Kambikuttan Malayalam

Sex stories Kambikuttan kambikathakal

❤️അനന്തഭദ്രം 8❤️

ഉമ്മറത്തേക്ക് ഞാൻ ചെല്ലുമ്പോൾ ചേട്ടൻ തിണ്ണയിൽ ഇരിപ്പുണ്ടായിരുന്നു…എന്നെ കണ്ടതും ചേട്ടൻ മുറ്റത്തേക്കിറങ്ങി അല്പം നടന്നു.. ഞാൻ അവന്റെ തൊട്ട് പിന്നിലായി എത്തിയതും അവൻ എന്റെ നേരെ തിരിഞ്ഞു…എന്നോട് എന്തൊക്കെയോ പറയാൻ മനസ്സിലുണ്ടെങ്കിലും അവൻ പറയാൻ മടിക്കുന്നതായി തോന്നി…എന്ത് തന്നെയായാലും ചേട്ടൻ തന്നെ പറഞ്ഞ് തുടങ്ങട്ടെ എന്ന് ഞാനും കരുതി….. ഞങ്ങളുടെ സംസാരം വീട്ടിൽ മറ്റുള്ളവർ കേൾക്കണ്ട എന്ന് കരുതിയാകണം അവൻ മുറ്റത്തെക്കിറങ്ങി നിന്നത്…അച്ഛനും അമ്മയും ദേവൂട്ടിയും ഉറങ്ങാൻ കിടന്നിരുന്നു….ഏട്ടത്തിയും ഭദ്രയും ഹാളിൽ ഇരുന്ന് TV കാണുന്നുണ്ട്…..

 

“”രേവു,,, അവൾ നിന്നോട് വല്ലതും പറഞ്ഞിരുന്നോ….””

മടിച്ചു മടിച്ചു കൊണ്ട് ചേട്ടൻ ചോദിച്ചു….

 

“”ഇന്നലെ രാത്രി സംഭവിച്ചതല്ലേ…ഏട്ടത്തി എന്നോട് എല്ലാം പറഞ്ഞു…കവിളിലെ പാട് കണ്ട് ഞാൻ നിർബന്ധിച്ചു ചോദിച്ചപ്പോൾ പറഞ്ഞതാ ആ പാവം…. നിനക്കിതെന്താ പറ്റിയെ.. നീ മദ്യപിക്കാറുണ്ടെങ്കിലും വീട്ടിൽ ഒരിക്കലും മോശമായി പെരുമാറിയിട്ടില്ല….ഇന്നലെ കള്ളിന്റെ പുറത്ത് ആ പാവത്തിനെ നീ തല്ലുകയും ചെയ്തു…കള്ള് കുടിച്ച് ഭാര്യയെ തല്ലുന്ന ഒരു ഭർത്താവിന്റെ നിലയിലേക്ക് നീ തരം താഴ്ന്നോ?? കഷ്ടം…””

ഉള്ളിലെ അനിഷ്ട്ടം വ്യക്തമാക്കുന്ന തരത്തിൽ ഞാൻ മറുപടി പറഞ്ഞു…..

 

 

“”ടാ അത് ഇന്നലെ പറ്റിപ്പോയി…അപ്പോഴത്തെ ന്റെ ഒരു ദേഷ്യത്തിന് സംഭവിച്ചു പോയതാ…അതിന് ഞാൻ അവളോട് സോറിയും പറഞ്ഞു…. ഇനിയൊരിക്കലും ഇങ്ങനെയൊന്നും ഉണ്ടാകില്ല….’’’

ചേട്ടൻ എന്റെ കയ്യിൽ പിടിച്ചു കൊണ്ടാണ് അത് പറഞ്ഞത്….

 

“”സോറി പറഞ്ഞ കാര്യമൊക്കെ ഏട്ടത്തി എന്നോട് സൂചിപ്പിച്ചു…ആ പാവം ഇപ്പോൾ ഹാപ്പിയാ…അല്ലെങ്കിലും നമ്മൾ ആണുങ്ങൾ എന്ത് തെറ്റ് ചെയ്താലും സോറി എന്നാരൊക്ഷരം കൊണ്ട് എല്ലാം ഏറ്റ് പറഞ്ഞ് അവസാനിപ്പിക്കുലോ…ഭാര്യന്മാർ അത് കേട്ട് ക്ഷമിക്കുകയും വേണം.. അതാണല്ലോ വേണ്ടത്….. “”

 

 

 

“”പിന്നെ എന്ത് വേണം.. നിനക്ക് ഏട്ടത്തിയുടെ കവിളൊന്ന് അടി കൊണ്ട് ചുവന്നപ്പോൾ അത്രയ്ക്ക് നൊന്തു അല്ലേ…നീ ഇതൊന്നു നോക്കിയേ…. “”

തിരിഞ്ഞു നിന്ന് ടീ ഷർട്ട്‌ ഉയർത്തി തന്റെ പുറം ഭാഗം കാണിച്ചു തന്നു കൊണ്ട് ഏട്ടൻ ദയനീയമായി പറഞ്ഞു…. ചേട്ടന്റെ പുറംഭാഗം കണ്ടതും എന്റെ കണ്ണ് തള്ളി…പുറത്താകെ ഇടി കൊണ്ട് ചുവന്നു തടിച്ചിരിക്കുന്നു…

The Author

രാജാ

"Love doesn't have boundaries,, it is all about 'how you perceive it'.."✨️
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025