Kambikuttan Malayalam

Sex stories Kambikuttan kambikathakal

അരൂപി

ചിന്മയി ഞെട്ടലോടെ അച്ഛനെയും അമ്മയെയും മാറി മാറി നോക്കി.

തനിക്ക് പറ്റിയ ഒരബദ്ധം ഗൗരവതരമായ ഒരു പ്രഹേളികയായി മാറിയെന്ന് ഞെട്ടലോടെ അവൾ തിരിച്ചറിഞ്ഞു.

“ഇതല്ലാതെ വേറെ വഴിയില്ല മോനെ.. അവൾക്കും വേണ്ടെ ഒരു ജീവിതം.. എത്ര നാളാന്ന് വിചാരിച്ചാ എന്റെ ശ്രീ മോള് ഇങ്ങനെ വേദന തിന്ന് ജീവിക്കാ”

ജാനകിയമ്മ ചിണുങ്ങി.

“അതിന് ഞാനെന്റെ ജീവിതം ബലി കൊടുക്കണോ… എനിക്കൊരിക്കലും എന്റെ വരുണിന്റെ പെണ്ണിനെ അങ്ങനെ കാണാൻ കഴിയില..്ല വേറേത് പെൺകുട്ടിയെ വേണമെങ്കിലും ഞാൻ വിവാഹം ചെയ്യാം.. പക്ഷെ ഇത് ”

അരുൺ തലക്കടിച്ചു കൊണ്ട് നിലത്തേക്ക് അമർന്നിരുന്നു.

ജാനകിയമ്മ ഒന്നും മിണ്ടാതെ മുന്താണിയെടുത്ത് കണ്ണുകൾ ഒപ്പിക്കൊണ്ട് അടുക്കളയിലേക്ക് പോയി.

ചിന്മയി ഒന്നും മിണ്ടാതെ റൂമിലേക്കും.

തലക്ക് കൈ കൊടുത്ത് തറയിലേക്ക് കണ്ണും നട്ട് തരിച്ചിരുന്ന അരുൺ ചുമലിൽ ഒരു കരതല സ്പർശം അറിഞ്ഞതും പയ്യെ മുഖമുയർത്തി നോക്കി.

വാടാ രാമനാഥൻ അവനെ വാത്സല്യത്തോടെ വിളിച്ചു.

അരുൺ പയ്യെ എണീറ്റു അച്ഛനൊപ്പം പുറത്തേക്ക് നടന്നു.

മുറ്റത്തുകൂടെ നടക്കുമ്പോഴും രാമനാഥൻ വളരെ നിശബ്ദനായിരുന്നു.

അച്ഛന് തന്നോട് കാര്യമായിട്ട് എന്തോ പറയാൻ ഉണ്ടെന്ന് അവന് തോന്നി.

“അച്ഛന് എന്നോട് വല്ലതും പറയാനുണ്ടോ? ”

“ഹ്മ്മ്മ് ഉണ്ടെടാ”

“എങ്കിൽ പറഞ്ഞോ”

“നിനക്ക് ഓർമ്മയുണ്ടോ ആ ദിവസം.

നീ ഞങ്ങളെ വിട്ട് പുറത്തേക്ക് ഹയർ സ്റ്റഡീസ്ന് പോയ ദിവസം.

അന്നാണ് ഈ വീട് ഉറങ്ങിപോയത്.

നിന്നെ ഞങ്ങളൊക്കെ എന്തോരം ഇഷ്ട്ടപെട്ടിരുന്നെന്ന് അന്നാണ് ഞങ്ങൾക്ക് മനസിലായത്.

പല വട്ടം നിന്നെ ഒരു നോക്ക് കാണാൻ ഞങ്ങൾ ശ്രമിച്ചു.പക്ഷെ നീ കൂട്ടാക്കിയില്ല.

ഒരു തരത്തിൽ പറഞ്ഞാൽ ഒളിച്ചോട്ടം തന്നായിരുന്നില്ലേ അത് ഞങ്ങളിൽ നിന്നും വരുണിൽ നിന്നുമൊക്കെ.

വർഷങ്ങൾ ഒരുപാട് കഴിഞ്ഞു.
പക്ഷെ ഒരിക്കൽ പോലും ഞങ്ങളെ കാണാൻ നീ വന്നില്ല.

മാസത്തിലൊരിക്കൽ വരുന്ന നിന്റെ ഫോൺ കാൾ മാത്രമായിരുന്നെടാ എന്റെയും അവളുടെയും ഏക ആശ്വാസം.

പിന്നെ വരുൺ കൂടെയുണ്ടല്ലോ എന്നുള്ളതായിരുന്നു.
ഇപ്പൊ ആണെങ്കിൽ അവനുമില്ല.
ഞങ്ങൾ വീണ്ടും ഒറ്റക്കായില്ലേ? ”

രാമനാഥന്റെ മുഖത്ത് ദുഃഖം നിഴലിച്ചു.

“അച്ഛാ എന്തിനാ പഴയ കാര്യങ്ങൾ ഇനിയും ഓർക്കുന്നെ.. അത് വിട്ടുകള.. വെറുതെ ഓരോന്ന് ആലോചിച്ചു അസുഖമൊന്നും വരുത്താൻ നിക്കണ്ട.. ഇനിയിപ്പോ ഞാനുണ്ടല്ലോ ഇവിടെ.. പിന്നെന്താ ”

അരുൺ അച്ഛന്റെ കയ്യിൽ പിടിച്ചു കൊണ്ടു ആശ്വസിപ്പിക്കുവാൻ ശ്രമിച്ചു.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025