അമ്മ,അച്ഛൻ ,മോൻ….മോനെ അവള് വേഗം എടുത്തു…
അഭി അവരെ അകത്തേക്ക് വിളിച്ച് ഇരുത്തി…അഭി പെട്ടന്ന് തന്നെ അമ്മെയെയും അച്ഛനെയും കയ്യിൽ എടുത്തു…മോൻ ആണേൽ അവൻ്റെ മടിയിൽ നിന്നു ഇറങ്ങുന്നില്ല ..
വൈകുന്നേരം അഭി അച്ഛനെയും കൊണ്ട് അവിടെ എല്ലാം കറങ്ങി.2 ബിയർ ഇട്ടു വന്നു കയറി…
അമ്മയും മോനും ഉറങ്ങിയിരുന്നത് കൊണ്ട് അച്ഛൻ വേറെ മുറിയിൽ കിടന്നു…
അഭി രാവിലത്തെ അവളും ആയ വഴക്കിന് ശേഷം മുഖത്ത് നോക്കിയിട്ട് ഇല്ല…അച്ഛൻ കഴിച്ചു കിടന്നെങ്കിലും അവൻ കഴിക്കാതെ കിടന്നു…അനു മോനും അമ്മക്കും ഒപ്പം ഉറങ്ങി..
രാവിലെ മുതൽ നല്ല സന്തോഷത്തിൽ അവരു ഫുഡ് ഉണ്ടാക്കിയും ടിവി ഒക്കെ കണ്ട് നിന്ന്..വൈകുന്നേരം ആയി…
അനു പല തവണ അവൻ്റെ അടുത്ത് എന്തേലും പറഞ്ഞു മിണ്ടാൻ നോക്കി എങ്കിലും അവൻ ഒഴിഞ്ഞ് മാറി…
അവള് എന്തൊക്കെയോ അവനോട് പറയാൻ കുറെ ശ്രമിച്ചു .അവൻ ഒരു പിടിയും നൽകിയില്ല……
രാത്രി ഫുഡ് കഴിച്ചു എല്ലാരും ഇരിക്കുമ്പോൾ
അച്ഛൻ – മോൻ ഇവിടേ നിന്നാൽ പോരെ..മോൻ്റെ ചേച്ചിയും ഇവിടേ ഉണ്ടാവുമ്പോൾ ഞങ്ങൾക്ക് ഒരു സമാധാനം ആണ്..
അഭി – ഞാനേ മാറുന്നുള്ളു…ജോലി ക്ക് ഒക്കെ അതാ സുഖം…
അച്ഛൻ – ഇന്നലെ നോക്കിയ വീട് ആണോ..അത് ഉറപ്പിച്ചു കഴിഞ്ഞോ?
അത് കേട്ട് അനു ഞെട്ടി..അവൻ മാറാൻ തന്നെ തീരുമാനിച്ചു കഴിഞ്ഞത് അവൾക്ക് വലിയ വിഷമം ആയി..
അഭി – മിക്കവാറും…
രാത്രി അഭി നേരത്തെ കിടന്നു..അച്ഛനും അമ്മയും അനുവും എന്തൊക്കെയോ സംസാരിച്ചു…
രാവിലെ അവരെ കൊണ്ട് പോയി വണ്ടിയിൽ കയറ്റി…തിരിച്ചു പോരാൻ വണ്ടിക്ക് അടുത്ത് എത്തി..
അഭി – താക്കോൽ ഇതാ..ഞാൻ ഓട്ടോ ക്ക് വരാം…
അനു ,- നീ വണ്ടി എടുക്കു..എനിക്ക് കുറെ സംസാരിക്കാൻ ഉണ്ട്..നോക്ക്..ഞാൻ സാരി ആണ് ഉടുത്ത് നിൽക്കുന്നത്…ഇത് ഇട്ടു ഓടിക്കാൻ വയ്യ.. പ്ളീസ്..
അഭി വണ്ടി എടുത്തു..അവള് സൈഡ് ആയിട്ട് ഇരുന്നു…
