Kambikuttan Malayalam

Sex stories Kambikuttan kambikathakal

❤️അനന്തഭദ്രം 8❤️

എന്റെ മൗനവും അവഗണനയും അവളെ ഒരുപാട് വേദനിപ്പിക്കുന്നുണ്ടെന്ന് ഇടറിയ സ്വരത്തിൽ അവൾ പറഞ്ഞു നിർത്തിയപ്പോൾ എനിക്ക് മനസ്സിലായി….മെയിൻ റോഡിൽ നിന്നും നാട്ടിലേക്കുള്ള സബ് റോഡിലേക്ക് കാർ എന്റർ ചെയ്തിരുന്നു അപ്പോഴേക്കും…കുറച്ചു ദൂരം മുന്നോട്ട് പോയി കഴിഞ്ഞ് ആൾത്തിരക്കില്ലാത്ത ഒരിടത്തെത്തിയപ്പോൾ ഞാൻ കാർ സൈഡ് ഒതുക്കി നിർത്തി…

 

 

 

 

ഞാൻ പെട്ടന്ന് വണ്ടി നിർത്തിയപ്പോൾ എന്താണ് കാര്യമെന്ന് അറിയാതെ ഭദ്ര എന്നെ നോക്കി…ഞാൻ മെല്ലെ അവളുടെ വലതു കയ്യ് എന്റെ കൈവെള്ളയിലെടുത്ത് അതിൽ അമർത്തിയൊന്ന് മുത്തി…തല ഉയർത്തി നോക്കിയ എന്റെ ചുണ്ടിൽ ഒരു പുഞ്ചിരി വിടർന്നിരുന്നു…. എന്നാൽ ഭദ്രയുടെ കണ്ണുകളിൽ അപ്പോഴേക്കും ഈറൻ നനവ് പടർന്നിരുന്നു….. കുസൃതി ചിരി തൂകിയ എന്നെ തൊട്ടടുത്ത നിമിഷം വാരിപ്പുണർന്നു കൊണ്ട് പെണ്ണ് അധരങ്ങളിൽ ചുംബനം പകർന്നു……എന്റെ ഇടതു വശത്തിരിക്കുന്ന അവളെ ഞാനും ഇടതു കരം കൊണ്ട് ഇടുപ്പിലൂടെ ചുറ്റിവരിഞ്ഞു കൊണ്ട് എന്നിലേക്ക് ചേർത്തു പിടിച്ചു….തേൻ കിനിയുന്ന എന്റെ പെണ്ണിന്റെ ചുംബനം ആസ്വദിച്ചു കൊണ്ട് ഞാൻ മെല്ലെ കണ്ണുകളടച്ചു കൊണ്ട് സ്വയം മറന്നിരുന്നു……എന്നെ ആദ്യമായി ചുംബിക്കുന്ന ആവേശത്തോടെ ഭദ്ര തീവ്രമായി എന്റെ ചുണ്ടുകൾ ചപ്പിവലിച്ചു…..അൽപ്പസമയത്തെ പരാക്രമത്തിന് ശേഷം അധരങ്ങളെ ഒഴിവാക്കിയ അവൾ ഇരുകൈക്കുമ്പിളിലും എന്റെ മുഖം കോരിയെടുത്തു…..പിന്നെ എന്റെ നെറ്റിയിലും മൂക്കിൻത്തുമ്പിലും കവിളിണകളിലും താടിയിലുമെല്ലാം ഭ്രാന്തമായ വാശിയോടെ ചുംബിച്ചു കൊണ്ടിരുന്നു…കുറെ നാളുകൾ കാണാതെയിരുന്ന് കണ്ടത് പോലെയുള്ള എന്റെ പ്രിയതമയുടെ പെരുമാറ്റം കണ്ട് ഞാൻ അമ്പരന്ന് പോയി…. മനസ്സിലെ വിഷമവും ടെൻഷനും കൊണ്ടാണെങ്കിലും അൽപ്പസമയത്തെ എന്റെ പരുഷമായ പെരുമാറ്റം അവളെ എത്രമാത്രം വേദനിപ്പിച്ചുവെന്ന് തിരിച്ചറിഞ്ഞപ്പോൾ എനിക്ക് എന്നോട് തന്നെ പുച്ഛം തോന്നി….ആ സങ്കടക്കടൽ ആണ് ഒരു പേമാരി പെയ്തൊഴിയുന്ന അനുഭൂതിയോടെ എന്നിൽ ഇപ്പോൾ നിലയ്ക്കാത്ത ചുംബനങ്ങളായി പെയ്തൊഴിയുന്നതെന്ന് എനിക്ക് മനസ്സിലായി….എന്റെ നെറ്റിയിൽ നെറ്റി മുട്ടിച്ചു കൊണ്ടിരുന്ന ഭദ്ര കണ്ണുകൾ മെല്ലെ അടച്ചു കൊണ്ട് കിതച്ചു…. തീവ്രഗതിയിൽ മിടിക്കുന്ന പെണ്ണിന്റെ ഹൃദയസ്പന്ദനം എന്റെ ആത്മാവിൽ തൊട്ടു..….ഇടയ്ക്കൊന്നു എന്റെ കണ്ണുകളിലേക്ക് നോക്കിയ ആ കണ്ണുകളിൽ നിന്നും നീർമുത്തുകൾ പൊഴിഞ്ഞു……

 

 

 

 

“’സോറി ഏട്ടാ….എനിക്കറിയാം…എന്നെ കാണാതെ ഇരുന്നപ്പോൾ അനന്തേട്ടൻ കുറെ ടെൻഷൻ അടിച്ചു എന്ന്….മനപൂർവം അല്ലായിരുന്നു….ഞാൻ പറഞ്ഞില്ലേ….ഇനി ഇതിന്റെ പേരിൽ എന്നോട് മിണ്ടാതെയിരിക്കല്ലേ….എന്റെ ചങ്ക് പറിയും……”””

അതും പറഞ്ഞ് വീണ്ടും എന്റെ മുഖം മുഴുവൻ ചുംബനങ്ങൾ കൊണ്ട് പൊതിഞ്ഞ ഭദ്ര കഴുത്തിലേക്ക് മുഖം പൂഴ്ത്തി അവിടെ അധരങ്ങൾ അമർത്തി കിടന്ന് കൊണ്ട് തേങ്ങി…

The Author

രാജാ

"Love doesn't have boundaries,, it is all about 'how you perceive it'.."✨️
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025