Kambikuttan Malayalam

Sex stories Kambikuttan kambikathakal

അരൂപി

വരുണുമായി അവൾക്ക് എന്തോരം ഇഷ്ട്ടമുണ്ടായിരുന്നു എന്ന് അപ്പോഴാണ് അവൻ തിരിച്ചറിഞ്ഞത്.

“ചേച്ചി അവൾക്കിപ്പോ എങ്ങനുണ്ട്? ”

“അറിഞ്ഞുട അരുണെ… കുറച്ചു കഴിഞ്ഞു പറയുമെന്ന പറഞ്ഞേ… എങ്കിലും അവൾക്ക് ഒരു കുഴപ്പവും ഉണ്ടാവല്ലേ ഈശ്വരാ”

ചിന്മയി അകമഴിഞ്ഞ് മനസാലെ പ്രാർഥിച്ചുകൊണ്ടിരുന്നു.

“ഞാൻ പോയി കഴിഞ്ഞു എന്താ ചേച്ചി സംഭവിച്ചേ? ”

കണ്ണുകൾ തുടച്ചു കൊണ്ടു അരുൺ ചോദിച്ചു.

“മോള് വരുണിന്റെ കാര്യം പറഞ്ഞു ഒത്തിരി കരച്ചിൽ ആയിരുന്നു… അവളെ ഒന്ന് സമാധാനിപ്പിച്ചു കുളിക്കാൻ കയറ്റിയതായിരുന്നു. ഞങ്ങടെ കണ്ണും വെട്ടിച്ചു അവൾ… ”

പറഞ്ഞു മുഴുവിക്കും മുൻപേ ചിന്മയി തൊണ്ടകുഴിയിൽ ആരോ പിടുത്തമിട്ട പോലെ വാക്കുകൾ കിട്ടാതെ ഉഴറി.

സങ്കടം കാരണം അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകി.

ബാക്കി എന്താണ് സംഭവിച്ചതെന്ന് അരുണിന് ഊഹിക്കാവുന്നതായിരുന്നു.

അവൻ ഒന്നും മിണ്ടാതെ അവിടെയുള്ള ചെയറിൽ അമർന്നിരുന്നു.

താൻ കാരണമാണല്ലോ അവൾക്ക് ഈ ദുരവസ്ഥ വന്നതെന്നോർത്തു അരുണിന്റെ മനസ് നീറി.

സ്വന്തം അനിയന്റെ അവസ്ഥ കണ്ട് ചിന്മയി സങ്കടത്തോടെ അവന് സമീപം മറ്റൊരു കസേരയിൽ ഇരുന്നു.

അതിനു ശേഷം അവൾ അവന്റെ നെറുകയിലൂടെ പയ്യെ തലോടിക്കൊണ്ട് ആശ്വസിപ്പിച്ചു.

അപ്പോഴും അരുണിന്റെ മനസ് നിറയെ ശ്രീക്കുട്ടിയായിരുന്നു.

എന്ത് ചെയ്തിട്ടായാലും വേണ്ടിയില്ല അവളെ അതുപോലെ തിരിച്ചു കിട്ടിയാൽ മതിയായിരുന്നു.

ഒരു കുഴപ്പവും സംഭവിക്കാതെ.

മണിക്കൂറുകൾ ഇഴഞ്ഞു നീങ്ങിയതും ഡോക്ടർ അരുണിനെയും ശ്രീയുടെ അച്ഛനെയും ക്യാബിനിലേക്ക് വിളിപ്പിച്ചു.

കാര്യമെന്താണെന്ന് അറിയാനുള്ള വ്യഗ്രതയിൽ അവർ ഇരുവരും കേറിപ്പോയ റൂമിലേക്ക് മറ്റുള്ളവർ കണ്ണിലെണ്ണയൊഴിച്ചു കാത്തിരുന്നു.

ഡോക്ടർന്റെ മേശയ്ക്ക് മുൻപിലുള്ള ചെയറിൽ ഇരിക്കുമ്പോൾ പോലും ജയനും അരുണും മൂകരായിരുന്നു.

സ്വന്തം മകൾക്ക് ഈ ഗതി വന്നുപോയതിനു ആ പിതാവ് വിധിയെ

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025