അരവിന്ദിനെ പിടിച്ചു മാറ്റിക്കൊണ്ട് അമൽ പറഞ്ഞു….
” എന്താടാ??… ”
അവൻ ആകുലതയോടെ അമലിനെ നോക്കി….
” എനിക്ക് ഇന്ദുവിനെ ഇഷ്ടമാണെന്ന് ഞാൻ അവളോട് പറഞ്ഞിട്ടില്ല….. ”
അവൻ വളിച്ച മുഖത്തോടെ പറഞ്ഞു… അത് കേട്ടപ്പോൾ അരവിന്ദിന് ചിരിയാണ് വന്നത്….. അവൻ ആർത്തു ചിരിച്ചു….
” നീ എന്താടാ മണ്ടനാണോ…. അവൾക്ക് നിന്നെ ഇഷ്ടമാണെന്ന് നൂറു ശതമാനം ഉറപ്പല്ലേ…. രണ്ടു പേരെയും ഞാൻ ശ്രദ്ധിക്കാൻ തുടങ്ങിട്ട് നാൾ കുറച്ചായി….. ആരെയും ഫോൺ ചെയ്യാത്ത ഇന്ദു അന്ന് ഞാൻ കാലൊടിഞ്ഞ് കിടന്നപ്പോൾ നിന്നെ വിളിച്ചില്ലേ….. അന്ന് തുടങ്ങിയ സംശയമാ…. പിന്നെ നിന്റെ ഫോൺ കാളുകൾ വരുമ്പോൾ അവളുടെ ഒരു നോട്ടവും വെപ്രാളവും…. അത് പോലെ ഒന്നുമല്ലാത്ത രീതിയിൽ നീ അവളുടെ വിശേഷങ്ങൾ ചോദിക്കുന്നതും…. ഞാൻ നിന്നോട് അവളെ പറ്റി പറയുന്നത് കേൾക്കുമ്പോൾ അവളുടെ മുഖത്ത് വരുന്ന നാണവും…. പിന്നെ ഇന്ന് പെട്ടന്ന് നിന്നെ കണ്ടപ്പോൾ അവളുടെ വായിൽ നിന്നും വീണത് കേട്ടില്ലേ…. ഇത്രയും ഒക്കെ പോരെ മോനെ….. ”
അരവിന്ദ് പറഞ്ഞപ്പോൾ അമലിന്റെ മുഖത്തും ഒരു ചിരി വന്നു….
” എന്നാലും അവളോട് ഒന്ന് ചോദിക്കണം…. അല്ലെങ്കിൽ ഒരു സമാധാനം കിട്ടില്ല…. അല്ലടാ ഇത്രയൊക്കെ മനസ്സിലായിട്ടും നീ എന്താ എന്നോട് ഒന്നും ചോദിക്കാതിരുന്നേ…??.. ”
അമൽ അവന്റെ സംശയം ചോദിച്ചു ..
” പേടിയാരുന്നടാ…. എന്റെ കുഞ്ഞി പെങ്ങൾ അല്ലെ അവൾ…. അവളുടെ മനസ്സ് വിഷമിക്കുമോന്ന്…. പിന്നെ നിന്റെ വീട്ടിൽ ഉണ്ടാകാൻ പോകുന്ന പ്രശ്നങ്ങളും….. പക്ഷെ ഇതിനുവേണ്ടിയാണ് ക്ലാസ്സ് കഴിയുന്നതിനു മുൻപേ തന്നെ നീ എല്ലാ കമ്പനിയിലും റെസ്യുമെ അയച്ചതെന്ന് ഞാൻ വിചാരിച്ചില്ല…. ഇട്ടു മൂടാൻ സ്വത്ത് ഉള്ളവന്റെ ഭ്രാന്ത് എന്നെ വിചാരിച്ചുള്ളു… ”
” സ്വന്തം കാലിൽ നിൽക്കാതെ എങ്ങനാടാ വന്നു പെണ്ണ് ചോദിക്കുന്നെ… അതാ ഞാൻ…. നിന്റെ സപ്പോർട്ട് ഇല്ലാതെ ഒന്നും നടക്കില്ല…. അറിയാല്ലോ…. പെണ്ണ് ചോദിക്കാൻ വീട്ടിൽ നിന്നും ആരും വരില്ല…. അമ്മ സമ്മതിക്കും…. പക്ഷെ അച്ഛനറിഞ്ഞാൽ….. ”
അമൽ നെടുവീർപ്പിട്ടു…..
” നമ്മുക്ക് നോക്കാടാ…. ആദ്യം നീ പറഞ്ഞതുപോലെ എന്റെ അനിയത്തികുട്ടീടെ സമ്മതം വാങ്ങ്…. പിന്നെ വീട്ടുകാരോട് പറയാം…. നീ ധൈര്യമായിരിക്ക്….. ഇനി ഒളിക്കച്ചോടാൻ ആണെങ്കിലും ഞാനുണ്ട് കൂടെ…. ”
അരവിന്ദ് അവന്റെ തോളിൽ തട്ടിക്കൊണ്ട് പറഞ്ഞു….. എന്നിട്ട് സ്വന്തം റൂമിലേക്ക് പോയി….. അമലും അവന്റെ റൂമിലേക്ക് നടന്നു…..
അധികം താമസിക്കാതെ ഇന്ദു ചായയുമായി അമലിന്റെ റൂമിലെത്തി….
” പനി കുറവുണ്ടോടോ??…. ”
ചായ വാങ്ങി കുടിക്കുന്നതിനിടെ അവളോട് അവൻ ചോദിച്ചു…. അവളുടെ മറുപടി ഒരു മൂളലിൽ ഒതുങ്ങി….
” തനിക്ക് എന്നോട് ഒന്നും ചോദിക്കാനില്ല??… ”
അതിന് അവൾ നാണത്തോടെ തല താഴ്ത്തി…..
” നേരത്തെ ഞാൻ പറഞ്ഞത് വെറുതെയല്ല കെട്ടോ…. ”
