Kambikuttan Malayalam

Sex stories Kambikuttan kambikathakal

അനിയത്തി നൽകിയ സമ്മാനം 2

“അപ്പോൾ അപ്പച്ചിടെ സംശയമൊക്കെ മാറിക്കാണുവല്ലോ.. എന്നാൽ ചെല്ലാൻ നോക്ക് നേരം ഇരുട്ടുന്നു…”..- കൊണ കഴിഞ്ഞെങ്കിൽ പോയ്‌കൊള്ളുക എന്ന ഭാവത്തിൽ അമൃത  പറഞ്ഞു..

ചമ്മിയ മുഖത്തോടെ അവർ അവിടെ നിന്നും പോയി..

“എന്താ അപ്പച്ചിയും മരുമോളും അവിടെ നിന്ന് കുശലം പറച്ചില്..?..” – അമ്മ ചോദിച്ചു

“ഒന്നുമില്ല അമ്മെ… അപ്പച്ചി കുറച്ച് (ഊമ്പിയ ) ഉപദേശങ്ങൾ തന്നതാണ് “… ഊമ്പിയ എന്നുള്ളത് അവൾ ശബ്ദം താഴ്ത്തിയാണ് പറഞ്ഞത്.  ”

“നല്ല തങ്കപ്പെട്ട സ്വഭാവമാണ് മരുമോൾക്ക്…ഒറ്റ തവണ സംസാരിച്ചപ്പോൾ തന്നെ മനസ്സിലായി…. ദേവകിയമ്മയുടെ ഭാഗ്യം “… കാറിൽ കയറുന്നതിന് മുന്നേ ഒരു വളിച്ച ചിരിയുമായി അവർ പറഞ്ഞു

“എന്റെ കൃഷ്ണാ…..” സന്തോഷത്തോടെ അമ്മ കണ്ണുകൾ അടച്ച് വിളിച്ചു…

പക്ഷെ ഇത് കേട്ട് നിന്ന ഗാഥ ചിരി അടക്കുവാൻ ആകാത്തെ ബുദ്ധിമുട്ടുന്നുണ്ടായിരുന്നു… അവൾ ബാൽക്കണിയിൽ നിന്നും ഈ സംഭാഷണങ്ങൾ എല്ലാം കേൾക്കുന്നുണ്ടായിരുന്നു… അവർ എല്ലാം പോകുവാൻ നേരം ഗാഥ ഓടി അമൃതക്കരുകിൽ വന്ന് അവളെ വട്ടം കെട്ടി പിടിച്ചു…പിങ്ക് നൈറ്റ്‌ ഡ്രെസ്സ് ആയിരുന്നു വേഷം…

“കലക്കി ചേച്ചി പെണ്ണെ….. “അവൾ ഒരു ഉമ്മയും കൊടുത്ത് കൊണ്ട് പറഞ്ഞു…..

അമ്മ എന്താണെന്ന് അറിയാത്ത ഭാവത്തിൽ രണ്ട്‌ പേരെയും നോക്കി…

“എന്താടി..?”…. അമ്മ സംശയത്തോടെ ഗാഥയോട് ചോദിച്ചു…

ഒന്നുമില്ല എന്ന ഭാവത്തിൽ ചരിച്ച് കൊണ്ട് കണ്ണിറുക്കി അവൾ..

“ഏട്ടത്തിയമ്മയെ കിട്ടിയതിൽ പിന്നെ പെണ്ണിന്റെ മാറ്റം ഞാൻ കാണുന്നുണ്ട്…” കുറച്ചടങ്ങ്‌ പെണ്ണെ…..അമ്മ പറഞ്ഞു

“സൗകര്യമില്ല…” എന്നും പറഞ്ഞ് അമൃതയെ കയ്യിൽ പിടിച്ചുകൊണ്ട് ചിരിയുമായി അവൾ അകത്തേക്ക് ഓടി…

ബന്ധുക്കൾ എല്ലാം ഗേറ്റ് കടക്കുന്നത് വരെ അമ്മ നോക്കി നിന്നു…….

*** അതും ഇതുമെല്ലാം പറഞ്ഞ് നേരം വൈകി….  അത്തഴവും കഴിഞ്ഞ് അമൃതയെ മുന്നിൽ നടത്തി അവളുടെ പുറത്ത് തലയും താങ്ങി മുകളിലേക്ക് നടക്കുകയാണ് ഗാഥ…

അമൃത : “എന്നാടി പെണ്ണെ ഈ കാണിക്കുന്നേ… നീ വീഴൂന്നേ…”

ഗാഥാ : “അതൊന്നുമില്ലെന്റെ ചേച്ചി പെണ്ണെ അങ്ങ് നടന്നെ… പിന്നെയെ ആ അപ്പച്ചി തള്ളയോട് പറഞ്ഞത് കിടുവായിരുന്നു കെട്ടോ.. അവർക്ക് ഇത്തിരി സൂക്കേട് കൂടുതലാണ്…”

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025