Kambikuttan Malayalam

Sex stories Kambikuttan kambikathakal

അപകടം വരുത്തി വെച്ച പ്രണയം 3

“നമ്മൾ.. ഇ..ഇന്നലെ രാത്രി ഒരേ മുറിയിൽ ആണ് കിടന്നതെന്ന്, കാർത്തിക് അറിയാൻ പാടില്ലെന്ന്.. Okay!..”

ഞാൻ മറുപടി പറയുന്നതിനു മുന്നേ അവൾ ഇതുകൂടി കൂട്ടിച്ചേർത്തു..

“ഒരു ഭർത്താവിനും അത് സഹിക്കാനാകില്ല..”

ഞാൻ ഒന്ന് അവളുടെ മുഖത്തേക്ക് സൂക്ഷിച്ചു നോക്കിയിട്ട് മെല്ലെ പറഞ്ഞു..

“ഉം.. എനിക്ക് മനസ്സിലായി.. ഞാനൊന്നും പറയില്ല ദീപിക.. Don’t worry..”

ദീപിക വീണ്ടും..

“കഴിയുമെങ്കിൽ.. ക്രിഷ്, രാവിലെ അവിടെ നിന്ന് ഒന്ന് മാറിനിൽക്കാമോ?..”

അതുകേട്ട് ഞാൻ വീണ്ടും ആശയക്കുഴപ്പത്തോടെ അവളെ നോക്കി.. ദീപിക തുടർന്നു..

“അത്.. കാർത്തിക് നമ്മളെ രണ്ടുപേരെയും ഇപ്പോൾ ഒരുമിച്ച് കണ്ടാൽ.. ചിലപ്പൊ അവന് എന്തേലും സംശയം തോന്നും.. പിന്നെ നമ്മൾ എന്ത് പറഞ്ഞാലും അവൻ കാര്യങ്ങൾ ഉൾക്കൊള്ളുകയുമില്ല..”

“ഓ.. ശെരിയാ.. അത് ഒരു ഭർത്താവിനെ സംബന്ധിച്ചിടത്തോളം സഹിക്കാൻ കഴിയുന്ന കാര്യമല്ലല്ലോ..”

അവൾ താഴേക്ക് തല കുനിച്ചുകൊണ്ട് യാത്ര തുടർന്നു.. ചെറുതായി ഒന്ന് പുഞ്ചിരിച്ചുകൊണ്ട് ഞാനും…

ഏഴര മണിയോടെ ഞങ്ങൾ ആശുപത്രിയിലെത്തി. ഓട്ടോയിൽ നിന്നിറങ്ങി ഞാൻ ദീപികയെ തനിച്ച് അകത്തേയ്ക്ക് വിട്ടിട്ട് പുറത്തു തന്നെ കാത്ത് നിന്നു. അവൾ എനിക്ക്‌ ഒരു പുഞ്ചിരി സമ്മാനിച്ചുകൊണ്ട് അകത്തേക്കു നടന്നു.. എനിക്ക് അന്ന് ഒന്നും ചെയ്യാനില്ലായിരുന്നു. അതിനാൽ ഞാൻ താഴെ ഉള്ള ഒരു വെയ്റ്റിംഗ് കസേരയിൽ തന്നെ ഫോണും നോക്കി ഇരുന്നു..

ദീപിക പേവാർഡിലെ മുറിയിലോട്ട് ചെല്ലുബോൾ കാർത്തിക് ഉണർന്നിരുന്നു. കൊണ്ട് വന്ന ഭക്ഷണം ദീപിക അവന് കൊടുത്തു. പിന്നീട്
ദീപിക കാർത്തിക്കിനോട് തലേ ദിവസം നടന്ന സംഭവങ്ങളെ കുറിച്ച് ചെറിയൊരു ചുരുക്കം പറഞ്ഞു. പക്ഷെ അതിൽ നിന്ന് അവൾ മനപ്പൂർവ്വം ഹോട്ടൽ കാര്യങ്ങൾ എല്ലാം ഒഴിവാക്കി.. അവൾ
കാര്യങ്ങളെല്ലാം പറഞ്ഞു കഴിഞ്ഞപ്പോൾ കാർത്തിക് എന്നെകുറിച്ച് അന്വേഷിച്ചു..

കാർത്തിക്ക്: “എന്നിട്ട് അദ്ദേഹം എവിടെ?”

ദീപിക: “ആ ഞാൻ വിളിക്കാം, അദ്ദേഹം ചിലപ്പോൾ അടുത്ത വാർഡിൽ ഉണ്ടാവും..”

ദീപിക പുറത്ത് വന്നിട്ട് എന്നെ അന്വേഷിച്ച് നടന്നു. കുറച്ച് കഴിഞ്ഞപ്പോൾ ഞാനിവിടെ ഇരിക്കുന്നത് കണ്ടിട്ട് ഓടി അരികിലേക്കു വന്നു..

“കൃഷ്, നിങ്ങളെ കാർത്തിക് കാണാനായി വിളിക്കുന്നു.. വരാമോ?..”

The Author

tony

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025