“ഗുഡ് മോർണിംഗ് മാളൂസേ…
“ഹേ..ആഹാ.. ഗുഡ് മോർണിംഗ്…എണീറ്റോ..!!
“അഹ്. അല്ല എന്താ ഭയങ്കര ബിസി.
“രാവിലെ ഒന്നും കഴിക്കണ്ടേ..
“വയ്യാത്ത താൻ എന്തിനാ…മാറ് ഞാൻ സഹായിക്കാം..”മാളുവിനെ സഹായിക്കാനായി ഞാൻ മുൻപിലേക്ക് പോയി.. പക്ഷെ എന്റെ നെഞ്ചിൽ കൈ വെച്ചവൾ തടഞ്ഞു നിർത്തി.
“സഹായം ഒന്നും വേണ്ട…ഞാനെല്ലാം ഉണ്ടാക്കി കഴിഞ്ഞു. ഇനി ചായ കൂടി ഉണ്ടാക്കിയാൽ മതി.
“എന്നാൽ ഞാൻ ചായ ഉണ്ടാക്കാം..
“വോ വേണ്ട.. ഞാൻ വെച്ചോളാം..
“ശെ.. മാറടോ..
“വേണ്ട.. നീ പോയി ടേബിളിൽ ഇരിക്ക്. ഞാൻ ഫുഡ് എടുക്കാം. എല്ലാം റെഡിയായി..
“എന്നാൽ ഒരുമിച്ച് പോകാം..”അവിടിരുന്ന കാസ്രോളും എടുത്ത് ഞാൻ ടേബിളിൽ പോയിരുന്നു.പുറകെ തന്നെ ചായയും ഒപ്പം കറിയുമായി മാളുവുമെത്തി.
“കഴിച്ചാലോ..?”മാളു ചോദിച്ചു.
“കുളിക്കുന്നില്ലേ..?
“ഏയ്..പിന്നെ ആകാം.
“അയ്യേ…നാറും പെണ്ണെ…
“പ്ലീസ്.. രാത്രി കുളിച്ചതാ.. പിന്നെ കുളിക്കാം. വിശക്കുന്നു..
“ആഹ്…വാ കഴിക്കാം. അല്ല എന്താ സ്പെഷ്യൽ…?’ ഞാൻ തുറന്നു നോക്കി.
“ആഹാ..ചപ്പാത്തിയും എഗ്ഗ് റോസ്റ്റും. ഫുൾ കളർഫുൾ ആണല്ലോ..”
“അതെ.. വലിയ രുചികാണില്ല കേട്ടോ.
“ആഹ്.. ഞാൻ നോക്കട്ടെ.”ഞങ്ങൾ കഴിപ്പ് തുടങ്ങി.
“വൗ.. മാളു. കിടു ഫുഡ്..
“സീരിയസ് ആയാണോ.. അതോ വെറുതെ പേരിനാണോ..?
“ഞാൻ ആഹാരക്കാര്യത്തിൽ വെറുതെ ആരെയും പൊക്കിപ്പറയാറില്ല..
“ശെരിക്കും കൊള്ളാമോ..
“എടൊ.. കിടു. എന്തായാലും കെട്ടാൻ പോണവന് ഭാഗ്യമുണ്ട്. എന്നും നല്ല ഫുഡ് കഴിക്കാലോ..
“ആണോ .
“പിന്നല്ലാതെ…
“പൊക്കി പൊക്കി തല ഉത്തരത്തിൽ മുട്ടാറായി..
“മുട്ടട്ടെ.വെറുതെ അല്ലാലോ..
”
“മാളു. ഇപ്പോൾ എങ്ങനുണ്ട്. ഹെൽത്ത് ഓക്കേ ആയോ.
“ഡബിൾ ഒക്കെ.
“ആഹാ.. അപ്പോൾ ഞാനങ്ങു പോട്ടെ.. ഇനിയിപ്പോൾ നിൽക്കണ്ടാലോ..
“ങേ.. എ.. എവിടെ പോകാൻ..
“ഫ്ലാറ്റിൽ.
“എങ്ങും പോകുന്നില്ല…സൺഡേ നൈറ്റ് പൊക്കോ..ഇവിടെ നിന്നാൽ മതി.
“ഓഡർ ഇടുകയാണോ..
“ആണെങ്കിൽ
“ഓഡർ ആണെങ്കിൽ ഞാൻ കേൾക്കും, അല്ലാതെ ഒരുമാതിരി അപേക്ഷയുടെ സ്വരം എനിക്കിഷ്ടമല്ല
“അയ്യാ..
ആഹാരം കഴിച്ചശേഷം രണ്ടാളും ബാൽക്കണിൽ പോയി റോഡിലെ കാഴ്‌ചകളും കണ്ടിരിപ്പായി.
“ശിവാ..
“യെസ്സ്….
“നീയെന്നെ ഇപ്പോൾ മാളു എന്നാണല്ലോ വിളിക്കുന്നത്…
