Kambikuttan Malayalam

Sex stories Kambikuttan kambikathakal

അരൂപി

ചോദിച്ചുകൊണ്ടിരുന്നു.

അപ്പോഴും ഒരു മൂളൽ മാത്രമായിരുന്നു അവന്റെ കാതിൽ നിറയെ.

മറ്റൊന്നും ഗ്രഹിക്കാനുള്ള മാനസികാവസ്ഥ അവനുണ്ടായിരുന്നില്ല.

ശ്രീക്കുട്ടിയുടെ അലർച്ച കേട്ട് അപ്പോഴേക്കും വീട്ടുകാർ വന്ന് അവന്റെ വാതിൽ മുട്ടി തുടങ്ങിയിരുന്നു.

ഗത്യന്തരമില്ലാതെ അരുൺ ഒരു കാവി മുണ്ട് ചുറ്റിക്കൊണ്ട് വാതിൽ തുറന്നു റൂമിനു വെളിയിലേക്കിറങ്ങി.

അപ്പോഴും അവളുടെ തേങ്ങൽ അവന്റെ കാതുകളിൽ പതിയുന്നുണ്ടായിരുന്നു.

വാതിലിനു മുന്നിൽ നിൽക്കുന്ന അച്ഛനെയും അമ്മയെയും ചേച്ചിയെയും കണ്ട് അവൻ സംഭ്രമത്തോടെ നിന്നു.

“അരുണേ മോൾക്ക് എന്താ പറ്റിയെ? അവളുടെ കരച്ചിൽ കേട്ടല്ലോ ഈശ്വരാ…. എന്താപ്പാ ഇണ്ടായേ? ”

അരുൺ ഒന്നും മിണ്ടാതെ തല കുനിച്ചു നിന്നു.

അവന്റെ നിൽപ്പ് കണ്ട ജാനകിയമ്മ പകപ്പോടെ അവനെ തുറിച്ചു നോക്കി.

“അരുണേ പറയെടാ എന്താണ്ടായേ? നീ എന്റെ കൊച്ചിനെ വേദനിപ്പിച്ചോ? ”

ചിന്മയി പരിഭ്രമത്തോടെ തന്റെ അനിയനെ നോക്കി.

എന്താ സംഭവിച്ചതെന്ന് അറിയാനുള്ള വ്യഗ്രതയിൽ അവർ അവന്റെ മറുപടിക്കായി കാത്തു നിന്നു.

രാമനാഥൻ ഒന്നും മിണ്ടാതെ കയ്യിലുള്ള പത്രം ചുരുട്ടി പിടിച്ചു കൊണ്ടിരുന്നു.

ആ ചുരുട്ടി പിടിക്കൽ കണ്ടപ്പോഴേ അച്ഛന് എത്രത്തോളം പിരിമുറുക്കം ഉണ്ടെന്നു അരുണിന് മനസിലാക്കാൻ പറ്റുന്നതായിരുന്നു.

അരുണിന്റെ മൗനം കണ്ട് വീട്ടുകാർക്ക് കലി കേറി.അവര് വാ തുറക്കും മുൻപേ അരുൺ ഒന്ന് മാത്രം പറഞ്ഞു.

“വരുൺ”

അത് കേട്ടതും അവർ പൊടുന്നനെ നിശബ്ദരായി.

എന്താണ് സംഭവിച്ചതെന്ന് മനസിലാകാതെ അവർ പരസ്പരം നോക്കി.

എങ്കിലും അരുതാത്തത് എന്തോ സംഭവിച്ചെന്ന് ചിന്മയിടെ മനസ് മൊഴിഞ്ഞു.

“അവൾക്ക് ഓർമ തിരിച്ചു കിട്ടി ”

അത്ര മാത്രം പറഞ്ഞു കൊണ്ടു അരുൺ മുഖം താഴ്ത്തി പിടിച്ച്  ഇറങ്ങി പോയി.

അത് കേട്ടതും ജാനകിയമ്മ വായ് പൊത്തി പിടിച്ചു കൊണ്ടു വിതുമ്പി.

ചിന്മയി നിറഞ്ഞു വന്ന കണ്ണുകൾ പയ്യെ തുടച്ചു കൊണ്ടിരുന്നു.

രാമനാഥൻ ഒന്നും മിണ്ടാതെ നിശബ്ദനായി വേറൊരു മുറിയിലേക്ക് പോയി.

“പാവം എന്റെ മോള് ഞാനവളെ ഒന്ന് കാണട്ടെ”

ജാനകിയമ്മ അതും പറഞ്ഞു കൊണ്ടു റൂമിലേക്ക് കേറിപോയി.

ചിന്മയി അമ്മയെ അനുഗമിച്ചു.

റൂമിൽ എത്തിയതും അവർ കണ്ടത് ദേഹം മുഴുവൻ പുതപ്പുകൊണ്ട് വാരി ചുറ്റി വിതുമ്പുന്ന ശ്രീകുട്ടിയെ ആയിരുന്നു.

അവളുടെ അവസ്ഥ കണ്ട് ആ മാതൃ ഹൃദയം തേങ്ങി.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025