മുറ്റത്തേക്ക് ഇറങ്ങുന്ന പ്രിയയോട് കരുതലോടെ ഇന്ദുമതി പറഞ്ഞു.
പ്രിയ തലയാട്ടികൊണ്ട് പുറത്തേക്ക് ഇറങ്ങി…
പക്ഷെ അവൾക്ക് പൂച്ചയെ കണ്ടത്താനായില്ല… പ്രിയ തിരികെ അകത്തേക്ക് കയറാൻ ഒരുങ്ങിയതും ഒരു മണി കിലുങ്ങുന്ന ശബ്ദം അവൾ കേട്ടു…
അത് പൂച്ചയുടെ കഴുത്തിൽ കെട്ടിയ മണി ആണെന്ന് തിരിച്ചറിഞ്ഞതും പ്രിയ ശബ്ദം കേട്ടാ ഭാഗത്തേക്ക് നടന്നു.
അധികം വെളിച്ചം ഇല്ലാത്ത ഭാഗത്തു എന്തോ നോക്കി നിൽക്കുന്ന പൂച്ചയെ പ്രിയ കണ്ടത്തി.
“””നീ ഇവിടെവന്നു നിക്കുവായിരുന്നോ…?? “””
പ്രിയ മെല്ലെ പൂച്ചയുടെ അരികിലേക്ക് നടന്നു പെട്ടന്ന് എന്തോ അവളുടെ കാലിൽ കൊണ്ടു….
“”””സ്സ്… അമ്മേ… “”””
വേദനയിൽ പ്രിയ അൽപ്പം ഉച്ചത്തിൽ നിലവിളിച്ചു.
“”””എന്താ പ്രിയമോളെ…?”””
പ്രിയയുടെ അലറി വിളി കേട്ടതും അകത്തു നിന്നും ഇന്ദുമതി വിളിച്ചു ചോദിച്ചു.
“”””കാലിൽ എന്തോ കൊണ്ടതാ … “”””
പ്രിയ വേദനയോടെ മറുപടി പറഞ്ഞു.
