Kambikuttan Malayalam

Sex stories Kambikuttan kambikathakal

അനിത ടീച്ചർ 3

പക്ഷേ അനിത ടീച്ചർക്ക് ഉറപ്പുണ്ടായിരുന്നു.. മോനുട്ടൻ അങ്ങനെ ചെയ്യില്ല എന്നത്… കുറച്ച് ദിവസമാണെങ്കിലും തന്റെ കൂടെ ഉണ്ടായിരുന്ന മോനുട്ടന് പല അവസരങ്ങളും ഉണ്ടായിട്ട് കൂടി അവൻ അത്തരമൊരു പ്രവൃത്തിയോ ചിന്തയോ അവന്റെ ഭാഗത്തന്ന് ഉണ്ടായിട്ടില്ല…പിന്നെ ഇപ്പം എന്താ ഇങ്ങനെ…

അനിത ടീച്ചർ മോനുട്ടന്റെ അടുത്തേക്ക് നീങ്ങി ചെന്നു..അവന്റെ മുന്നിൽ മുട്ട് കുത്തി ഇരുന്നു.. കരഞ്ഞു കൊണ്ടിരിക്കുന്ന അവന്റെ മുഖം മെല്ലെ ഉയർത്തി… ടീച്ചറുടെ കണ്ണുകളും നിറഞ്ഞു ഒഴുകുന്നുണ്ടായിരുന്നു ….

ഇടറിയ ശബ്ദത്തോടെ ടീച്ചർ അവനോട് ചോദിച്ചു…

അനിത ടീച്ചർ : മോനെ .. ടാ … മോനുട്ടാ… നീ മാഷ് പറഞ്ഞ പ്പോലെ ചെയ്തിട്ടുണ്ടോ?

അത് കേട്ടതും മോനുട്ടൻ വാവിട്ട് കരഞ്ഞു കൊണ്ട് ടീച്ചറുടെ തോളിലേക്ക് വീണു …

“ഞാൻ ചെയ്തിട്ടില്ല ടീച്ചറേ…” അവൻ കൈ കുപ്പി

അതു കേട്ടതും രവി മാഷ് അലറി… നുണ പറയുന്നോ

അനിത ടീച്ചർ വേണു മാഷേ നോക്കി…

“അവന് പറയാൻ ഉള്ളത് പറയട്ടെ… ” വേണു മാഷിനും സങ്കടം ഉണ്ടെന്ന് ആ വാക്കുകളിൽ വ്യക്തം.

മോനുട്ടൻ :”എന്റെ കൂടെ പോന്നാൽ പത്തു രൂപക്ക് gems മിട്ടായി വാങ്ങി തരാം എന്ന് പറഞ്ഞിട്ടാ”

“ആര് ” അനിത ടീച്ചർ കണ്ണുകൾ തുടച്ചു കൊണ്ട് ചോദിച്ചു…

മോനുട്ടൻ :ഉസ്മാൻ…

വേണു മാഷ് :ഏത് നിന്റെ ക്ലാസ്സിലെ ഉസ്മാനോ?

അവൻ തലയാട്ടി..

വേണു മാഷ് :നീ എന്തിനാ അവന്റെ കൂടെ പോവുന്നത്?

മോനുട്ടൻ :ഓൻ നോക്കുമ്പോ ആരേലും വരുന്നുണ്ടോ എന്ന് നോക്കാനാ…

അത് പറയുമ്പോഴും മോനുട്ടന്റെ കണ്ണ് നിറഞ്ഞു ഒഴുകുകയായിരുന്നു….

രവി മാഷ് :എന്നിട്ട് നീ നോക്കുന്നത് ആണെല്ലോ ഞാൻ കണ്ടത്…

മോനുട്ടൻ :അത് ഓൻ പറഞ്ഞ് ബാത്റൂമിൽ പൂമ്പാറ്റ ഉണ്ടെന്ന് അതിനെ കാണാൻ നോക്കിയതാ…

ഇത് കേട്ടതും വേണു മാഷ് ചിരിച്ചു പോയി…

“നീ എന്ത് പൊട്ടനാടാ”… രവി മാഷിന്റെ കമന്റ്‌ വന്നു.

പക്ഷേ അനിത ടീച്ചർ വേണു മാഷിന്റെ കയ്യിലെ ചൂരൽ വലിച്ചൂരി ഓഫീസിന്റെ പടി ഇറങ്ങി…..

അന്ന് വരെ കണ്ട അനിത ടീച്ചറെ അല്ലായിരുന്നു അപ്പോൾ അവിടെ കണ്ടത്… ഉസ്മാനെ ക്ലാസ്സിൽ കയറി ചെന്ന് തല്ലി…..അത് കണ്ട് അന്നേരം ക്ലാസ്സിലുള്ള ഉണ്ണി മാഷ് പോലും പേടിച്ചു പോയി…

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025