രാജി; “അവൻ കുളിക്കുവാ..നിങ്ങള് തമ്മിൽ എന്താ പരിചയം.”
സുല്താന ചിരിച്ചു കൊണ്ട് ഗോകുലിനെ നോക്കി.
സുൽത്താന; “പറഞ്ഞു കൊടുക്കെടാ ഗോകുലേ..”
ഗോകുൽ ; “എടീ നീയോ ഇവിടെ , എനിക്ക് വിശ്വാസം വരണില്ല. ചേച്ചി ഇതെന്റെ കൂടെ പ്ലസ് ടു ലു ഉണ്ടായിരുന്ന കുട്ടിയാ, സുൽത്താന .”
രാജി; “ആഹാ അപ്പൊ നിങ്ങള് ആദ്യമേ പരിചയക്കാരാണല്ലേ.”
സുൽത്താന; “പിന്നല്ലാതെ..ഇപ്പോഴല്ലേ ഈ മണ്ടൂസിനെ കാണുന്നെ..എന്തായാലും കമ്പനിക്ക് ആളായി.”
ഗോകുൽ; “പിന്നെ എനിക്ക് വേറെ പണി ഉണ്ട്.”
സുൽത്താന ; “അയിന് നിന്റെ കാര്യമല്ല പൊട്ടാ , ഞാൻ ചേച്ചിടെ കാര്യമാ പറഞ്ഞത്.. ” രാജിയെ ചേർത്ത് പിടിച്ചു നിന്ന് സുൽത്താന ഗോകുലിനെ നോക്കി മുഖം വക്രിച്ചു കാണിച്ചു കളിയാക്കി.
സുൽത്താന പറയുന്ന തമാശ കേട്ട് ഗോകുലിന് പോലും ചിരി വന്നു. രാജിയും പൊട്ടി ചിരിച്ചു.
ഗോകുൽ; “ചേച്ചി ഇവള് ആള് വിളഞ്ഞ വിത്ത..സൂക്ഷിച്ചോ.”
സുൽത്താന; “പോടാ അവിടന്ന്..ഇവൻ ചുമ്മാ പറയുവാ ചേച്ചി.”
ഗോകുൽ; “എടീ നിന്റെ കല്യാണം കഴിഞ്ഞതൊന്നും അറിഞ്ഞില്ലല്ലോ.”
സുൽത്താന: “അത് കഴിഞ്ഞിട്ടിപ്പോ രണ്ടു കൊല്ലം ആയി . പറയാൻ പറ്റിയില്ലേടാ . അന്റെ നമ്പറും പോയി .”
ഗോകുൽ; “രാജി ചേച്ചി ഇവളെ സുലു എന്ന് വിളിച്ച മതി. ഞങ്ങളൊക്കെ സ്കൂളില് അങ്ങനെ വിളിച്ചിരുന്നെ.”
രാജി; “ആണോ മോളെ..”
സുൽത്താന അതിനു മറുപടി ആയി ചിരിച്ചു.
അപ്പോഴേക്കും സുൽത്താനക്കുള്ള വിളി വന്നിരുന്നു. ഭർത്താവിന്റെ ഉമ്മ ആണ് സുലുമോളെ എന്ന് നീട്ടി വിളിക്കുന്നത്.
സുൽത്താന; “ദാ വരാണ് ഉമ്മച്ചീ …”എന്ന് ദേഷ്യത്തോടെ അലറി.
രാജിയും ഗോകുലും ഞെട്ടി പരസ്പരം നോക്കി.
സുൽത്താന ചിരിച്ചുകൊണ്ട് അവരെ നോക്കി .
സുൽത്താന; “ഒരു വഴിക്കു പൊറത്തെറങ്ങാൻ സമ്മയ്ക്കൂല രണ്ടും. അപ്പൊ വിളിച്ചോളും സുലു മോളെ ന്നു ..പണ്ടാരങ്ങള് “. സുൽത്താന മുഖം വീർപ്പിച്ചു.
രാജിയും ഗോകുലും അതുകേട്ടു ചിരിച്ചു.
രാജി; “എന്തായാലും മോള് ചെല്ലൂ അവരെ ദേഷ്യം പിടിപ്പിക്കണ്ട,”
സുൽത്താന; “ആ..അപ്പൊ പിന്നെ കാണാം..പോട്ടെടാ .”
സുൽത്താന ഗോകുലിനോട് കൈവീശി കാണിച്ചു.
സുൽത്താന;”ചേച്ചി മോനുട്ടനോട് അന്വേഷണം പറ”. രാജി തലയാട്ടി. ചാടി തുള്ളി സുൽത്താന മറയുന്നത് ഗോകുലും രാജിയും നോക്കി നിന്നു.
ഗോകുൽ; “ഇവള് നല്ല ചരക്കു ആയി, ആദ്യം ഇത്ര സൈസ് ഇല്ലാരുന്നു ” അവളുടെ ചന്തികളുടെ കുലുക്കം കണ്ട ഗോകുൽ രാജിയോടായി പറഞ്ഞു .
രാജി; “എന്താടാ ഒരു കണ്ണുണ്ടോ? ” രാജി അവന്റെ വയറിൽ പതിയെ നുള്ളി.
ഗോകുൽ; ” ഞാൻ ചേച്ചിയോട് പറഞ്ഞിട്ടില്ലേ, പഠിക്കുമ്പോ ഒന്ന് രണ്ട പ്രേമം ഉണ്ടായിരുന്നെന്ന്, അതിലൊന്ന് ഇവളാ..”
രാജി;”ആഹാ..കൊള്ളാല്ലോ , നീ പറഞ്ഞിട്ടില്ല അല്ലെ “
