Kambikuttan Malayalam

Sex stories Kambikuttan kambikathakal

അനു ചേച്ചി 5

“അപ്പു നീ എവിടെയെങ്കിലും ഒന്ന് നിറുത്ത്, എനിക്ക് വയ്യ”
ഇടിമിന്നലിന്റെ കാഠിന്യം മൂത്തതും ചേച്ചി പറഞ്ഞു….

“എവിടെ കയറി നിൽക്കാനാ ചേച്ചി ചുറ്റും മരങ്ങൾ മാത്രമാണ്, ഇ വഴി ഏതാണെന്നു പോലുമൊരു തിട്ടമില്ല, ചേച്ചി ദേ അവിടെ ഒരു വെളിച്ചം കാണുന്നുണ്ട്, അവിടേക്ക് പോകാം”

“എന്തായാലും വേണ്ടില്ല നീ ഒന്ന് വേഗമെവിടെ എത്തിക്ക്”

അവസാനം ഒരുവിധം വെളിച്ചം കണ്ട ഭാഗത്തെത്തി, അതൊരു തുറന്നിരിക്കുന്ന കടയാണ്. സാമാന്യംവലിപ്പമുള്ള അ കടവരാന്തയിൽ ഞങ്ങൾ കയറി നിന്നു. എന്നാലും ഇ ഓണംകേറാമൂലയിൽ ആരാണാവോ കട കൊണ്ടിട്ടത്, എന്തുതന്നെ ആയാലും കേറി നിൽക്കാൻ ഒരിടം കിട്ടിയത് തന്നേ വലിയ കാര്യം. ഞാൻ എന്റെ നനഞ്ഞ മുടി ചിക്കി എന്നോട് ചേരുന്നു നിന്ന ചേച്ചിയെ നോക്കിയതും എനിക്ക് തന്നേ സങ്കടമായി കലങ്ങി ചുവന്ന കണ്ണുകളിൽ eyeliner പടർന്നിരുന്നു. മഴതുള്ളിക്കൊപ്പം കണ്ണിൽ നിന്നും ഒഴുകിയ കണ്ണുനീർ തുടച്ചുകൊണ്ട് ചേച്ചി ഷാളിന്റെ തുമ്പ് എന്റെ തലയിലേക്കിട്ട് എനിക്ക് തോർത്തിത്തന്നു……
ചേച്ചിയുടെ രണ്ടു കൈകളിലും ഞാൻ പിടിച്ചു…..

“ചേച്ചി, ഞാൻ അവനോട് പറഞ്ഞതാ വേണ്ട വേണ്ട എന്ന്, ഒരുപാട് നിര്ബന്ധിച്ചതുകൊണ്ട ഞാൻ കുറച്ച് കുടിച്ചത് അതിങ്ങനെ ഒക്കെ ആകുമെന്നും കരുതിയില്ല”

“മ്മ്”

“ദ മഴ നനഞ്ഞെന്റെ hangover ഒക്കെ മാറിത്തുടങ്ങി, ഇനി വീട്ടിൽ വരെ ഞാൻ വണ്ടിഎടുത്തോളാം, ഒരു കുഴപ്പവും ഇനി കാണിക്കില്ല. ചേച്ചി ഞാൻ കുടിച്ചതിന്റെ പുറത്ത് എന്തൊ ഓർമയില്ലാതെ പറഞ്ഞുപോയതാ, sorry ചേച്ചി”

“കുഴപ്പമില്ല”

“ഇത് ലാസ്റ്റ് ആണ് ഇനി മേലിൽ ഞാൻ കുടിക്കില്ല promise”

“മ്മ്”

“എന്താണ് ഞാൻ പറഞ്ഞില്ലേ ചേച്ചി, എന്നോട് മുമ്പത്തെ പോലെ സംസാരിക്ക്, എന്റെ കൂടെ ഇപ്പോഴും കൂട്ടില്ല”
ചേച്ചിടെ കൈയെടുത്തെന്റെ നെഞ്ചിൽ വെച്ചുഞാൻ ചോദിച്ചു

“ഉണ്ടെടാ കുരങ്ങാ”
ചേച്ചി ചെറുതായി ചിരിച്ചുകൊണ്ട് എന്റെ തോളത്ത് തല വെച്ചു, ഞാനും ചേച്ചിടെ തോളത്തു കൈവെച്ച് കോരിച്ചൊരിയുന്ന മഴയിലേക്ക് നോക്കി നിന്നു……

The Author

nishanthp

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025