Kambikuttan Malayalam

Sex stories Kambikuttan kambikathakal

അവനിൽ നിന്നും അവളിലേക്ക്

അവനിൽ നിന്നും അവളിലേക്ക്

Avanilninnum Avalilekku  | author : Sunoj

 

ഇതൊരു കഥയാണ് വെറും സങ്കൽപികം മാത്രമായ കഥ…

പുതിയ ജോലി സ്ഥലത്തേക്ക് എത്തിയിട്ട് രണ്ടു മാസം കഴിഞ്ഞു ബാഗ്ലൂർ നഗരത്തിന്റെ തിരക്കുകൾ ഇവിടെ നിന്നും തുടങ്ങുന്നതേയുള്ളൂ നഗരത്തിൽ ജോലി ചെയ്യുന്ന ചെറിയ ശമ്പളക്കാർക്ക് ജീവിക്കാൻ പറ്റിയ ഒരു സ്ഥലം എന്തോ.. ഇവിടെയധികം മലയാളികളെ കണ്ടിട്ടില്ല പതിവുപോലെ ജോലി കഴിഞ്ഞു ഈ തട്ടുകടയിൽ നിന്നും ഒരു ചായ പതിവാ രാത്രിയിലേക്ക് ഇവിടെ നിന്നും എന്തെങ്കിലും പാഴ്സലും വാങ്ങിയാ റൂമിലേക്ക്‌ പോവുക തനിച്ചു താമസിക്കുന്നത് കൊണ്ടും ജന്മനാ ഉള്ള മടിയും കാരണം ഉള്ള കിച്ചണിൽ പൂച്ച പെറ്റു കിടക്കുകയാണ്
ചായയും കുടിച്ചു റോഡിലേക്ക് വായിനോക്കിയിരിക്കുകയാ കുറച്ചു കഴിഞ്ഞേ റൂമിലേക്ക്‌ പോകു നഗരത്തിൽ നിന്നും ജോലി കഴിഞ്ഞു അവരവരുടെ താമസസ്ഥലത്തേക്ക് തിരിച്ചു വരുന്നതിന്റെ ചെറിയ തിരക്കാണ് റോഡിൽ തെരുവു വിളക്കുകൾ തെളിഞ്ഞു തുടങ്ങി ഈ തിരക്കുകൾക്ക് ഇടയിലൂടെ നഗരത്തിലേക്ക് പോകുന്ന ഹിജഡകളുടെ ഒരു സംഘം ഏഴ് എട്ടു പേരുണ്ട് ആ കൂട്ടത്തിൽ വലിയ ശബ്ദത്തിൽ സംസാരിച്ചു കളിച്ചു ചിരിച്ചു എത്ര സന്തോഷത്തോടെയാണ് ഇവർ പോകുന്നത് എല്ലാവരും നല്ല കളർ ഫുൾ ഡ്രെസ്സാണ് ധരിച്ചിരിക്കുന്നത് കൂടുതലും ചുരിദാർ ആണ് സാരിയും ജീൻസും ടോപ്പും ഇട്ടവരും ഉണ്ട് കൂട്ടത്തിൽ മുല്ലപ്പൂവും കൈ നിറയെ കുപ്പിവളയും ഉണ്ട് സാരി ഉടുത്തവർക്ക്‌ യഥാർത്ഥ പെണ്ണുങ്ങളെക്കാൾ ഭംഗിയാ ചിലരെ കാണാൻ എന്നാലും ഇവര് കുറച്ചു അധികം മേക്കപ്പ് ഉപയോഗിക്കുന്നുണ്ടോ ചിലര് കുറച്ചു ഓവർ ആന്നെന്നു തോന്നിയിട്ടുണ്ട് പണ്ടത്തെ പോലെയല്ല ഒരുപാട് മാറ്റങ്ങൾ ആയി ഇവരെ അംഗീകരിച്ചു തുടങ്ങി നമ്മുടെ സമൂഹം ട്രാൻസ്ജെന്റെഴ്സിനെ കല്യാണം കഴിച്ചവർ വരെയുണ്ട് നമ്മുടെ നാട്ടിലും അരുണിമ സുൽഫിക്കറും, ശിഖ പ്രവീൺ, സൂര്യ ഇഷാൻ അങ്ങനെ ഒരുപാട് പേര് ഇന്ന് സിനിമയിലും മറ്റും സമൂഹത്തിന്റെ പൊതുധാരയിലും പ്രവർത്തിക്കുന്ന അഞ്ജലി അമീർ, സൂര്യ വിനീത്, ശീതൾ ശ്യാം, ദീപ്തി കല്യാണി സത്യത്തിൽ ഇവരെയൊക്കെ ഒരു ആരാധനയോടെയാണ് ഇപ്പോൾ കാണുന്നത് ഇങ്ങനെ ഓരോന്നും ആലോചിച്ചു അവരെ തന്നെ നോക്കിയിരുന്നപ്പോ കൂട്ടത്തിലുള്ള ആ ചുരിദാർ ഇട്ട പെൺകുട്ടി എന്നെ തന്നെ ശ്രദ്ധിക്കുന്നതായി തോന്നി വേഗം തന്നെ ഞാനാ നോട്ടം മാറ്റി ചായ ചൂടാറി ഒറ്റ വലിക്കു ചായയും കുടിച്ചു നോക്കിയപ്പോൾ പോകുന്നതിനിടയിൽ അവൾ പിന്നെയും എന്നെ തിരിഞ്ഞു നോക്കി അവളുടെ നോട്ടം കണ്ടു സത്യം പറഞ്ഞാൽ ഞാൻ പേടിച്ചു ഒന്നാമത്തെത് ഇവിടെ വലിയ പരിചയമൊന്നും ഇല്ലാ പിന്നെ ഭാഷയും പ്രശ്നമാണ് രാത്രിയിലേക്കുള്ള പാഴ്സലും വാങ്ങി റൂമിലേക്ക്‌ പോയി.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025