നന്ദന പ്രിയയുടെ കൈകളിൽ അവളുടെ കൈകൾ കൊണ്ട് പരതി.
“”””ശ്രീയേച്ചി…'”””
പെട്ടന്ന് നന്ദന പറഞ്ഞു.. അത് കേട്ട് അത്ഭുതത്തോടെ പ്രിയ കണ്ണുമിഴിച്ചു ഒപ്പം അവളുടെ കണ്ണുകൾ മൂടിയ കൈ മാറ്റി.
“”””മോൾക്കെങ്ങിനെ മനസിലായി ഞാനാണെന്നു…?”””
പ്രിയ നന്ദനയുടെ കവിളിൽ തലോടി കൊണ്ട് ചോദിച്ചു.
“””എന്റെ ചേച്ചിയെ ഒറ്റ തൊടലിലൂടെ എനിക്ക് മനസിലാവും “”””
നന്ദന വലിയ കാര്യം പോലെ പറഞ്ഞു.
“”””അല്ല അച്ചുവേട്ടൻ വന്നില്ലേ….””””
നന്ദന സംശയത്തോടെ ചോദിച്ചു.
“””””ഉണ്ട് “””””
പ്രിയ ചിരിയോടെ മറുപടി പറഞ്ഞു… ശേഷം അവളെയും കൂട്ടി മുറിയിൽ നിന്നും പുറത്തേക്ക് നടന്നു.
>>>>><<<<<
