Kambikuttan Malayalam

Sex stories Kambikuttan kambikathakal

അരൂപി

അത് അടക്കാനായി അങ്ങോട്ടേക്ക് വന്നപ്പോഴേക്കും അതിനുള്ളിൽ നിന്നും അടക്കിപിടിച്ചുള്ള കരച്ചിൽ കേട്ട് ശങ്കയോടെ ചിന്മയി റൂമിലേക്ക് എത്തി നോക്കി.

മേശയിൽ ചാരിയിരുന്നു ഡയറിയും നെഞ്ചോട് ചേർത്തു പിടിച്ചു കൊണ്ടു കണ്ണടച്ച് വിതുമ്പുന്ന ശ്രീയെ ആണ് അവൾ കണ്ടത്.

ഉള്ളിൽ നുരഞ്ഞു പൊന്തുന്ന ആന്തലോടെ ശ്രീക്കുട്ടിയെ നെഞ്ചോട് ചേർത്തു പിടിച്ച ചിന്മയി അവളെ സമാധാനിപ്പിക്കാൻ പാടുപെട്ടു.

“എന്തിനാ എന്റെ ചീക്കുട്ടി കരയണേ? ”

ചിന്മയിടെ ചോദ്യം കേട്ടിട്ടും അവൾ വിതുമ്പിക്കൊണ്ടിരുന്നു.

അവളുടെ മാറിൽ ഒരു കൊച്ചുകുഞ്ഞിനെ പോലെ ശ്രീ പറ്റിച്ചേർന്നു.

“പറ മോളെ ചേച്ചിയോട്… എന്താ പറ്റിയെ? ”

ശ്രീയുടെ മുഖം കൈക്കുമ്പിളിൽ കോരിയെടുത്തുകൊണ്ട് ചിന്മയി ചോദിച്ചു.

“അതോ ഞാൻ അരുണേട്ടന്റെ ഡയറി വായിച്ചു ചേച്ചി.. ഏട്ടൻ എന്നെ എത്രത്തോളം സ്‌നേഹിക്കുന്നുണ്ടെന്ന് അപ്പോഴാ നിക്ക് മനസിലായേ.. പാവം എന്നെ വര്ഷങ്ങളായിട്ട് ഒത്തിരി സ്നേഹിക്കുവാണല്ലേ.. എനിക്ക് വയ്യാണ്ടായപ്പോ പോലും എന്നെ കൈ വിടാതെ എന്റെ കൂടെ തന്നെ ഇപ്പോഴും നിൽക്കുവാണല്ലേ? ”

വിതുമ്പിക്കൊണ്ടുള്ള ശ്രീയുടെ കുമ്പസാരം കേട്ട് ചിന്മയി ഞെട്ടിത്തെറിച്ചു.

അവളുടെ ഹൃദയം ഇരട്ടി വേഗത്തിൽ മിടിക്കാൻ തുടങ്ങി.

അരുണിന്റെയല്ല പകരം വരുണിന്റെ ഡയറിയാ മോളെ നീ വായിച്ചതെന്ന് പറയാൻ അവൾ വെമ്പിയെങ്കിലും അവളുടെ നാവിനു ശക്തി ഉണ്ടായിരുന്നില്ല.

കാരണം ഇപ്പോൾ അവളുടെ മൈൻഡിൽ വരുൺ ഉണ്ടായിരുന്നില്ല.

അതുകൊണ്ട് തന്നെ ഭൂതകാലം തൽക്കാലം അവൾ അറിയരുതെന്ന് എല്ലാവരും കൂടിയെടുത്ത തീരുമാനം ആയിരുന്നു.

അതുകൊണ്ട് തന്നെ വരുണിനെ കുറിച്ച് ഒരക്ഷരം അവൾ മിണ്ടിയില്ല.

ചങ്ക് പറിച്ചു സ്നേഹിച്ച വരുണിനെ അരുണായി അവൾ തെറ്റിദ്ധരിച്ചതോർത്ത് ചിന്മയിടെ മനസ് നീറി.

അവളുടെ കണ്ണുകളിൽ അപ്പോഴേക്കും നീർമുത്തുകൾ ഉരുണ്ടു കൂടി പെയ്യാൻ പാകത്തിലായി മാറിയിരുന്നു.

“പറ ചേച്ചി അരുണേട്ടൻ എന്നെ അത്രക്കും സ്നേഹിക്കുന്നുണ്ടല്ലേ? ”

ശ്രീക്കുട്ടി ചിന്മയിയെ കുലുക്കികൊണ്ട് വീണ്ടും ആ ചോദ്യം ആവർത്തിച്ചു.

അവൾ ഇപ്പൊ ഒരു മറുപടി അർഹിക്കുന്നുണ്ടെന്ന് ചിന്മയിക്ക് തോന്നി

കാരണം ആ ഡയറിയിൽ കുറിച്ചിട്ട കാര്യങ്ങൾ അത്രമേൽ മനസിനെ പിടിച്ചുലക്കുന്നതാണെന്ന് ചിന്മയിക്ക് അറിയാമായിരുന്നു.

“അതേ മോളെ അവന് മോളെ അത്രയ്ക്കും ഇഷ്ട്ടവാ”

അത് കേട്ടതും ശ്രീയ്ക്ക് തന്റെ കാതുകളെ വിശ്വസിക്കാൻ സാധിച്ചില്ല.

കേട്ടത് ഉൾക്കൊള്ളാനാവാതെ അവളുടെ ചങ്ക് പിടച്ചുകൊണ്ടിരുന്നു.

ആ ഡയറിൽ കുത്തികുറിച്ചിരിക്കുന്ന തന്നോടുള്ള ഇഷ്ട്ടം വെളിവാക്കുന്ന വരികൾ അവളെ വല്ലാതെ സ്വാധീനിച്ചിരുന്നു.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025