Kambikuttan Malayalam

Sex stories Kambikuttan kambikathakal

അനുപമ! എന്റെ സ്വപ്ന സുന്ദരി 2

ടെൻഷനടിപ്പിക്കും എന്റെ മുഖത്തെ സന്തോഷം കാണാൻ വേണ്ടി . ”

കുറച്ചു കഴിഞ്ഞപ്പോൾ എന്നെ വാർഡിലേക്ക് മാറ്റി അവിടെ അച്ഛനും അമ്മയും കാത്തു നിൽക്കുന്നുണ്ടായിരുന്നു. അനുപമയെ അകത്തു കയറ്റാനാണ് അമ്മ പിണങ്ങി ഇറങ്ങി പോയതെന്ന് എനിക്ക് മനസ്സിലായി.

“നിന്റെ പിണക്കം മാറിയോ ” എന്നെ കണ്ടതോടെ അച്ഛൻ ചോദിച്ചു.

ഞാൻ ഒരു പുഞ്ചിരിയാണ് അച്ഛന് മറുപടിയായി കൊടുത്തത്.

“വേദനയുണ്ടോ ടാ ”

“ഇല്ല അച്ഛാ നല്ല സുഖം ,പിന്നെ കയ്യും കാലും ഒടിഞ്ഞാൽ വേദന ഇല്ലാതിരിക്കോ ? ”

“ആ കുറച്ചു ദിവസമെങ്കിലും അടങ്ങി ഒതുങ്ങി കിടക്കുമല്ലോ കൂടുതലെന്നും പറ്റാത്തത് ദൈവ കൃപ. ”

അച്ഛനതും പറഞ്ഞ് ഒന്ന് നെടുവീർപ്പിട്ടു.

“നിന്റെ പിടിവാശിയും എടുത്തു ചാട്ടവും ഒന്നു കുറയ്ക്കുന്നത് നല്ലതാണ്. നിനക്കറിയോ ഇവളെ ഇവളുടെ അച്ഛൻ തല്ലി അത് മാത്രമല്ല നീ റൈഡിനെന്നും പറഞ്ഞ് പോയതിന് പിന്നാലെ എവിടുന്നോ നമ്പർ സങ്കടിപ്പിച്ചാണ് ഇവൾ നിന്റെ അച്ഛനെ വിളിച്ചത്. അതും കരച്ചിലായിരുന്നു. ”

അമ്മ അത്രയും പറഞ്ഞ് അവളുടെ മുഖത്ത് നോക്കി ഞാനും അപ്പോഴാണ് ശ്രദ്ധിച്ചത് അവളുടെ മുഖത്ത് അടികൊണ്ട ചെറിയ പാടുണ്ട്. ഞാൻ കാരണം പാവത്തിന് തല്ലുവാങ്ങേണ്ടിവന്നു.

അപ്പോഴേക്കും അബു അവിടെ വന്നു

“മച്ചാനെ മച്ചാൻ എന്താ കാണിച്ചേ ഒന്നു പതുക്കെ പോയിക്കൂടായിരുന്നോ , എന്തോ ഭാഗ്യം ആ കാറ്കാരൻ വിളിച്ച തെറിക്ക് ഒരു കയ്യും കണക്കുമില്ല. ”

“എടാ എന്റെ ബൈക്ക് ” ഞാൻ അവനോട് തിരക്കി.

“ബൈക്കിന് ചെറിയ പണിയേ ഉള്ളൂ പക്ഷെ ആ കാറ് ഒരു കോലമായി നീ ഇടിച്ചതിൽ വലിയ പ്രശ്നമുണ്ടായില്ല പക്ഷെ അതോടിച്ചവന്റെ ബാലൻസ് തെറ്റി നേരെ കൊണ്ട് അടുത്ത് നിന്ന പോസ്റ്റിൽ കേറ്റി കാറിന്റെ ഫ്രണ്ട് തപിടുപൊടി .
എന്തോ ഭാഗ്യത്തിന് ആ കാറ് ഓടിച്ചിരുന്നവന് ഒന്നും പറ്റീല.”

അതും പറഞ്ഞ് അവൻ അച്ഛനെ നോക്കി.

” അവർ കേസാക്കുമോ സാറെ ” അവൻ അച്ഛനോട് ചോദിച്ചു.

” അത് ഞാൻ നോക്കിക്കൊള്ളാം ” . അച്ഛൻ ഉടൻ തന്നെ മറുപടിയും കെടുത്തു.

അങ്ങനെ ഒരാഴ്ചയോളം ഞാൻ ആശുപത്രിയിൽ ചിലവഴിച്ചു. അനുപമ പിറ്റേന്ന് മുതൽ തന്നെ ഷോറൂമിലെ ജോലിക്ക് പോയി തുടങ്ങി, അത് എന്റെ നിർബന്ധം ആയിരുന്നു. ഒരു മാസത്തോളം വീട്ടിൽ ആയിരുന്നു ഫുൾ ബഡ്റസ്റ്റ് . ആ സമയം മുഴുവൻ ഷോറൂമിലെ കാര്യങ്ങൾ എന്നെക്കാൾ ഭംഗിയായി അവൾ കൈകാര്യം ചെയ്തു എന്ന് കിരൺ വിളിച്ചു പറഞ്ഞപ്പോൾ ഒരുപാട് സന്തോഷമായി. അങ്ങനെ എന്റെ കയ്യിലെയും കാലിലെയും പ്ലാസ്റ്റർ ഒക്കെ മാറ്റി ഞാൻ വിണ്ടും പഴയ ഞാനായി.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025