Kambikuttan Malayalam

Sex stories Kambikuttan kambikathakal

❤️അനന്തഭദ്രം 8❤️

“”പ്ലീസ് അനന്തേട്ടാ.. എന്റെ ചക്കരയല്ലേ… എന്റെ ഈ ആഗ്രഹമൊന്ന് സാധിച്ചു തന്നൂടെ…ഇന്ന് എനിക്കത് കളിക്കണം…. വർഷങ്ങളായി മനസ്സിൽ ഉള്ള ആഗ്രഹമാണ്…..ഇവിടെ അതിന് പറ്റിയ ഒരു അന്തരീക്ഷമുണ്ട്…ഇതിലെന്തെങ്കിലും സത്യമുണ്ടോന്ന് എനിക്കിന്നറിയണം…..””

 

ഭദ്രയുടെ വാക്കുകൾ കേട്ട് ഞാനാകെ ത്രിശങ്കു സ്വർഗത്തിൽപ്പെട്ട അവസ്ഥയിലായി…നല്ലൊരു ഹണിമൂൺ ആഘോഷിക്കാൻ വന്നിട്ട് ഇവൾക്കിപ്പോ ഈയൊരു കളിയെ ആവശ്യപ്പെടാനുള്ളു…കഴിഞ്ഞ രണ്ട് രാത്രിയും കളിച്ച പോലുള്ള കളികൾ കളിച്ചാൽ പോരെ ഇവൾക്ക്…വെറുതെ മനുഷ്യന്റെ മനസ്സമാധാനം കളയാൻ…ഇനി സമ്മതിച്ചില്ലേൽ പിന്നെ അത് മതി ഹണി മൂൺ കുളമാകാൻ…

 

“”ശരി നമുക്ക് കളിക്കാം…പക്ഷേ അതിന് നമ്മുടെ കയ്യിൽ ഓജോ ബോർഡ്‌ ഇല്ലല്ലോ…””

 

 

“”ഓജോ ബോർഡ്‌ ഇവിടെ ഉണ്ടല്ലോ…അപ്പുറത്തെ ആ നോർത്ത് ഇന്ത്യൻ ഫാമിലിയില്ലേ,, അവരുടെ കയ്യിൽ ഉണ്ട്…. “”

 

 

 

“”അത് വേണോ??? നമുക്ക് നാളെ പുതിയ ഓജോ ബോർഡ്‌ വേടിക്കാം…എന്നിട്ട് വീട്ടിൽ ചെന്നിട്ട് കളിക്കാം…അത് പോരെടാ വാവേ…. “”

ഞാൻ പെണ്ണിന്റെ താടി തുമ്പിൽ പിടിച്ചാട്ടി കൊണ്ട് കൊഞ്ചിച്ചു.…

 

 

“”പോരാ,, എനിക്ക് ഇപ്പോൾ തന്നെ കളിക്കണം “”
ഭദ്ര കൊച്ചുകുട്ടികളെ പോലെ വാശി പിടിച്ചു..…

 

 

‘“ഹ്മ്മ്,, വന്ന് വന്ന് പെണ്ണിന് പിടിവാശിയും കുറുമ്പും കുറച്ചു കൂടുന്നുണ്ട്…പറയുന്നതിനൊക്കെ താളത്തിന് തുള്ളുന്ന എന്നെ പറഞ്ഞാൽ മതിയല്ലോ…വീട്ടുകാരുടെ വകയുള്ള പുന്നാരിക്കൽ വേറെയും…””

ഞാൻ മെല്ലെ മുറുമുറുത്തു… ഗൗരവം നിറഞ്ഞ മുഖം കണ്ടതും എന്നെയൊന്ന് തണുപ്പിക്കാനെന്നോണം അവൾ നെഞ്ചിലേക്ക് ചാരി നിന്ന് കൊണ്ട് ചിണുങ്ങാൻ തുടങ്ങി….ഒടുക്കം ഞാൻ സമ്മതം മൂളിയതും പെണ്ണിന്റെ മുഖം സന്തോഷം കൊണ്ട് തുടുത്തു…

The Author

രാജാ

"Love doesn't have boundaries,, it is all about 'how you perceive it'.."✨️
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025