“എന്നാ നിങ്ങൾ പോയി മാറിയിട്ട് വാ “
അതും പറഞ്ഞു ഊർമിള വർഷേയെയും കൂട്ടികൊണ്ട് അടുക്കളയിലേക്ക് നടന്നു…….
കോണിപ്പടികൾ കയറി മുകളിൽ എത്തിയ പ്രിയയെ പിന്നാലെ ചെന്നു ഇടുപ്പിൽ കൈചുറ്റി ചുമരിനോട് ചേർത്തുകൊണ്ട് ചോദിച്ചു…..
“ആർക്കാടി ഇരിക്കപ്പൊറുതി ഇല്ലാത്തത്…… “
ഇടുപ്പിലെ പിടിമുറുകിയപ്പോൾ അവൾ അവനെ ദയനീയമായി നോക്കി….
“വിട് അച്ചെട്ടാ എനിക്ക് നോവുന്നു….. “
അവളുടെ വെള്ളാരം മിഴികളിൽ നനവ് പടരുന്നത് കണ്ട് അവൻ പിടി അയച്ചു……
പക്ഷെ അപ്പോഴേക്കും അവളുടെ മിഴികൾ നിറഞ്ഞിരുന്നു…..
“സോറി ശ്രീക്കുട്ടി……ഒരുപാട് വേദനിച്ചോ…. “
“ഇല്ല…… “
അവൾ തനിക്ക് വിഷമം ആവണ്ട എന്ന് കരുതി മറച്ചു പിടിക്കുന്നത് ആണ് എന്ന് വിജയ്ക്ക് മനസിലായി…..
വിജയ് പ്രിയയെ കൈകളിൽ കൊറിയയുടുത്തു അവരുടെ മുറിയിലേക്ക് നടന്നു…….
മുറിയിൽ എത്തിയ ഉടനെ അവളെ നിലത്തു നിർത്തി കൈയിലെ ബാഗ് ഒരുമൂലയിൽ വെച്ചു കൊണ്ട്……. വാതിൽ അടച്ചു കുറ്റിയിട്ടു……
നിറഞ്ഞു തുളുമ്പിയ അവളുടെ കണ്മഷി എഴുതിയ വെള്ളാരംകണ്ണുകളിൽ കുസൃതിയും നാണവും ഒരേ സമയം നുരഞ്ഞു പൊന്തി……
ഇനി തനിക്ക് പിടിച്ചു നിൽക്കാൻ ആവില്ല എന്ന് മനസിലായ വിജയ് മെല്ലെ പ്രിയയുടെ അടുത്തേക്ക് ചുവട് വെച്ചു…….
അവന്റെ നീക്കം മനസിലായ പ്രിയ യാന്ത്രികമായി പിന്നിലേക്ക് ചലിച്ചു……..
“അച്ചേട്ടാ…. വേണ്ട…… “
“എന്ത് വേണ്ടാന്ന് “
“ദേ വേണ്ടാട്ടോ…… “
“വീട് എത്തി ഇനി വാക്ക് പാലിച്ചേ പറ്റു….. “
“അയ്യെ നാണം ഇല്ലാത്തത്….. നേരവും കാലവും നോക്കാതെ….. “
“ഓഹ് പിന്നെ…… “
“അച്ചേട്ടാ ദേ അമ്മയൊക്കെ താഴെ ഉണ്ടോ…… “
“അതിന് ഇപ്പൊ എന്താ ഞാൻ അല്ലെ “
അവളെ വലിച്ചടിപ്പിച്ചു തന്റെ ദേഹത്തോട് ചേർത്ത് നിർത്തി കൊണ്ട് അവൻ അവളുടെ കാതിൽ പറഞ്ഞു…..
“കൊതിയാവുന്നു വാവേ “
“അച്ചോടാ എന്റെ കള്ളകുട്ടന്റെ കൊതി ഞാൻ രാത്രി തീർത്തു തരാട്ടോ ഇപ്പൊ എന്റെ മോൻ ഒന്ന് ക്ഷമിക്ക് “
“ശ്രീക്കുട്ടി “
“അച്ചേട്ടാ ഇപ്പൊ വേണ്ട……. രാത്രി പ്ലീസ്…… “
