Kambikuttan Malayalam

Sex stories Kambikuttan kambikathakal

അഞ്ചന ചേച്ചി 6

എനിക്ക് സന്തോഷം നുരഞ്ഞു പടർന്നു.

“നിന്റെ കപ്പിൽ നിന്ന് എനിക്കും കോഫീ തരുമോ..?” കൊതിയോടെ അവള്‍ ചോദിച്ചതും എന്റെ കപ്പിനെ അവൾടെ ചുണ്ടില്‍ ഞാൻ മുട്ടിച്ചു.

എന്റെ നെഞ്ചില്‍ ചാരി ഇരുന്നിട്ട് എന്റെ കപ്പിൽ നിന്ന് അവളും കുടിച്ചു. ഞങ്ങൾ രണ്ടുപേരും മാറിമാറി കുടിച്ച് തീര്‍ത്തതും ഒരു കപ്പ് കൂടെ ഒഴിച്ചു ഞങ്ങൾ കുടിച്ചു തീര്‍ത്തു.

കപ്പ് വാങ്ങി കഴുകി വച്ച ശേഷം അവൾ എന്റെ മടിയില്‍ ഒരു സൈഡ് നോക്കി ഇരുന്നിട്ട് എന്റെ കഴുത്തിനെ ചുറ്റിപ്പിടിച്ചു.

“ഇന്നലെ നിന്റെ കണ്ണില്‍ എന്തിനായിരുന്നു ആ അസൂയ?” അത് ചോദിച്ചപ്പോ പൂത്തിരി കത്തിച്ചത് പോലെ ആ കണ്ണുകൾ മിന്നി.

“എന്റെ മാലാഖയെ ദൈവം നോട്ടമിടുന്നത് പോലും എനിക്കിഷ്ടമില്ല… അപ്പോ പിന്നെ ഒരാൾ നിന്നോട് ചേര്‍ന്നിരിക്കുന്നത് ഞാനെങ്ങനെ സഹിക്കും?”

പെട്ടന്ന് അവള്‍ മൂക്ക് കൊണ്ട്‌ എന്റെ ചുണ്ടുകളിൽ വരഞ്ഞതും മൂക്കിന്റെ തുമ്പിനെ ഞാൻ നുണഞ്ഞു.

“ചീത്ത കുട്ടി…” അവള്‍ ചിരിച്ചിട്ട് എന്റെ താടിയിൽ മുത്തി.

“ഞാൻ ബ്രേക്ക് ഫാസ്റ്റ് ഉണ്ടാക്കാം. എന്റെ മോന്‍ ഇവിടെ ഇരിക്ക്.”

“ഇപ്പൊ എനിക്കൊന്നും വേണ്ട. ഉച്ചക്ക് എന്തെങ്കിലും മതി.

“എന്ന ശെരി, നി പോയി കിടക്ക്. എനിക്ക് ചേട്ടന്റെ കുറെ തുണി നനയ്ക്കാനുണ്ട്. അത് കഴിഞ്ഞിട്ട് ഞാൻ വരാം.” അവള്‍ എഴുനേറ്റു.

അവൾ പോകുന്നു എന്ന് പറഞ്ഞതും എനിക്ക് പേടി തോന്നി. ദേഹമൊക്കെ വിറച്ചു.

ഉടനെ അവളെ വലിച്ച് ഇടുപ്പിലൂടെ വട്ടം ചുറ്റി കെട്ടിപിടിച്ചു അവളുടെ വയറിൽ എന്റെ മുഖം അമർത്തി പിടിച്ചു. അവളും ഒരു കൈ കൊണ്ട്‌ എന്നെ അടക്കി പിടിച്ചിട്ട് എന്റെ തലയും മുഖത്തിന്റെ വശങ്ങളും എല്ലാം സ്നേഹത്തോടെ തഴുകി.

“എന്നെ വിട്ട് പോകരുത്..!! ഒറ്റക്ക് എനിക്ക് പറ്റില്ല… പ്ലീസ്, കുറച്ച് നേരമെങ്കിലും എന്റെ കൂടെ ഇരിക്കുമോ?” ഞാൻ കെഞ്ചി. “ഞാൻ ഇരിക്കാം. എന്റെ മോന്‍ എന്നീക്ക്.” അവളും എന്നെ സഹായിച്ചു.

ഞാൻ ബെഡ്ഡിൽ കിടന്നതും അവളും എന്റെ അടുത്ത് കിടന്നിട്ട് എന്റെ തല പിടിച്ച് അവളുടെ മാറിൽ ചേര്‍ത്തു. ഞാനും ഒരു കുഞ്ഞിനെ പോലെ അവളെ കെട്ടിപിടിച്ചു കൊണ്ട്‌ കിടന്നു. പെട്ടന്ന് ഉറങ്ങുകയും ചെയ്തു.

The Author

Cyril

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025