Kambikuttan Malayalam

Sex stories Kambikuttan kambikathakal

അത്ഭുതകരമായ പേടി സ്വപ്നം

“എവിടെക്കാ ഉണ്ണിയേട്ടാ നമ്മൾ പോവുന്നേ ”

എവിടെക്കാ യാത്ര എന്ന് അറിയാത്തതിഞ്ഞാൽ അമ്മു എന്നോട് ചോദിച്ചു.

 

“അത്‌ തന്നെയാ ഞാനും ആലോചിക്കുന്നേ ”

സത്യത്തിൽ എവിടെക്കാ പോവണ്ടേ എന്ന് എനിക്ക് നിശ്ചയം ഇല്ലായിരുന്നു.

 

“കളിയാക്കാതെ പറ ഉണ്ണിയേട്ടാ…”

 

“എവിടെക്കാ പോവണ്ടെന്ന് ഞാൻ തീരുമാനിച്ചിട്ടില്ല. നീ പറ എവിടെക്കാ പോവേണ്ടെന്ന് ”

 

“അത്‌ ശരി വരാൻ പറഞ്ഞപ്പോൾ ഞാൻ കരുതി ഉണ്ണിയേട്ടൻ ഏതെങ്കിലും സ്ഥലം പ്ലാൻ ചെയ്തിട്ടുണ്ടാവും എന്ന് ”

 

“ഞാൻ നിന്റെ ഒപ്പം പുറത്ത് പോവാം എന്നെ കരുതിയിരുന്നു. എവിടേക്ക് പോവാം എന്ന് നിശ്ചയിച്ചിരുന്നില്ല. തത്കാലം നമ്മുക്ക് സിനിമക്ക് പോവാം. അവിടെന്ന് പിന്നെ എവിടെക്കാ പോവണ്ടേ എന്ന് പ്ലാൻ ചെയാം”

 

അമ്മുവും സിനിമക്ക് പോവാം എന്ന് തീരുമാനിച്ചു. ഞങ്ങൾ ഒരു സിനിമക്ക് കയറി. നല്ലൊരു കോമഡി സിനിമയായിരുന്നു അത്‌. അമ്മു ശരിക്കും ആ സിനിമ എൻജോയ് ചെയ്യുന്നുണ്ടായിരുന്നു. സിനിമക്ക് ശേഷം ഞങ്ങൾ ഒരു ഹോട്ടലിൽ കയറി ഭക്ഷണം കഴിച്ചു. അടുത്തത് എവിടെ പോവണം എന്ന് ഞങ്ങൾ തീരുമാനിച്ചിരുന്നില്ല.

 

“അമ്മു അടുത്തത് എവിടെ പോവാം എന്ന് നീ പറഞ്ഞില്ല ”

ഞാൻ അമ്മുവിനോട് ചോദിച്ചു.

 

“നമ്മുക്ക് ബീച്ചിൽ പോവാം ”

അവൾ ഒന്ന് ആലോചിച്ചു കൊണ്ട് പറഞ്ഞു.

 

ഞാനും അമ്മുവും ബീച്ചിലേക്ക് പോയി. കാറിൽ ചെരുപ്പ് ഊരിയിട്ട് ഞങ്ങൾ കടലിലേക്ക് ഇറങ്ങി. വൈകുന്നേരം ആയതിഞ്ഞാൽ ബീച്ചിൽ തിരക്കുണ്ടായിരുന്നു. അമ്മു കടലിൽ ചെറിയ കുട്ടികളെ പോലെ ഓടി കളിച്ചു. ചുരിദാറിന്റെ പാന്റ് കയറ്റി വെച്ചായിരുന്നു അവൾ കടലിൽ ഇറങ്ങിയത്. ഞാനും ജീൻസ് കയറ്റി വെച്ച് അമ്മുവിനോടൊപ്പം കടലിൽ ഇറങ്ങി. ഞങ്ങൾ കടലിൽ കളിച്ചും തിര വരുമ്പോൾ മാറി കളഞ്ഞും കളിച്ചു. അമ്മുവിനെ ഞാൻ ഉത്സാഹവതിയായി കണ്ടു.അമ്മു എന്റെയും അമ്മുവിന്റെയും പേര് മണലിൽ

The Author

Ztalinn

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025