ചേച്ചിയുടെ ഭർത്താവ് മാസത്തിലെപ്പോഴോ ഒരിക്കൽ വരും അന്ന് കുടിച്ചു പുലഭ്യം പറഞ്ഞു ഉമ്മറത്തെ തിണ്ണയിൽ ബോധം കെട്ടുറങ്ങും.
അയാൾ ഭർത്താവായി ഉള്ളതും ഇല്ലാത്തതും ഒരു പോലെയാണ്…
എന്നാലും ചേച്ചി ഒരു ഭാര്യ അല്ലെ,….
ഒരു തോന്നലിന് പുറത്തു ചെയ്ത് പോയതാവും,..
ചിന്തകൾ സുജയെ വരിഞ്ഞു മുറുക്കി…
ദേഷ്യത്തിൽ കണ്മറഞ്ഞു പോയ അവസരത്തിൽ ശ്രീജയോട് പറഞ്ഞുപോയ കാര്യങ്ങൾ ഓർത്തു നെഞ്ച് വിങ്ങാൻ തുടങ്ങിയതും കണ്ണ് തുടച്ചുകൊണ്ടവൾ ശ്രീജ ഇറങ്ങിയ പടിക്കെട്ടുകൾ ഓടിയിറങ്ങി…
“ഇല്ല എനിക്ക് ചേച്ചിയെ വേണം ചേച്ചി കൂടി ഇല്ലാതെ എനിക്ക് പറ്റില്ല…
ചേച്ചി എങ്ങനെയുള്ള ആളായാലും ചേച്ചിയെ എനിക്ക് വേണം.”
പറമ്പിലൂടെ കരഞ്ഞു കിതച്ചു ശ്രീജയുടെ വീട്ടിലേക്ക് ഓടുമ്പോൾ സുജയുടെ മനസ്സ് അവളോട് വെമ്പിക്കൊണ്ടിരുന്നു.
കാലിലുരഞ്ഞു മാറുന്ന ചെറു പുല്ലുകളെ വകഞ്ഞുകൊണ്ട് സുജ ശ്രീജയെ കാണാനായി ഓടി.
ശ്രീജയുടെ പറമ്പിന്റെ അതിരിൽ കെട്ടിയ മുട്ടുകാലോളം പൊക്കം ഉള്ള കലിങ്കിന് മേലെ ശ്രീജ ഉണ്ടായിരുന്നു.
കണ്ണ് ഇടയ്ക്കിടെ തുടച്ചു ഏങ്ങി കരയുന്ന ശ്രീജയെ കണ്ടതും സുജയുടെ ഉള്ളിൽ കുറ്റബോധം ആർത്തലച്ചിറങ്ങി.
ഓടി ചെന്ന് പിറകിലൂടെ ശ്രീജയെ കെട്ടിപ്പിടിച്ചു അവളുടെ പുറത്തു മുഖംവച്ചു കരയുമ്പോൾ ശ്രീജയേക്കാൾ ഉച്ചത്തിൽ സുജയുടെ തേങ്ങൽ ഉയർന്നിരുന്നു.
“അവിടെ അങ്ങനെ കണ്ടപ്പോൾ എനിക്ക് സയ്ക്കാൻ പറ്റിയില്ല,….ആഹ് ദേഷ്യത്തിൽ അറിയാണ്ട് പറഞ്ഞുപോയതാ….കരയല്ലേ ശ്രീജേച്ചി….”
സുജ ഏങ്ങിക്കൊണ്ട് പറഞ്ഞപ്പോഴും ശ്രീജ അതെ ഇരിപ്പ് തുടർന്നു…
“ഇങ്ങനെ കരയല്ലേ….എനിക്ക് സങ്കടം സഹിക്കാൻ പറ്റണില്ല…ചേച്ചി എന്നെ എത്ര വേണേലും തല്ലിക്കോ….എന്ത് വേണേലും പറഞ്ഞോ പക്ഷെ ഇങ്ങനെ മിണ്ടാതെ ഇരിക്കല്ലേ….
ഇവിടെ എനിക്ക് ആകെ ചേച്ചി മാത്രേ ഉള്ളൂ,..ചേച്ചി കൂടെ ഇല്ലേൽ ഇനി ഞാൻ എന്തിനാ കൊച്ചിന് കുറച്ചു വിഷോം കൊടുത്തു ഞാനും അങ് ചത്തേക്കാം….”
പതം പറഞ്ഞു കരഞ്ഞ സുജയുടെ കയ്യിൽ ഒറ്റയടി ശ്രീജ കൊടുത്തു.
പുറത്തേക്ക് കയ്യിട്ട് അവളുടെ മുടിയിൽ തഴുകിയപ്പോൾ,
ഉള്ളു തണുത്ത ആശ്വാസത്തിൽ ശ്രീജയെ ഒന്നുകൂടെ മുറുക്കെ കെട്ടിപ്പിടിച്ചു.
“നിന്നോട് ഞാൻ എല്ലാം പറയേണ്ടതായിരുന്നു….
പറയാതെ വച്ചതുകൊണ്ട് ഇങ്ങനെയൊക്കെ സംഭവിച്ചു….”
ശ്രീജയുടെ സ്വരം ദൃഢമായിരുന്നു.
“എന്നാലും ചേച്ചി ഇത്….
ചേട്ടനെ ചതിക്കുവല്ലേ…”
