Kambikuttan Malayalam

Sex stories Kambikuttan kambikathakal

ബാംഗ്ലൂർ ഡേയ്‌സ് 5

“എവിടെ ഉണ്ടാക്കാൻ പോകുവാ.. നില്ക്കു.

പേടിയോടെ അവൾ അനങ്ങാതെ നിന്നു. രാഘവൻ താഴെയിരുന്ന കുപ്പിയിലെ കള്ള് ഒറ്റ വലിക്കു പകുതി അകത്താക്കി.

“ഡി കോപ്പേ…എന്റെ വഴിയിലെങ്ങാനും തടസ്സം നിന്നാൽ കൊന്നു കളയും ഞാൻ “രാഘവൻ അവളെ നോക്കി അലറി.അത് കേട്ടപാടെ ലത അവിടന്നിനും ഓടി…ഓട്ടത്തിനിടയിൽ പല തവണ വീണു പോയെങ്കിലും അവൾ ഓട്ടം തുടങ്ങി. ആദ്യം ഭയത്തിൽ ഓടിയ അവളുടെ മുഖഭാവം പതിയെ ഒരു വിജയിയുടെ മുഖഭാവത്തിലേക്ക് മാറി. ലത ഓടി എത്തിയത് തറവാട്ടിലേക്കായിയിരുന്നു. ആയ്ച്ചു ആയ്ച്ചു അവൾ തറവാട്ടിലേക്ക് കയറി.

“അയ്യോ.. നിന്റെ നെറ്റിക്ക് എന്ത് പറ്റി…?”ലതയുടെ ചോര പൊടിയുന്ന മുഖം കണ്ട് ലക്ഷ്മിത്തമ്പുരാട്ടി ചോദിച്ചു.

“ഏയ്.. അതൊന്നുമില്ല…ഓടിയപ്പോൾ വീണതാ.

“നീ ഇവിടിരിക്കാദ്യം..

“അയ്യോ.. വേണ്ടാ.. സമയമില്ല…വിചാരിച്ച പോലെത്തന്നെ കാര്യങ്ങൾ എല്ലാം നടന്നു..

“ങേ.. സത്യാണോ..

“അതെ.. പൊടി കലക്കിയ കള്ള് കുടിപ്പിച്ചു.. ഇപ്പോൾ ബോധം പോയിക്കാണും..

“ഉറപ്പാണോ ലതേ..?

“ഉറപ്പ്…എന്തായാലും കുറച്ച് മണിക്കൂർ ബോധം കാണില്ല. ഇപ്പോഴാ കുടിച്ചത്. അതാ വൈകിയത്.എത്രയും പെട്ടെന്ന് ഇവിടുന്ന് പോണം. സാധനങ്ങൾ ഒക്കെ എടുത്തിട്ടില്ലേ…

“എല്ലാം എടുത്ത് വെച്ചിറ്റുണ്ട്..

“മാളു മോൾ എവിടെ..?

” അവൾ താഴെയുണ്ട്.

“എന്നാൽ വാ.. പെട്ടെന്നു ഇറങ്ങണം. നാട്ടുകാരുടെ കണ്ണിൽ പോലും പെടരുത്.

“മ്മ്.. എല്ലാം തയ്യാറാണ്… പോയാൽ മതി..

“പിന്നെ തമ്പുരാട്ടി ഞാനും ഇവിടുന്ന് പോകുവാ..ഇനി ഇവിടെ നിന്നാൽ അയാൾ എന്നെ കൊല്ലും

“പേടിക്കണ്ടാ…നീയും എന്നോടൊപ്പം വാ..

“അത് തമ്പുരാട്ടി…ഞാൻ വേറെ വഴിക്കാ..

“വേറെ എങ്ങോട്ട് പോകാനാ നീ,?

“അത്…നമ്മുടെ ഡ്രൈവർ വേലു ഇല്ലേ.. ഞാൻ അവനോടൊത്ത് പോകുവാ.. കാര്യങ്ങളൊക്കെ അവനും അറിയാം.. വെളിയിൽ കാത്ത് നിൽക്കുന്നുണ്ട്.

“ങേ…എന്താ നീയീ പറയുന്നേ..

“അതെ. ഈ നാട്ടിലെ നരകജീവിതം മടുത്തു..എങ്ങോട്ടേലും പോകുവാ..

“വേലുവിനെ വിശ്വസിക്കാമോ.. അവൻ lആരോടെങ്കിലും കാര്യം പറയുമോ..?

“ഇല്ല.. വിശ്വസിക്കാം…

“ശരി സമയമില്ല.. പെട്ടെന്നിറങ്ങാം.

മാളുവും അമ്മയും ലതയും കൂടെ കാറിൽ റെയിൽവേ സ്റ്റേഷനിലേക്ക് പുറപ്പെട്ടു.

ലത:-എന്തായാലും ബോധം പോകാൻ പൊടി കലക്കികൊടുത്തു, എന്നാൽപ്പിനെ കുറച്ച് വിഷം കൊടുത്തെങ്കിൽ ഇങ്ങനെ പേടിക്കണ്ടായിരുന്നു. ശല്യം തീർന്നേനെ.

The Author

Harry Potter

𝚂𝚝𝚘𝚛𝚒𝚎𝚜 𝚋𝚢 🇭 🇦 🇷 🇷 🇾  🇵 🇴 🇹 🇹 🇪 🇷 
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025