രാഘവന്റെ വാക്കുകൾ കേട്ട് ഒന്നനങ്ങാൻ പോലുമാകാതെ അവൾ തരിച്ചിരുന്നു.
“ഇ.. ഇല്ലാ.. ഞാൻ ജീവനോടിരിക്കുമ്പോൾ എന്റെ മകളുടെ ജീവിതം നശിപ്പിക്കാൻ ഞാൻ സമ്മതിക്കില്ല…”ലക്ഷ്മി ദേഷ്യത്തോടെ പറഞ്ഞു.
“ച്ചേ…എന്താടി ഇത്.. ഞാൻ പറയുന്നതൊക്കെ നീ ചെവി കൊണ്ടല്ലേ കേൾക്കുന്നത്. ഇത്രയും പേരെ കൊന്ന എനിക്കണോ ഇനി നിനെക്കൂടി കൊല്ലാൻ പ്രയാസം. പക്ഷെ ഞാൻ നിന്റെ മോളേ കൊല്ലില്ല കേട്ടോ, അവളെ ഞാൻ നരകപ്പിച്ചു കൊന്നോളം…പയ്യെ പയ്യെ…”ചെറു പുഞ്ചിരിയോടെ രാഘവൻ പറഞ്ഞു.
“ഈ നാട്ടിൽ നീ പറയുന്നത് മാത്രമല്ല ഞാൻ പറയുന്നത് കേൾക്കാനും ആൾക്കാരുണ്ട്…”കോപത്തോടെ ലക്ഷ്മി പറഞ്ഞു.
“അതെ അതെ.. കേൾക്കാൻ ആൾക്കാരുണ്ട്.. പക്ഷെ നീ പറയുന്നത് വിശ്വസിക്കാനും പ്രതികരിക്കാനും ആര് വരുമെന്നാടി നീ പറയുന്നത്. ഈ നാടിന്റെ അവസാന വാക്കായ വില്ലുമംഗലം പോലും എന്റെ കയ്യിലാ…പിന്നെ നീ എങ്ങനെ നിന്റെ മോളെ രക്ഷിക്കുമെന്നാ നീ പറയുന്നത്..?നാട്ടുകാർ പോലും നിനക്കെതീരാകും. കാണണോ നിനക്കത്..?നീയൊരു കാര്യം ചെയ്യ് പോയി നിന്റെ മോളേ കാര്യങ്ങളൊക്കെ പറഞ്ഞു മനസിലാക്കികൊടുക്ക് എന്നിട്ട് അമ്പലലവും പരിസരവുമൊക്കെ വൃത്തിയാക്കാൻ പഠിപ്പിക്ക് “ചിരിച്ചുകൊണ്ട് അതും പറഞ്ഞു രാഘവൻ മുറിയിൽ നിന്നും പോയി. ആകെ തകർന്ന മനസ്സുമായി ലക്ഷ്മി നിലത്തേക്കിരുന്നു പൊട്ടിക്കരഞ്ഞു.
മുറിയുടെ പുറത്തായി മാളുവും ലതയും ഇതെല്ലാം കേട്ട് നില്ക്കുന്നുണ്ടായിരുന്നു. മാളുവിന്റെ പിഞ്ചു കണ്ണുകളിൽ നിന്നും കണ്ണീർ ഇറ്റ് വീണുകൊണ്ടിരുന്നു.
പിറ്റേദിവസം വൈകുന്നേരം.തറവാടിന്റെ വകയായുള്ള പറമ്പിൽ കാട് പിടിച്ചു കിടക്കുന്ന സ്ഥലത്തായി ലതയുടെ വരവും കാത്ത് ഇരിക്കുകയാണ് രാഘവൻ. വൈകാതെ ലത എത്തി. എന്നത്തേയും പോലെ ബ്ലൗസും പാവാടയും തന്നെയാണ് വേഷം.രാഘവനുള്ള സ്ഥിരം കള്ളും കൊണ്ടാണ് അവളുടെ വരവ് .
“എന്താടി പെണ്ണെ നിന്റെ മുഖം ഇഞ്ചി കടിച്ചത് പോലിരിക്കുന്നേ…?” കുപ്പി കയ്യിൽ വാങ്ങിക്കൊണ്ട് രാഘവൻ ചോദിച്ചു.
“ഏയ്.. ഒന്നുമില്ല..
“മ്മ്…നിന്റെ കെട്ടിയോൻ എവിടെ..?
“തമ്പുരാന് കുടിക്കാൻ കുപ്പിയും എന്റെ കൈയിൽ തന്നു എങ്ങോട്ടോ പോയി…ഏതവളുടെയെങ്കിലും ചെറ്റ പൊക്കാനാവും..
“തമ്പുരാനോ…”ദേഷ്യത്തിൽ രാഘവൻ അവളെയൊന്ന് നോക്കി..
“അല്ല.. രാഘവേട്ടൻ..
“മ്മ്മ്.. കള്ളുകുടി പിന്നെയാവാം നീയിങ്ങു വാ..”കുപ്പി താഴെയിട്ട ശേഷം അവളെ രാഘവൻ താഴേക്ക് പിടിച്ചിരുത്തി. തറയിൽ മുഴുവൻ കുറ്റിച്ചെടിയാണ്…ചുറ്റും രണ്ടാൾ പൊക്കത്തിലുള്ള പുല്ലും.
