Kambikuttan Malayalam

Sex stories Kambikuttan kambikathakal

അനുരാഗപുഷ്പങ്ങൾ

” ഇതെന്താടാ തല തണുത്തപ്പോൾ നിനക്ക് പ്രാന്തായോ…. ഇന്നാ നനഞ്ഞത് മാറ്റി ഇതുടുത്തിട്ട് വാ…. കഴിച്ചിട്ട് ഇറങ്ങാം… ”
അരവിന്ദ് മുണ്ട് അവന്റെ കയ്യിൽ കൊടുത്തിട്ട് തിരിഞ്ഞു നടന്നു…. കുറച്ചു നേരം കൂടി ആ നിൽപ്പ് നിന്നിട്ട് അമലും റൂമിലേക്ക് നടന്നു…. അപ്പൊളും ആ പെണ്ണ് ഏതാണെന്നുള്ള സംശയം അവന്റെ ഉള്ളിൽ കിടന്നിരുന്നു…. റൂമിൽ ചെന്ന് ഡ്രെസ്സും മാറി ഒരു മുണ്ടും ഷർട്ടും ഇട്ട് അവൻ പുറത്തേക്ക് ഇറങ്ങി…
‘ ഭാഗ്യം… പ്രശ്നങ്ങൾ ഒന്നുമില്ല…. അപ്പൊ ആരും ഒന്നും അറിഞ്ഞില്ലേ…. ‘
മനസ്സിൽ വിചാരിച്ചുകൊണ്ട് അവൻ അരവിന്ദിന്റെ റൂമിലെത്തി….

” ആഹ്…. നീ വന്നോ…. വാ കഴിക്കാം… ”
രണ്ട് പേരും ഡൈനിങ്ങ് റൂമിലേക്ക് ചെന്നു…. അവിടെ അത്യാവശ്യം പെണ്ണുങ്ങൾ ഒക്കെ ഉണ്ടായിരുന്നു… അമൽ എല്ലാവരെയും ഒന്ന് ചിരിച്ചു കാണിച്ചിട്ട് കസേരയിൽ ഇരുന്നു….

” അമ്മേ…. വേഗം വന്നേ…. വിശക്കുന്നു… ഇത് കഴിഞ്ഞ് കുറെ പണിയുള്ളതാ… ”
അരവിന്ദ് കസേരയിൽ ഇരുന്നുകൊണ്ട് ഉറക്കെ വിളിച്ചു പറഞ്ഞു…. അപ്പോളേക്കും അമ്മ ഒരു കാസറോളുമായി ചിരിച്ചുകൊണ്ട് എത്തി… അമലും ഒന്ന് ചിരിച്ചു….

” ഇന്ദു…. കറിയിങ്ങട് കൊണ്ട് വരു…”
അമ്മ അടുക്കളയിലേക്ക് നോക്കി വിളിച്ചു പറഞ്ഞു…. അമലും ആ ഭാഗത്തേക്ക് നോക്കി… വരുന്ന ആളെ കണ്ടപ്പോൾ അവന്റെ ഉള്ളൊന്ന് കിടുങ്ങി….

പതിനേഴു പതിനെട്ടു തോന്നിക്കുന്ന ഒരു പെൺകുട്ടി…. പച്ച നിറത്തിലെ ഒരു ദാവണി അണിഞ്ഞു തലയിൽ ഈറനുള്ള ഒരു തോർത്ത് കെട്ടിയിട്ടുണ്ട്…. ഒന്ന് രണ്ട് മുടിയിഴ മുഖത്ത് വീണു കിടക്കുന്നു…. ആർക്കും ഇഷ്ടം തോന്നുന്ന ഒരു കുട്ടിത്തമുള്ള മുഖം…. ഒരു കൊച്ചു സുന്ദരി…. അമൽ കണ്ണിമ വെട്ടാതെ അവളെ നോക്കി കൊണ്ടിരുന്നു…. പെട്ടന്ന് കുളത്തിൽ നിന്നും പേടിച്ചു ഓടി പോയ അവളുടെ നിറഞ്ഞ കരിനീല കണ്ണുകൾ അവന്റെ ശ്രദ്ധയിൽ പെട്ടു…..

“ദൈവമേ ആ കുട്ടി…. ”
ആത്മഗതമാണെങ്കിലും അറിയാതെ അത് പുറത്ത് വന്നു പോയി… അതു കേട്ടപ്പോൾ അവളും ഒന്ന് പരുങ്ങി….

” ഏഹ്…. ഏത് കുട്ടി…. നീ ഇവളെ നേരത്തെ കണ്ടിട്ടുണ്ടോ…. ”
അരവിന്ദ് പെട്ടന്ന് ചോദിച്ചു…. അതു കേട്ടപ്പോൾ അമലിനൊപ്പം അവളും ഒന്ന് ഞെട്ടി….

” യെ…. ഏതാ ഈ കുട്ടിന്ന് ചോദിച്ചതാ…. നീ പരിചയപെടുത്തിയില്ലല്ലോ…. ”
ആദ്യത്തെ പതർച്ച മറച്ചുകൊണ്ട് അവൻ പറഞ്ഞു….

” ഇവളും എന്റെ ഒരു അനിയത്തികുട്ടിയായിട്ട് വരും…. ഇന്ദു…. ഇന്ദുട്ടി…. അല്ലേടി…. ”
അരവിന്ദ് ചിരിച്ചുകൊണ്ട് അവളെ നോക്കി പറഞ്ഞു…. അവളുടെ മുഖം തെളിയുന്നത് അമൽ വ്യെക്തമായി കണ്ടു… ആ ചുണ്ടിൽ ഒരു പുഞ്ചിരി വിരിഞ്ഞു… അതെ സമയം അമ്മയുടെ മുഖം ഇരുളുന്നതും അവൻ ശ്രദ്ധിച്ചു….

” മതി… മതി… കറിയിങ്ങ് തന്നിട്ട് നീ അടുക്കളയിലോട്ട് പൊയ്ക്കോ… അവിടെ ഇനിം പണിയിണ്ട്… ”
അമ്മ പെട്ടന്ന് പറഞ്ഞു…. അവൾ കറി അവിടെ വച്ചിട്ട് ധാവണിയും ചുരുട്ടി പിടിച്ച് തിരിച്ചു പോയി… ഈ സമയമത്രയും അമൽ അവളെ തന്നെ നോക്കി ഇരിക്കുകയായിരുന്നു….. അടുക്കളയിലേക്ക് മറയും മുൻപ് അവളും ഒന്ന് തിരിഞ്ഞു നോക്കി…. അവൻ അവളെ നോക്കി ഒന്ന് പുഞ്ചിരിച്ചു… അതു കണ്ടപ്പോൾ അവൾ പെട്ടെന്ന് മുഖം തിരിച്ചു കളഞ്ഞു….
‘ നോക്കിയത് പിടിച്ചില്ലന്ന് തോന്നുന്നു…. ‘

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025