Kambikuttan Malayalam

Sex stories Kambikuttan kambikathakal

അഞ്ജുവും കാർത്തികയും എന്റെ പെങ്ങളും 9

മറുവശത്ത് അമ്പിനും വില്ലിനുമടുക്കാത്ത എന്റെ കാർത്തുപ്പെണ്ണ്…ഇനിയുള്ള എന്റെ അവസ്‌ഥ എന്തരോ..എന്തോ…
എല്ലാവരും ഭക്ഷണം കഴിച്ചെഴുന്നേറ്റു…. കാർത്തുവും ചേച്ചിയും കൈ കഴുകി റൂമിലേയ്ക്ക് പോയി…കൈ കഴുകി അവരുടെ പിറകെ പോകാനൊരുങ്ങിയ ദിയ ഞാൻ കഴുകാനായി ചെല്ലുന്നത് കണ്ട് മുഖം തുടച്ചു കൊണ്ടവിടത്തന്നെ നിന്നു…
ദിയ:-രാവിലെ കണ്ട കണി എന്തായാലും മോശമില്ലാട്ടോ….എന്തൊരു ചവിട്ടാട ദുഷ്ടാ…ചവിട്ടിയത്…ഇത് ശരിക്കും കാർത്തുവിന് കിട്ടിയിരുന്നെങ്കിൽ യഥാർഥ പ്രണയം മോനിന്നനുഭവിച്ചേനെ….ഇങ്ങനാണ് കാര്യങ്ങളുടെ പോക്കെങ്കിൽ നിങ്ങൾ ഒരുമിച്ച് ജീവിതം തുടങ്ങുമ്പോളെയ്ക്കും എന്റെ അവസ്‌ഥ എന്താകുമെന്നാ….പ്രണയിക്കോ…തലകുത്തി മറിയോ..എന്താന്ന് വച്ചാൽ ആയിക്കോ…പെങ്ങളും നാത്തൂനുമായിട്ട് ഞാനൊരാൾ ഉള്ളന്ന കാര്യം ഇടയ്ക്കിടയ്ക്ക് രണ്ടാളും ഓർത്താൽ എനിയ്ക്ക് കൊള്ളാം…
അതേ…എന്തായാലും വൈകിട്ടാകുമ്പോൾക്കും കാൽ നീര് വയ്ക്കാനുള്ള സാധ്യതയുണ്ട് കുഴമ്പിട്ട് തിരുമ്മിത്തരാൻ റേഡിയായിട്ടിരുന്നോട്ടാ… അപ്പോൾ ഇന്നലെ എന്നെ ഒഴിവാക്കിയതിനും ചവിട്ടിയതിനും കൂടിയുള്ള ശിക്ഷ ഒരുമിച്ചു തരാട്ടോ…പറഞ്ഞിട്ടവൾ തിരിഞ്ഞു നടന്നു.. ഞാൻ ടാപ്പ് തുറന്ന് കൈ കഴുകിക്കൊണ്ടിരുന്നപ്പോൾ അപ്രതീക്ഷിതമായി പുറത്തിനിട്ടൊരു അടി കിട്ടി…
ആ…ഞാൻ അടി കിട്ടിയ സ്‌ഥലത്ത്‌ കൈയെത്തിച്ചു തിരുമ്മിക്കൊണ്ടു തിരിഞ്ഞു…ദിയ കുറച്ചു മാറി നിന്ന് കുലുങ്ങിച്ചിരിച്ചു കൊണ്ട് നിൽക്കുന്നതാണ് കണ്ടത്…
അതേ …ഇത് ചെറിയൊരു അഡ്വാൻസായി കരുതിയാൽ മതി ബാക്കി വൈകിട്ട് നല്ല ചൂടോടെ തരാട്ടൊ…പറഞ്ഞു കഴിഞ്ഞതും അവൾ റൂമിലേയ്ക്ക് പോയിരുന്നു… എല്ലാം പെട്ടെന്നായത് കൊണ്ടും പതിവില്ലാത്ത കാര്യങ്ങൾ ആയത് കൊണ്ടും പകച്ചു പണ്ടാരമടങ്ങി നിന്ന ഞാൻ പതിയെ ബോധമണ്ഡലത്തിലേത്തിയപ്പോൾ റൂമിലേയ്ക്ക് നടക്കാൻ തുടങ്ങിയതും …സ്തംഭിച്ചു നിന്ന്‌ പോയി…
കൊള്ളാം….ഇന്നൊരു ബമ്പർ ലോട്ടറി എടുത്ത് നോക്കണം…അത് പോലുള്ള കാര്യങ്ങൾ ആണല്ലോ തുടരെത്തുടരെയായി ഇന്നെണിറ്റപ്പോൾ മുതൽ സംഭവിച്ചു കൊണ്ടിരിക്കുന്നത്…
ഒന്നും മനസ്സിലായില്ലല്ലേ…?പുറത്തിനൊരു അടി കിട്ടിയപ്പോൾക്കും ലവന് വട്ടായിപ്പോയോ എന്നല്ലേ.. നിങ്ങളിപ്പോൾ ചിന്തിക്കുന്നത്…എന്നാൽ കേട്ടോ..അതൊന്നുമല്ല സംഭവം…
ദിയ അടിച്ചിട്ട് റൂമിലേയ്ക്ക് പോയതിന് ശേഷം ഞാനെന്റെ റൂമിലേയ്ക്ക് പോകാനൊരുങ്ങിയതും…പെട്ടെന്നെന്റെ നോട്ടം അടുക്കളവാതിൽക്കൽ തറച്ചു നിന്നു പോയി…കുറച്ചു മുൻപിവിടെ നടന്ന കലാപരിപാടികൾ കണ്ടിട്ട് കാർത്തു അടുക്കള വാതിൽക്കൽ എന്നെ നോക്കി ചിരിയടക്കാൻ കഴിയാതെ വായ്പൊ‌ത്തി കുലുങ്ങിച്ചിരിച്ചു കൊണ്ട് നിൽക്കുന്നു….
ഞാൻ ദയനീയമായവളെ നോക്കിയപ്പോൾ….വീണ്ടും ഞാനുമൊരു പെണ്ണാണെന്ന് തെളിയിച്ചു കൊണ്ടവൾ ചിരിയുടെ സ്വിച്ച് ഓഫ് ചെയ്ത് കലിപ്പ് മോഡ് ഓണാക്കി എന്റെ നേരെ കണ്ണുരുട്ടി നോക്കിക്കൊണ്ട് അടുക്കളയിലേക്ക് നടന്നു പോയി….
അധികം വൈകാതെ ചേച്ചി ബാഗും എടുത്ത് പോകാനായി ഹാളിലേക്ക് വന്നു…അമ്മയോട് യാത്ര പറഞ്ഞു ചേച്ചിയെന്നെ നോക്കി പോകാമെന്ന് പറഞ്ഞു…ചേച്ചിയുടെ കണ്ണ് നിറഞ്ഞിട്ടുണ്ടായിരുന്നു…അത് കണ്ടെനിയ്ക്കും വിഷമം തോന്നി…രാത്രിയിലെ കരച്ചിലും ഇപ്പോൾ കാണപ്പെട്ട നിർത്തിളക്കവുമെല്ലാം ലച്ചു ചേച്ചിയിൽ ഞാൻ കണ്ട പുതിയ ഭാവങ്ങൾ ആയിരുന്നു…എപ്പോഴും പോസിറ്റീവ് ആയി ചിന്തിക്കുകയും പ്രവൃത്തിക്കുകയും ചെയ്ത് കൊണ്ടിരുന്ന…മലയിടിഞ്ഞു വന്നാലും പോടാ പുല്ലേയെന്ന പോലെ കൂസലില്ലാതെ പെരുമാറിയിരുന്ന ചേച്ചിയെ ഞാൻ പണ്ട് പലപ്പോഴും ഇതെന്തൊരു സാധനം എന്നോർത്ത് വിസ്മയപ്പെട്ടിട്ടുണ്ട്….ചേച്ചിയിൽ വന്ന പുതിയ മാറ്റങ്ങൾ ശരിക്കുമെന്നെ അമ്പരിപ്പിക്കാൻ പൊന്നതായിരുന്നു…

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025