Kambikuttan Malayalam

Sex stories Kambikuttan kambikathakal

അരളി പൂവ്

“മോൾ വേറെ ജോലി നോക്കി തുടങ്ങിയോ. ഈ ആഴ്ച കഴിഞ്ഞാൽ നിന്റെ താത്കാലിക ജോലിക്ക് തിരശീല വീഴില്ലേ”

“മം.. ശമ്പളം കുറവാണേലും ഒരു ജോലി ഉള്ളത് അസ്സെറ്റായിരുന്നു”
(നിരാശയോടെ അർച്ചന മറുപടി കൊടുത്തു )

“സാരം ഇല്ലെടി ഉവ്വേ എല്ലാം ശെരിയാകും. പിന്നെ മാമിയെ മണി അടിച്ചു നിക്കുന്നത് കൊണ്ട് റെന്റ് പ്രോബ്ലം അല്ലല്ലോ ”

“മാമിയുടെയും അങ്കിളിന്റെയും നല്ല മനസ്സ് ”

“നീ ഒന്ന് മനസ്സ് വെച്ചിരുനെൽ ഇപ്പൊ എന്റെ ബാങ്കിൽ ജോലിക്ക് കേറി കൂടാരുന്നോ ”

“ഐയ്യടി എനിക്ക് വേണ്ട അങ്ങനെ മനസ്സ് വെച്ചൊരു ജോലി ”

“ഓ ഞാൻ ഓർത്തില്ല നീ സ്ത്രീ കുലത്തിലെ വിവേകാനന്ദ സ്വാമിജി അല്ലായോ”
(പുച്ഛത്തോടെ നിർമല മൊഴിഞ്ഞു)

“ഞാൻ സഹിച്ചു ”

“നീ സഹിച്ചോ ഞാൻ സുഖിച്ചോളാം. എടി പെണ്ണെ ജീവിതം രസിക്കാൻ ഉള്ളതാ ”

“ഉവ്വ ഉവ്വ.ഒന്ന് അനങ്ങി നടക്കു”

അർച്ചന നടത്തത്തിന്റെ വേഗത അല്പം കൂട്ടി. ഒപ്പം വിട്ടുകൊടുക്കാതെ നിര്മലയും.

“ഡി പോത്തേ പിണങ്ങിയോ ”
(കള്ള ചിരിയോടെ നിർമല ചോദിച്ചു )
“ഞാൻ ഇങ്ങനെ ആയി പോയി പോത്തേ ”
(നിർമല ഒന്ന് നെടുവീര്പെട്ടു )

ആ നെടുവീർപ്പലിൽ കുറ്റബോധവും പകയും അമർഷവും എല്ലാം അടങ്ങിയിരുന്നു.

“നിന്നോട് എങ്ങനാ കൊരങ്ങി ചേച്ചി കുട്ടി ഞാൻ പിണങ്ങുന്നേ ”
(സമാധാനിപ്പിക്കാൻ എന്നോണം അർച്ചന പറഞ്ഞു)

നിർമല ഒന്ന് പുഞ്ചിരിച്ചു.

പോസ്റ്റ്‌ ഓഫീസ് എത്താറായപ്പോൾ. ഇരുവരുടെ സമീപത്തു ഒരു ആൾട്ടോ കാർ വന്നു നിന്നു. ഗ്ലാസ്‌ മെല്ലെ താഴ്ന്നു. ഇരുവരും ആകാംഷയോടെ നോക്കി.

“നിർമല മേടം എങ്ങോട്ടാണ് ”

“ആഹാ ഇതാരാ അലിയോ”
ഇത്തിരി കൊഞ്ചി കുഴഞ്ഞു നിർമല മറുപടി നൽകി.

“ബാങ്കിലേക്കാണോ..?
എങ്കിൽ കേറിക്കോ. ”
അയാളുടെ കണ്ണുകൾ അർച്ചനയെ അടിമുടി ഒന്ന് ഉഴിഞ്ഞു

“എങ്കിൽ ചേച്ചി പൊയ്ക്കോ ”
അയാൾക്കു അതികം നോട്ടം കൊടുക്കാതെ നിര്മലയോടെ അവൾ പറഞ്ഞു.

നിർമല കാറിലേക്ക് കയറി. അർച്ചന വരാത്തതിൽ അലിയുടെ മുഖത്ത് ചെറു നിരാശ നിഴലാടി.

ഇരുവർക്കും മനോഹരമായ ചിരി സമ്മാനിച്ചു അവൾ പോസ്റ്റ്‌ ഓഫീസിലേക്ക് പോയി. വാഹനം ബാങ്ക് ലക്ഷ്യമാക്കി നീങ്ങി.

അലി നിർമലയുടെ ബാങ്കിൽ ആണ് ജോലി ചെയ്യുന്നത്. ട്രാൻസ്ഫർ ആയി വന്നിട്ട് 3 മാസമായേ ഉള്ളു. പ്രായം 29 ആരോഗ്യവാനായ ചെറുപ്പക്കാരൻ. കറുത്ത ശരീരം ആണങ്കിൽ കൂടി ആരും മോശം പറയാത്ത സൗന്ദര്യം ഉണ്ട്. അവിവാഹിതൻ.

The Author

ആദി 007

ചുമ്മാ ഓരോരോ നേരം പോക്ക് 😝
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025