Kambikuttan Malayalam

Sex stories Kambikuttan kambikathakal

അപൂർവ ജാതകം 9

അല്പം സമയം മിണ്ടാതെ കിടന്ന ശേഷം വീണ്ടും പ്രിയ വിജയെ വിളിച്ചു.

“””ഉം…. എന്താ… പെണ്ണെ “””

അവൻ അടച്ച മിഴികൾ തുറന്നു കൊണ്ട് ചോദിച്ചു.

“””നിക്ക്… ഒരു പാട്ട്…. പാടി തരോ “””

പ്രിയ കുസൃതിയോട് ചോദിച്ചു.

“””പിന്നെ….. പാട്ട്… ഒന്ന് പോ .. ശ്രീക്കുട്ടി… ഞാൻ പാടിയ… നീ ഇന്ന് ഉറങ്ങൂല “””

വിജയ് അവളെ ഒന്നുകൂടി മുറുക്കി കെട്ടിപിടിച്ചു കൊണ്ട് പറഞ്ഞു.

“””പാട്… അച്ചേട്ടാ “””

പ്രിയ അവന്റെ മാറിൽ തലചേർത്തു കിടന്നു കൊണ്ട് ചിണുങ്ങി….

“”””ഈ… പെണ്ണ് “””

“”പ്ലസ്…. നിക്ക് വേണ്ടി…. “””

“””””””””കണ്ണിൽ കാണും നേരം മിഴിയഴകായി

വിണ്ണിൽ മേയും നിറതാരമേ

നെഞ്ചിൽ തൊട്ടെൻ ഉള്ളിൽ മധുരിതമാം

പ്രണയാർദ്രമായി നീയെ

കണ്ണിൽ കാണും നേരം മിഴിയഴകായി

വിണ്ണിൽ മേയും നിറതാരമേ

നെഞ്ചിൽ തൊട്ടെൻ ഉള്ളിൽ മധുരിതമാം

പ്രണയാർദ്രമായി നീയെ

അറിയാതെ കണ്ട കനവാണ്‌ നീ….

പിരിയാത്തൊരെൻ ആത്മ സഖി നീ…

അറിയാതെ കണ്ട കനവാണ്‌ നീ….

പിരിയാത്തൊരെൻ ആത്മ സഖി നീ…

നിരയാതൊരാശ തന്ന പ്രാണ നായികേ…….

കണ്ണിൽ കാണും നേരം മിഴിയഴകായി

വിണ്ണിൽ മേയും നിറതാരമേ

നെഞ്ചിൽ തൊട്ടെൻ ഉള്ളിൽ മധുരിതമാം

പ്രണയാർദ്രമായി നീയെ …. “”””””””””””””””

അവൻ പാടി നിർത്തായപ്പോഴേക്കും പ്രിയ മെല്ലെ ഉറക്കത്തിലേക്ക് വീണിരുന്നു….. വിജയ് പ്രിയയെ ഒരിക്കൽ കൂടി ഇറുക്കിയണച്ചു അവളുടെ തുടുത്ത കവിൾ തടത്തിൽ തന്റെ അധരങ്ങൾ അമർത്തി ചുംബിച്ച ശേഷം അവനും മെല്ലെ നിദ്രയുടെ മടിത്തട്ടിലേക്ക് വീണു….

രാവിലെ ആദ്യം ഉറക്കം ഉണർന്നത് വിജയ് ആണ്…. അവൻ മിഴികൾ തുറന്നപ്പോൾ പ്രിയ അവൻ മാറിൽ തലചേർത്തു ഒരു കൊച്ചുകുട്ടിയുടെ നിഷ്കളങ്ക ഭാവത്തോടെ ഉറങ്ങുകയാണ്….

വിജയ് അവളെ തന്റെ മാറിൽ നിന്നും അടർത്തി മാറ്റി…. നെറ്റി തടത്തിൽ അമർത്തി ചുംബിച്ചു ഒരിക്കൽ കൂടി അവളെ നന്നായി പുതപ്പിച്ച ശേഷം അവൻ ബെഡിൽ നിന്നും എഴുനേറ്റു…. നേരെ പോയി പല്ലുതേച്ചു കുളിയൊഴികെ ഉള്ള കർമങ്ങൾ എല്ലാം നിർവഹിച്ചു പുറത്തേക്ക് വന്നു.

The Author

MR. കിംഗ് ലയർ

ഉള്ളിൽ അലയടിക്കുന്ന വിഷമങ്ങൾ മറക്കാൻ ഞാൻ ഇടുത്തണിഞ്ഞ കുപ്പായം ആണ് രാജനുണയൻ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025