Kambikuttan Malayalam

Sex stories Kambikuttan kambikathakal

അഞ്ചന ചേച്ചി 6

“എന്തിനാ വിളിച്ചത്.” ചേട്ടന്റെ മുഖത്ത് നോക്കി ഒരു മയവുമില്ലാതെ ഞാൻ ചോദിച്ചു.

“നമുക്കൊന്ന് പുറത്തൊക്കെ പോയി കറങ്ങീട്ട് വന്നാലോ?” അയാൾ അഞ്ചനയുടെ തോളില്‍ കൈയിട്ട് ചേര്‍ത്തു പിടിച്ചുകൊണ്ട് ചോദിച്ചു. അവളും അയാളോട് നന്നായിട്ട് ഞെരുങ്ങിയിരുന്ന് കൊണ്ട്‌ ചിരിച്ചു.

പക്ഷേ എന്റെ മുഖം വീർപ്പിച്ചുള്ള ഇരുപ്പ് കണ്ടിട്ട് അവളുടെ കണ്ണില്‍ വിഷമം പതിയിരുന്നത് ഞാൻ കണ്ടു.

“ഞാൻ വരുന്നില്ല, ചേട്ടാ. നിങ്ങൾ ലവ് ബേഡ്സ് പോയിട്ട് വാ. എനിക്ക് കുറച്ച് ജോലി ഉണ്ട്.”

ഉടനെ അവളുടെ മുഖം ഒന്ന് മങ്ങി. പക്ഷേ പെട്ടന്ന് അത് മാറുകയും ചെയ്തു.

“എന്തായാലും നമുക്ക് പോകാം ചേട്ടാ. അവന് എപ്പോഴും ജോലിയാണ് വലുത്.” അഞ്ചന ഭര്‍ത്താവിനോടായി പറഞ്ഞു. എന്നിട്ട് എന്നെ അസൂയ പെടുത്താൻ എന്നപോലെ അയാളുടെ കൈയിൽ അവള്‍ തല ചേര്‍ത്ത് വയ്ക്കുകയും ചെയ്തു.

എനിക്ക് ഭ്രാന്ത് പിടിക്കുമെന്ന് തോന്നി.

“എന്നാ ഞാൻ പോകുന്നു.” കുറച് ദേഷ്യത്തില്‍ തന്നെ പറഞ്ഞിട്ട് ഞാൻ വേഗം പുറത്തേക്ക്‌ പാഞ്ഞു.

“എന്താണ് അവന്റെ പ്രശ്നം.. ഈയിടെയായി ഒരു ദുഃഖം മാത്രമാണ് മുഖത്ത് ഒട്ടിച്ച് കൊണ്ടവൻ നടക്കുന്നത്. നേരത്തെ ഇങ്ങനെ ഒന്നും അല്ലായിരുന്നു അവന്‍.” ചേട്ടൻ ചിന്താകുഴപ്പത്തോടെ ചോദിക്കുന്നത് കേട്ടു.

പക്ഷേ ഞാൻ വേഗം നടന്ന് നീങ്ങിയത് കൊണ്ട്‌ അവള്‍ എന്തോ പറഞ്ഞത് എനിക്ക് വ്യക്തമായില്ല.

രാത്രി ഉറങ്ങാൻ കഴിയാതെ ഞാൻ ബെഡ്ഡിൽ കിടന്ന് ഉരുണ്ടു. കണ്ണടച്ചാൽ അയാള്‍ അവള്‍ക്ക് ഉമ്മ കൊടുത്ത കാഴ്ചയാണ് കണ്ണില്‍ നിറഞ്ഞത്.

അതോടെ എണീറ്റു ഞാൻ റൂമാകെ വിരണ്ടു നടന്നു.

അവസാനം അഞ്ചന ഉപയോഗിച്ചിരുന്ന റൂമിലേക്ക് ഞാൻ പോയി.

അലമാര തുറന്ന് നോക്കിയപ്പോ അവളുടെ കുറെ നൈറ്റ് ഡ്രസ് ഉണ്ടായിരുന്നു. കുറച്ച് എടുത്ത് ബെഡ്ഡിൽ വിരിച്ച ശേഷം… ബാക്കി ഡ്രസ്സും എടുത്തുകൊണ്ട് ബെഡ്ഡിൽ വീണു. കൈയിൽ ഉണ്ടായിരുന്നതിനെ നെഞ്ചോട് ചേര്‍ത്തു പിടിച്ചുകൊണ്ട് ഞാൻ കിടന്നു.

മനസ്സ് അല്‍പ്പം ശാന്തമായി. അവളെയും ചിന്തിച്ചു കൊണ്ട്‌ ഞാൻ കിടന്നു. അവസാനം എപ്പോഴോ ഞാൻ ഉറങ്ങി.

ഇന്നും എന്റെ ദുഃസ്വപ്‌നം എന്നെ വേട്ടയാടി. മൂര്‍ച്ചയുള്ള കത്തി എന്റെ ഹൃദയത്തിൽ തറച്ചു കേറിയതും ഞാൻ കരഞ്ഞു വിളിച്ചു. പിന്നെയും മൂര്‍ച്ചയുള്ള എന്തോ എന്റെ ശരീരത്തിന്റെ പല സ്ഥലങ്ങളിലായി തറച്ചു കേറിയതും ഞാൻ അലറി കരഞ്ഞു.

The Author

Cyril

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025