Kambikuttan Malayalam

Sex stories Kambikuttan kambikathakal

അഞ്ജുവും കാർത്തികയും എന്റെ പെങ്ങളും 9

അച്ഛനെന്തിയെ അമ്മേ….
അച്ഛൻ വെളുപ്പിനെ വന്ന് കിടന്നത് ഇടയ്ക്ക് വിളിയ്ക്കേണ്ട പറഞ്ഞിട്ടുണ്ട്…കഴിച്ചിട്ട് ലച്ചുവിനെ ബസ് കയറ്റി വിടാനുള്ളതാ…9 ന്റെ ബസ്സ് പോയാൽ പിന്നെ പത്തരയാകും അടുത്ത ബസ് വരാൻ..വേഗം കഴിച്ചിട്ട് ഇറങ്ങാൻ നോക്ക്…
ഞാൻ കസേര വലിച്ചിട്ടിരുന്നു…ഓപ്പോസിറ്റ് സൈഡിലായി കാർത്തുവും ദിയയും ലച്ചുവും ഇരുന്നു…കാർത്തുവിനെ നോക്കിയപ്പോൾ അവൾ ഞാനെന്ന ജീവിയിവിടിരിക്കുന്നുണ്ടെന്ന യാതൊരു ചിന്തയുമില്ലാത്ത ദിയയോടും ലച്ചുവിനോടും ചലപില സംസാരിച്ചു കൊണ്ടിരുന്നു…ലച്ചു ചിരിച്ചു സംസാരിക്കുന്നുണ്ടെങ്കിലും പോകുന്നതിനുള്ള സങ്കടം അവളുടെ മുഖത്ത് നിഴലിച്ചിരുന്നു… അമ്മ എല്ലാവർക്കും ഭക്ഷണം വിളമ്പി ഞങ്ങൾ കഴിക്കാൻ തുടങ്ങി…ഞാൻ ഇടയ്ക്കിടെ കാർത്തുവിനെ നോക്കുന്നുണ്ടായിരുന്നു…
അവൾക്കണേൽ ഒരു മൈന്റ്മില്ല..എന്റെ നോട്ടം കണ്ടിട്ട് ദിയയും ചേച്ചിയും ആക്കിച്ചിരിക്കുന്നുണ്ടായിരുന്നു…ഞാൻ ലച്ചുവിനെ ദയനീയമായി നോക്കി…
അവളെന്നെ കണ്ണടച്ചു കാട്ടി…കാർത്തുവിനെ കൈമുട്ട് കൊണ്ട് തോണ്ടി വിളിച്ചു എന്റെ നേരെ നോക്കാൻ ആംഗ്യം കാണിച്ചു….
എന്റമ്മോ….കഴിച്ചു കൊണ്ടിരുന്ന ഭക്ഷണം ശിരസ്സിൽ കയറി ഞാൻ ചുമച്ചു കൊണ്ടിരുന്നു…അത് പോലെ എന്നെ ദഹിപ്പിക്കാൻ പോന്ന കത്തുന്ന നോട്ടമായിരുന്നു കാർത്തുവെന്നെ നോക്കിയത്…അത് വരെ കാണാത്ത കാർത്തുവിന്റെ മറ്റൊരു മുഖം കണ്ട് കുറച്ച് നേരം ഞാൻ പകച്ചിരുന്നു പോയി……
അമ്മയെന്റെ ശിരസ്സിൽ തട്ടുന്നുണ്ടായിരുന്നു…
ശ്രദിച്ചു കഴിക്കു മോനെ…ദാ.. ഈ വെള്ളം ഇത്തിരി കുട്ടിക്ക് ശരിയയിക്കോളും…അമ്മയെനിയ്ക്ക് വെള്ളമെടുത്ത് തന്നിട്ട് ചായ എടുക്കാനായി അടുക്കളയിലേക്ക് പോയി…
ഞാൻ വെള്ളം കുടിച്ചിട്ട് മുഖമുയർത്തിയപ്പോൾ…ലച്ചുവും ദിയയും കുലുങ്ങിച്ചിരിക്കുന്നുണ്ടായിരുന്നു..കാർത്തു ഒരു കൂസലുമില്ലാതെ കഴിക്കുന്നതിൽ മാത്രം ശ്രദ്ധ കൊടുത്തിരിക്കുന്നു…അതോടെ എനിയ്ക്ക് വാശിയായി…ഞാനെന്റെ കാൽ നീട്ടി കാർത്തുവിന്റെ കാൽ ലക്ഷ്യമാക്കി നല്ലൊരു ചവിട്ട് കൊടുത്തു…
ആ….അമ്മേ….
എന്തിനാടി..കിടന്ന് കാറുന്നെ…കഴിക്കുമ്പോൾ എങ്കിലും മര്യാദയ്ക്കിരുന്നു കൂടെ…ചായയുമായി വന്ന അമ്മ ശാസനയോടെ ദിയയോട് പറഞ്ഞു….
ദിയ സങ്കടവും ദേഷ്യവും വേദനയും കലർന്നൊരു ഭാവത്തോടെയെന്നെ രൂക്ഷമായി നോക്കി അവളുടെ കണ്ണുകൾ നിറഞ്ഞിരുന്നു…അബദ്ധം മനസ്സിലായ ഞാൻ ചമ്മിയ മുഖത്തോടെ ലച്ചുവിനെ നോക്കി…ഇത് കണ്ടിട്ട് കാർത്തുവിരുന്നു ചിരിച്ചർമാദിക്കുന്നുണ്ടായിരുന്നു…ഞാനവളുടെ മുഖത്തേയ്ക്ക് നോക്കിയപ്പോൾ സ്വിച്ചിട്ടത് പോലെ ചിരി നിർത്തി പഴയ കലിപ്പ് മോഡ് ഓണ് ചെയ്തിരുന്നു കഴിക്കാൻ തുടങ്ങി…
ചക്കിന്‌ വച്ചത് കൊക്കിന്‌ കൊണ്ടെന്ന് പറഞ്ഞത് പോലായി …..എന്റെ പെണ്ണും വാശിയിൽ മോശക്കാരിയല്ലെന്നെനിയ്ക്ക് മനസ്സിലായി…ഇത് വരെ പഞ്ചപാവമായിരുന്ന കാർത്തുവിൽ നിന്നിങ്ങനെയോന്നും ഞാൻ പ്രതീക്ഷിച്ചിരുന്നില്ല…ആ..കടിക്കാത്ത പട്ടിയുടെ വായിൽ കോലിട്ടിളക്കിയാൽ കടിക്കാത്ത പട്ടിയും കടിക്കുമെന്നാണല്ലോ…അല്ലെങ്കിൽ തന്നെ രാവിലെ മുതൽ ശിക്ഷിക്കാനൊരുങ്ങി നടക്കുന്ന പെങ്ങൾ ഒരുവശത്ത് ഇപ്പോഴത്തെ ചവിട്ടും കൂടിയാകുമ്പോൾ….

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025