതും അവൾ എന്റെ കാതിൽ പതിഞ്ഞ ശബ്ദത്തിൽ അനുപമമായി മൊഴിഞ്ഞു…..

“”എല്ലാ കൊതിയും ഞാൻ മാറ്റിത്തരാട്ടൊ…തിരക്കൊന്നും കൂട്ടണ്ടട്ടൊ എന്റെ ചെക്കൻ……ഞാൻ എവിടെയും പോവുന്നില്ലല്ലോ…..കൂടെ തന്നെയില്ലേ……എന്റെ എല്ലാം എന്റെ അനന്തേട്ടനുള്ളത് തന്നെയാ….””

 

“എന്നാലും ഒരെണ്ണം……””

കൊതി സഹിക്കാനാവാതെ ഞാൻ പിന്നെയും ഇരന്നു…..

“”ഒരേന്നാലും ഇല്ലാ….ദേ മര്യാദക്ക് കുറുമ്പോന്നും കാണിക്കാതെ നിന്നോ…ഇല്ലേൽ നേരത്തെ പറഞ്ഞ പോലെ, ഞാൻ പോവുട്ടൊ…..

 

“”അങ്ങനെ നീ പോകുമോ എന്നെ കളഞ്ഞിട്ട്……

 

“”ആ,, ചിലപ്പോൾ പോയെന്നൊക്കെ വരും….”’

അവൾ സാരിത്തലപ്പ്‌ കയ്യിൽ ചുറ്റി ചെറുതായി കണ്ണിറുക്കി കൊണ്ട് നിന്നു….

“എന്നാ നീ പൊയ്ക്കോ…ഞാനും പോവാ എന്റെ വഴിക്ക്….””

അതും പറഞ്ഞ് കപട ഗൗരവത്തോടെ ഭദ്രയെ വിട്ട് ഞാൻ കാറിനരികിലേക്ക് നടന്നു……

“”ദേ ഏട്ടാ കളിക്കല്ലേ…..ഞാൻ സത്യമായിട്ടും പോവുട്ടോ…..”

എന്റെ ഭാഗത്ത് നിന്ന് അങ്ങനെയൊരു നീക്കം അവൾ ഒട്ടും പ്രതീക്ഷിച്ചില്ലാന്ന് തോന്നി….അവളുടെ മുഖത്ത് ചെറിയ ഒരു പരിഭ്രമം മിന്നി മറഞ്ഞു….

“”ഹാ പോക്കൊന്നേ…..നേരെ നടന്നോ…..ഒരു അരമണിക്കൂർ കൊണ്ട് ഹൈവേയിൽ എത്താം……ടാറ്റാ….. “””

യാതൊരു കൂസലും കൂടാതെ ഞാൻ അവളെ നോക്കി കൈ വീശി…..

“‘എന്നാ ശരി ഞാൻ പോവാ….. “”

അതും പറഞ്ഞു അവൾ കലിതുള്ളി തിരിഞ്ഞു നേരെ ആ റോഡിലൂടെ എന്റെ ഓപ്പോസിറ്റ് ആയി നടന്നു….വല്ല്യ വാശിക്ക് കുറച്ചു ദൂരം നടന്നെങ്കിലും വെളിച്ചത്തിൽ നിന്നും മുന്നിലെ ഭയാനകമായ ഇരുട്ടിലേക്ക് അടുക്കവേ അത് വരെയും അസുരവേഗം പൂണ്ട ആ കാലുകളുടെ ചലനം പതിയെ ആകുന്നത് ഞാൻ കണ്ടു……കണ്മുന്നിലെ ഇരുട്ടിന്റെ ഭീകരത മനസ്സിലായതും അവൾ ഒന്ന് നിന്നു…..ഞാനെങ്ങാനും ഇനി പിന്നാലെ വരുന്നുണ്ടോ എന്ന് നോക്കാനെന്നോണം തല തിരിച്ചു നോക്കിയപ്പോൾ അവൾ കണ്ടത് കാറിന്റെ ബോണറ്റിൽ ചാരി കൊണ്ട് അവളെത്തന്നെ നോക്കി നിന്ന് കളിയാക്കി ചിരിക്കുന്ന എന്നെയാണ്…..അത് കണ്ടതോടെ പെണ്ണിന്റെ കംപ്ലീറ്റ് റിലേയും തെറ്റി…..

“”ഏട്ടാ ഞാൻ ശരിക്കും പോവാണേ…..””

The Author

രാജാ

"Love doesn't have boundaries,, it is all about 'how you perceive it'.."✨️
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025