Kambikuttan Malayalam

Sex stories Kambikuttan kambikathakal

അത്ഭുതകരമായ പേടി സ്വപ്നം

എഴുതി അത്‌ തിര വന്ന് മായിച്ചു കളയുന്നതും നോക്കി കളിച്ചുകൊണ്ടിരുന്നു. അമ്മു മണലിൽ വീട് നിർമ്മിച്ചും കളിക്കുന്നുണ്ടായിരുന്നു. ഒരു കൊച്ചു കുട്ടിയെ പോലെ എനിക്ക് അവളെ തോന്നി. പലരും അമ്മുവിന്റെ കളികൾ കണ്ട് നോക്കുന്നുണ്ടായിരുന്നു.

 

ഒടുവിൽ ക്ഷീണം തോന്നിയപ്പോൾ അമ്മു എന്നോടൊപ്പം മണൽ പരപ്പിൽ ചേർന്നിരുന്നു. സമയം അപ്പോൾ അസ്തമായത്തോട് അടുത്തിരുന്നു. ഞാനും അമ്മുവും സൂര്യാസ്തമയം നോക്കി ഇരുന്നു. സ്നേഹിക്കുന്ന ഒരാളിന്റെ ഒപ്പം തോളോട് തോൾ ചേർന്നിരുന്ന കടലിൽ സൂര്യാസ്തമയം കാണുക എന്ന് പറഞ്ഞാൽ അതൊരു സുന്ദര അനുഭൂതിയാണ് അത്‌ പറഞ്ഞറിയിക്കാൻ പറ്റാത്ത അത്ര മനോഹരമാണ്.

 

അസ്തമയ കാഴ്ചകൾക്ക് ശേഷം ഞാനും അമ്മുവും വീട്ടിലേക്ക് തിരിച്ചു. അമ്മു കാറിൽ പാട്ട് വെച്ചു. ആ പാട്ടിനൊപ്പം അമ്മു പാടുകയും ആടുകയും ചെയ്യുന്നുണ്ടായിരുന്നു. അമ്മു ഏറെ സന്തോഷിക്കുന്നുണ്ട് എന്ന് എനിക്ക് മനസ്സിലായി. ആ സന്തോഷത്തിന് കാരണം ഞാൻ ആണെന്ന് അറിയുമ്പോൾ എനിക്കും സന്തോഷം.

 

ഞങ്ങൾ വീട്ടിൽ എത്തി. അമ്മു ഇന്നത്തെ വിശേഷങ്ങൾ എല്ലാം അവരോട് പറഞ്ഞു കൊണ്ടിരുന്നു. അമ്മുവിന്റെ സന്തോഷം കണ്ട് അവരും സന്തോഷിച്ചു. എന്റെ മാറ്റമാണ് അതിഞ്ഞെല്ലാം കാരണം എന്ന് അവർക്ക് അറിയാമായിരുന്നു. ഞാൻ അവർക്ക് പ്രിയപെട്ടവനായി മാറുകയായിരുന്നു.

 

ഒടുവിൽ രാത്രി എന്നെ ഒറ്റക്ക് കിട്ടിയപ്പോൾ അമ്മു ആ സന്തോഷം എന്നെ അറിയിച്ചു.

 

“ഉണ്ണിയേട്ടാ. ഈ ദിവസം എനിക്ക് ഒരിക്കലും മറക്കാൻ കഴിയില്ല. ഇതു പോലെ സന്തോഷിച്ച ദിവസം വേറെ ഇല്ല”

അമ്മു എന്നെ കെട്ടിപിടിച്ചു കൊണ്ട് പറഞ്ഞു.

 

“സന്തോഷം ഇന്നു കൊണ്ട് തീരില്ല. ഞാൻ എന്നും നിന്നെ സന്തോഷിപ്പിക്കും. I LOVE YOU അമ്മു”

 

ഞാൻ അവളുടെ പവിഴ ചുണ്ടുകളിൽ ഉമ്മ വെച്ചു. അമ്മു സന്തോഷം കൊണ്ട് എന്നെയും ഉമ്മ വെച്ചു.

The Author

Ztalinn

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025