അഭി – എത്ര ദിവസം ഉണ്ടാവും…
അനു – നിന്നേ നല്ലോണം പൊക്കി പറഞ്ഞിട്ടുണ്ട്…അത് കുളമാക്കരുത്..2 ദിവസം..മറ്റന്നാൾ രാവിലെ പോവും..
അഭി – അത് ഞാൻ നോക്കിക്കോളാം…ഞാൻ ചേച്ചിയെ കെട്ടിക്കോട്ടെ എന്ന് അവരോട് ചോദിച്ചോട്ടെ…?
അനു – ഒരാളെ കെട്ടിയത് തന്നെ മതിയായി..നീ മിണ്ടാതെ ഇരുന്നോ..ഒന്നും അറിയാത്ത പോലെ .മിണ്ടിയാൽ നിന്നേ ഞാൻ ശരിയാക്കും…
അഭി – ചേച്ചിയെ ഇങ്ങനെ കെട്ടിപിടിച്ചു നിൽക്കാൻ എന്ത് രസം ആണ്…ചേച്ചി ഇതേ പോലെ ഒക്കെ സുന്ദരി ആയി നിന്നാൽ…പറയാനേ ഇല്ല…സൂപ്പർ
..
അനു – മതി മതി പോയി..ചായ ഉണ്ടാക്കി വെക്ക്…
അഭി – ചേച്ചി ഒന്ന് കണ്ണടക്ക്…
അനു – ശരി…
അഭി ആ താലി മാല കഴുത്തിൽ കോടി ഇട്ടു കോർത്ത്….അനു കണ്ടതും അവനെ പിടിച്ചു മാറ്റി നല്ല ഒരു അടി കവിളത്ത് കൊടുത്തു…
അനു – എന്താ നീ ചെയ്തത്?നിനക്ക് എന്താ വട്ടായോ..
അഭി – ചേച്ചി ഞാൻ …ഞാൻ കെട്ടാം ചേച്ചിയെ..പോന്നു പോലെ നോക്കിക്കോളാം….
അതും പറഞ്ഞു അഭി വന്നു കെട്ടിപിടിച്ചു .വീണ്ടും ഒരു അടി കൂടി കൊടുത്തു..
അനു – ഇതൊക്കെ നിനക്ക് കുട്ടികളി…എന്താണ് എന്ന് ഒന്ന് ആലോചിക്കാൻ നിൽക്കില്ല…നിനക്ക് എവിടന്നാ ഇത്ര ധൈര്യം കിട്ടിയത്…
മേലിൽ എൻ്റെ മേലിൽ തൊട്ടു പോവരുത്… എന്നൊട് ഒരു അക്ഷരം മിണ്ടരുത്… പൊക്കോ…
അഭി വല്ലാതെ സങ്കടത്തോടെ മുറിയിൽ പോയി…
കുറച്ച് കഴിഞ്ഞ് കോളിംഗ് ബെൽ അടിച്ചു…അഭി താഴേക്ക്
വന്നു…അനു വാതിൽ തുറന്നു..
