Kambikuttan Malayalam

Sex stories Kambikuttan kambikathakal

അനു എൻ്റെ ദേവത 3

അവള് അവനെ തന്നെ നോക്കി ടേബിളിൽ ഇരുന്നു..അവൻ അവളെ നോക്കിയതെ ഇല്ല…അവള് tv കണ്ട് ഇടക്ക് ഇടക്ക് അവനെ നോക്കും…അവൻ അവളെ തിരിച്ചു നോക്കിയില്ല…

അനു – ഡാ ചെക്കാ…എന്തേലും മിണ്ട്…

അവൻ ഒന്ന് നോക്കുക പോലും ചെയ്തില്ല…

അനു വീണ്ടും അവനെ നോക്കി…ഇത്തവണ കുറച്ച് കൂടി..

അനു – എനിക്ക് ഇത് വേണം…പാവം അല്ലേ വിചാരിച്ചു ..അവസ്ഥ മനസ്സിലാക്കി സഹായിച്ചു…അപ്പോ നമ്മളെ തന്നേ കയറി ഭരിക്കുന്നു…

അവൻ കൂടുതൽ വിഷമത്തിലായി…ഉള്ളിൽ സങ്കടം നിറയാൻ തുടങ്ങി..അവള് ആണേൽ ഓരോന്ന് പറയുമ്പോൾ അവൻ്റെ നെഞ്ചില് ആണ് കൊള്ളുന്നത്…

അനു – നീ മിണ്ടണ്ട….അല്ലേലും വഴിയിൽ പോവുന്ന വല്ല തെണ്ടികളെ പിടിച്ചു വീട്ടിൽ കയറ്റിയാൽ ഇതല്ലാ ഇതിന് അപ്പുറം ഉണ്ടാവും..

അത് അറിയാതെ അവളുടെ വായിൽ നിന്ന് വന്നു..അവനെ ദേഷ്യം പിടിപ്പിക്കാൻ ഓരോന്ന് പറഞ്ഞു എങ്കിലും ഇത് അവനു സഹിക്കാൻ കഴിയില്ല എന്ന് അവൾക്കും അറിയാമായിരുന്നു …

അവൻ അത് കേട്ടു ഉള്ളിൽ കടിച്ചമർത്തി ലാപ്ടോപ്പ് മടക്കി വെച്ചു..ഫോൺ അവിടേ വെച്ച് ഒന്നും മിണ്ടാതെ അവൻ അവളുടെ മുന്നിലൂടെ മുകളിലെ മുറിയിലേക്ക് പോവാൻ തുടങ്ങി ..അവള് നോക്കുമ്പോൾ അവൻ്റെ കണ്ണുകൾ നിറഞ്ഞു ഒഴുകി ഇരുന്നു..

അനു – അഭി നിൽക്ക്…ഡാ ഞാൻ പറയുന്നത് കേൾക്കൂ…അഭി.

അവൻ മുറിയിൽ കയറി വാതിൽ അടച്ചു കുറ്റി ഇട്ടു..പിന്നാലെ വന്നു അവള് കുറെ തട്ടി നോക്കി എങ്കിലും അവൻ തുറന്നില്ല….

അവൾക്ക് സങ്കടം വന്നു…കണ്ണിൽ വെള്ളം നിറഞ്ഞു ..

വൈകുന്നേരം 5 മണി ആയി …അവള് യൂണിഫോം ഒക്കെ ഇട്ടു വന്നു വാതിൽ തുറന്നു. നോക്കി…അത് തുറന്നു..അവൻ.
കിടക്കയിൽ ഉറങ്ങുന്നു…ബനിയൻ ഒക്കെ ഊരി ഇട്ടു… ഒരു ട്രൗസർ മാത്രം ഇട്ടു…

അവള് അവൻ്റെ അടുത്ത് വന്നു ഇരുന്നു..അവൻ്റെ തലയിൽ തലോടി…മുഖത്ത് ഒരു ഉമ്മ കൊടുത്തു ..

അവള് വലിയ ബാഗ് എടുത്ത് ഡ്രസ്സ് പാക്ക് ചെയ്യാൻ തുടങ്ങി…അവൻ്റെ ഫോൺ യില് മെസ്സേജ് വന്നപ്പോൾ അവള് അത് എടുത്തു മേശയുടെ മുകളിൽ വെച്ചു … അവളുടെ ഫോട്ടോ ആണ് വാൾ പേപ്പർ….ഇന്നലെ അവള് അറിയാതെ അവൻ വാങ്ങിയ ഡ്രസ്സ് ഒക്കെ ഇട്ട ഫോട്ടോ..

അവൻ ഉണർന്നു…നോക്കുമ്പോൾ യൂണിഫോം ഒക്കെ ഇട്ടു ബാഗ് ഒക്കെ റെഡ്ഡി ആക്കി അവള് നിൽക്കുന്നു…

അവൻ എഴുനേറ്റു മുഖം കഴുകി..കട്ടിലിൽ തന്നെ ഇരുന്നു…അവളെ നോക്കാതെ
വേറെ എങ്ങോട്ടോ നോക്കി ഇരുന്നു..

The Author

Kuttan

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025