Kambikuttan Malayalam

Sex stories Kambikuttan kambikathakal

അനുപമ

“എങ്ങനെ” ഞാന്‍ ചോദിച്ചു.

“അല്ല എപ്പോഴും ഒരു ഉടക്ക് സ്വഭാവം..ചേട്ടന് ബോറടിക്കില്ലേ”

അവള്‍ വിയര്‍ത്ത കക്ഷങ്ങള്‍ എന്നെ കാണിച്ചു കൈകള്‍ പൊക്കി മുടി അഡ്ജസ്റ്റ് ചെയ്തുകൊണ്ട് ചോദിച്ചു. അവളില്‍ നിന്നും വമിച്ച വിയര്‍പ്പിന്റെ ഗന്ധം എന്നെ മയക്കി.

“ഓ..അത് അങ്ങനാ..പ്രേമനും ഇതുപോലെ ആണോ”

“ആണോന്നോ..അതല്ലേ ഞാന്‍ ചേട്ടനോട് ചോദിച്ചത്” അവള്‍ ചിരിച്ചു.

“അപ്പൊ രണ്ടും കണക്കാണ്..”

“ചേട്ടാ എനിക്കൊരു ഹെല്പ് വേണമായിരുന്നു..”

“ങാ എന്താ”

“എനിക്ക് വീടുവരെ ഒന്ന് പോണം..കുറെ ദിവസമായില്ലെ..ഒന്ന് അടിച്ചു വാരി ഇടണം..പിന്നെ എന്റെ തുണികള്‍ കുറെ കഴുകാനുണ്ട്..” അവള്‍ പറഞ്ഞു.

“അതിനെന്താ..അനു പോയിട്ടു വാ”

“ഞാന്‍ തനിച്ചോ…എനിക്ക് ഒറ്റയ്ക്ക് പേടിയാ അവിടെ കയറാന്‍..ഒന്നാമത് ചുറ്റും ഒരൊറ്റ വീടുപോലുമില്ല..” അവള്‍ തുടുത്ത മുഖത്തോടെ എന്നെ നോക്കി.

“എന്നാ അവളെ കൂടെ കൊണ്ടുപോ”

“ഓ..ചേച്ചി വരത്തില്ല..ചേട്ടന്‍ എന്റെ കൂടെ ഒന്ന് വാ..രാവിലെ പോയിട്ട് വൈകിട്ടിങ്ങു വരാം”

അവള്‍ ചോരച്ചുണ്ട് ലേശം പുറത്തേക്ക് തള്ളി എന്റെ കണ്ണില്‍ നോക്കി. എന്റെ സിരകളില്‍ കാമം കത്തിപ്പടരുന്നത് ഞാനറിഞ്ഞു. അവളുടെ ആ നോട്ടത്തില്‍ എല്ലാമുണ്ടായിരുന്നു. ഇതൊരു ക്ഷണമാണ്..എന്റെ മനസു പറഞ്ഞു.

“ഞാന്‍ വരാനോ..അവളോട്‌ നീ പറഞ്ഞോ”

“ചേച്ചിയാ എന്നോട് പറഞ്ഞത് ചേട്ടനോട് ചോദിച്ചു നോക്കാന്‍..”

അവള്‍ ചിരിച്ചുകൊണ്ട് പറഞ്ഞു. അതോടെ എന്റെ മനസ്സില്‍ തുരുടുതുരാ ലഡ്ഡു പൊട്ടി. ആങ്ങളയുടെ ഭാര്യയെ അവള്‍ക്ക് വലിയ വിശ്വാസമാണ് എന്ന് തോന്നുന്നു. അതോ ആ വിവരക്കേടിനു ബോധമില്ലേ? എന്തായാലും ഇങ്ങനെ ഒരു സാധ്യത ഉണ്ടാകും എന്ന് ഞാനും കരുതിയതല്ല.

“എന്നാല്‍ പോകാം..എപ്പഴാ പോകേണ്ടത്?” എന്റെ ആഹ്ലാദം അവളെ അറിയിക്കാതെ ഞാന്‍ ചോദിച്ചു.

“ഇന്ന് വൈകി..നാളെ രാവിലെ ബ്രേക്ഫാസ്റ്റ് കഴിച്ച ശേഷം പോകാം” അവള്‍ പറഞ്ഞു.

അന്ന് രാത്രി ഞാന്‍ ഉറങ്ങാന്‍ എത്രമാത്രം പാട്പെട്ടു എന്ന് പറയണ്ട കാര്യമില്ലല്ലോ; തിരിഞ്ഞും മറിഞ്ഞും കിടന്നു ഞാന്‍ നേരം വെളുപ്പിക്കുകയായിരുന്നു. മനസ് നിറയെ അടുത്തദിവസം അനുവിന്റെ കൂടെ അവളുടെ വീട്ടിലേക്കുള്ള യാത്ര മാത്രമായിരുന്നു. അങ്ങനെ രാവിലെ ഇഡ്ഡലിയും സാമ്പാറും മുട്ടയുമൊക്കെ കഴിച്ച ശേഷം ഞാന്‍ പോകാനൊരുങ്ങി.

The Author

kambisexstories.cc

www.kambisexstories.cc
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025