Kambikuttan Malayalam

Sex stories Kambikuttan kambikathakal

❤️അനന്തഭദ്രം 8❤️

 

 

 

“”എന്ത് പറ്റിടി…നിനക്കെന്തെങ്കിലും എന്നോട് പറയാൻ ഉണ്ടോ…?? “”

എന്തോ പറയാൻ തുടങ്ങി പിന്നേ മടിച്ചു കൊണ്ടിരുന്ന അവളോട് ഞാൻ ചോദിച്ചു….

 

“”ഡാ എനിക്കൊരു മാര്യേജ് പ്രൊപോസൽ വന്നിട്ടുണ്ട്…””
ഒരു ചെറുചിരിയോടെ സെലിൻ പറഞ്ഞു….

 

“”ആഹാ അത് കൊള്ളാലോ…. എവിടുന്നാ.. എന്താ കക്ഷിയുടെ പേര്…””

ഒരു സന്തോഷവാർത്ത കേട്ട താല്പര്യത്തോടെ ഞാൻ തിരക്കി….

 

 

“’പേര് പറഞ്ഞാൽ നീ അറിയും.. നിന്നോട് ഒരിക്കൽ ഞാൻ ആളെപ്പറ്റി ഞാൻ പറഞ്ഞിട്ടുണ്ട്…എന്റെ നാട്ടുകാരനാ പുള്ളി….. പേര് ജസ്റ്റിൻ…ജസ്റ്റിൻ ജോസഫ്……”””

 

“”ജസ്റ്റിൻ…ഹാ ഇപ്പൊ മനസ്സിലായി…ആളല്ലേ പണ്ട് ഒരിക്കൽ നിന്നെ പ്രൊപ്പോസ് ചെയ്‌തെന്ന് പറഞ്ഞെ….“”

 

 

 

“”ആ.. അത് തന്നെ കക്ഷി…ആള് എന്നെ അങ്ങനെയൊന്നും വിടുന്ന മട്ടില്ലന്നാ തോന്നണേ…. “”

അതും പറഞ്ഞ് സെലിൻ സോഫയിലേക്ക് ചാരി….
ജസ്റ്റിൻ സെലിന്റെ നാട്ടുകാരനാണ്…ആളെപ്പറ്റി മുൻപ് ഒരിക്കൽ സെലിൻ എന്റെ അടുത്ത് സൂചിപ്പിച്ചിട്ടുണ്ട്…. സെലിൻ പ്ലസ്ടുവിന് പഠിക്കുന്ന സമയത്ത് കക്ഷി അവളെ പ്രൊപ്പോസ് ചെയ്തിട്ടുണ്ട്…പക്ഷെ സെലിൻ അന്ന് അത് റെജക്റ്റ് ചെയ്തു…. ജസ്റ്റിൻ അപ്പോൾ എഞ്ചിനീയറിങ്ങിന് പഠിക്കുകയായിരുന്നു….. സെലിൻ നോ പറഞ്ഞുവെങ്കിലും പിന്നെയും ആള് അവളുടെ പിന്നാലെ കുറച്ചു കാലം നടന്നു…. പഠിത്തം കഴിഞ്ഞ് ഒരു ജോലി കിട്ടിയതിനു ശേഷം ജസ്റ്റിൻ വീട്ടിൽ വന്ന് സെലിന് വിവാഹം ചെയ്തു തരുമോ എന്ന് അവളുടെ മമ്മിയോട്‌ ആവശ്യപ്പെട്ടു…എന്നാൽ സെലിനെപ്പോലെ മമ്മിക്കും ആ ബന്ധത്തിൽ താല്പര്യം

The Author

രാജാ

"Love doesn't have boundaries,, it is all about 'how you perceive it'.."✨️
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025